ഉരുളക്കിഴങ്ങ് വേവിയ്ക്കുമ്പോള്‍ കായം ചേര്‍ക്കണം

Posted By:
Subscribe to Boldsky

വീട്ടുജോലികളും പാചകവുമെല്ലാം എളുപ്പമാക്കാന്‍ സഹായിക്കുന്ന പല വിദ്യകളുമുണ്ട്. കിച്ചന്‍ ടിപ്‌സ് എന്നു വേണമെങ്കില്‍ പൊതുവെ പറയാം.

അടുക്കളജോലികളില്‍ സഹായകമായ ഇത്തരം ചില കിച്ചന്‍ ടിപ്‌സിനെക്കുറിച്ചറിയൂ, അടുക്കളയിലെ പൊടിക്കൈകളെന്നും പറയാം. ബാച്ചിലേഴ്‌സ് മുതല്‍ വീട്ടമ്മമാര്‍ക്കു വരെ പരീക്ഷിയ്ക്കാവുന്ന ചിലത്.

ചപ്പാത്തി

ചപ്പാത്തി

ചപ്പാത്തിയ്ക്കു മാര്‍ദവം വരാന്‍ പൊടി കുഴയ്ക്കുമ്പോള്‍ അല്‍പം ചൂടുപാല്‍ ചേര്‍ത്തു കുഴിയ്ക്കുക. അല്ലെങ്കില്‍ തൈരുമാകാം. കുഴച്ച് അല്‍പസമയം വയ്ക്കുകയും വേണം.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ 15 സെക്കന്റു നേരം മൈക്രോവേവ് ചെയ്താല്‍ വേഗത്തില്‍ കൂടുതല്‍ നാരങ്ങാനീരു കിട്ടും.

ചോറ്

ചോറ്

പഴയ ചോറു ചൂടാക്കുമ്പോള്‍ അല്‍പം വെള്ളം തളിച്ചു ചൂടാക്കുന്നതാണ് ഏറെ നല്ലത്. ഇത് മൃദുവായ ചോറ് ലഭിയ്ക്കാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ്, പരിപ്പു, പയര്‍ വര്‍ഗങ്ങള്‍

ഉരുളക്കിഴങ്ങ്, പരിപ്പു, പയര്‍ വര്‍ഗങ്ങള്‍

ഉരുളക്കിഴങ്ങ്, പരിപ്പു, പയര്‍ വര്‍ഗങ്ങള്‍ പാകം ചെയ്യുമ്പോള്‍ ഒരു നുള്ള് കായം ചേര്‍ത്താല്‍ പെട്ടെന്നു ദഹിച്ചു കിട്ടും. ഗ്യാസ് പ്രശ്‌നങ്ങളുണ്ടാകുകയുമില്ല.

കട്ടിയായ പനീര്‍

കട്ടിയായ പനീര്‍

കട്ടിയായ പനീര്‍ അല്‍പനേരം ചൂടുളള ഉപ്പുവെള്ളത്തിലിട്ടാല്‍ മൃദുവായിക്കിട്ടും.

സവാള

സവാള

സവാള തൊലി കളയുന്നതിനു മുന്‍പ് രണ്ടറ്റവും മുറിച്ചു കളയുക. സവാള അരിയുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരാതിരിയ്ക്കാന് ഇതു സഹായിക്കും.

നല്ല ഓംലറ്റ്

നല്ല ഓംലറ്റ്

നല്ല ഓംലറ്റ് കിട്ടാന്‍ അല്‍പം പാലോ വെള്ളമോ മുട്ട പതയ്ക്കുമ്പോള്‍ ചേര്‍ക്കുക.

കാപ്പി

കാപ്പി

നല്ല കാപ്പി കിട്ടാന്‍ വെള്ളം തിളയ്ക്കുമ്പോള്‍ തന്നെ പഞ്ചസാര ചേര്‍ക്കുക.

English summary

How To Cook Soft Rotis

How To Cook Soft Rotis, read more to know about, read more to know about,
Subscribe Newsletter