സ്ത്രീകളിലെ സെക്‌സ് താല്‍പര്യത്തിന് ആയുര്‍വേദം

Posted By:
Subscribe to Boldsky

പല സ്ത്രീകളേയും അലട്ടന്ന പ്രശ്‌നമാണ് സെക്‌സിലുള്ള താല്‍പര്യക്കുറവ്. ഇതിന് ഹോര്‍മോണ്‍ സംബന്ധമായ പല പ്രശ്‌നങ്ങളും കാണും. ഇതല്ലാതെയും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുമുണ്ടാകും.

സെക്ഷ്വല്‍ ഫ്രിജിഡിറ്റി എന്നാണ് പൊതുവെ ഇത്തരത്തിലുള്ള സെക്‌സ് പ്രശ്‌നങ്ങള്‍ അറിയപ്പെടുന്നത്. സൈക്കോളജിക്കല്‍, ഫിസിയോളജിക്കല്‍, പാത്തോളജിക്കല്‍ കാരണങ്ങള്‍ ഇതിനുണ്ടാകും. സൈക്കോളജി സംബന്ധമായ കാരണങ്ങളില്‍ ഇതെക്കുറിച്ചുള്ള കുറ്റബോധം, പേടി, ഡിപ്രഷന്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകും. ഫിസിയോളജിക്കല്‍ കാരണങ്ങളില്‍ ഹോര്‍മോണ്‍, മെനോപോസ്, ഗര്‍ഭം, മാസമുറ തുടങ്ങിയ ചില പ്രശ്‌നങ്ങളുമുണ്ടാകും.

സെക്‌സിനോട് വിമുഖത കാണിയ്ക്കു, സെക്‌സ് ഒഴിവാക്കുക എന്നിവയാണ് ഇത്തരത്തിലുള്ള സെക്ഷ്വല്‍ ഫ്രിഡിജിറ്റിയുടെ ലക്ഷണങ്ങള്‍. ആയുര്‍വേദത്തില്‍ ഇതിന് ചില പരിഹാരങ്ങള്‍ പറയുന്നു. ഇതില്‍ ലൈഫ്‌സ്റ്റൈല്‍, ഡയറ്റ് എന്നിവ ഉള്‍പ്പെടുന്നു.

അശ്വഗന്ധ

അശ്വഗന്ധ

ഒരു ടീസ്പൂണ്‍ അശ്വഗന്ധ ഒരു ഗ്ലാസ് പാലില്‍ കലര്‍ത്തി ദിവസവും ഒരു തവണ വീതം കുടിയ്ക്കുക. ഇത് ഗുണം നല്‍കും.

ഇഞ്ചി

ഇഞ്ചി

cഒരു കപ്പു പാലില്‍ ഒരു ടീസ്പൂണ്‍ ഇഞ്ചി അരിഞ്ഞിട്ട് കുറഞ്ഞ തീയില്‍ 20 മിനിറ്റു തിളപ്പിയ്ക്കുക. ഇതില്‍ വേണമെങ്കില്‍ ഒരല്‍പം പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കാം.

അരയാലിന്റെ വേര്

അരയാലിന്റെ വേര്

അരയാലിന്റെ വേര് ഉണക്കിപ്പൊടിച്ചത് 3 ടേബിള്‍സ്പൂണ്‍ അര കപ്പു പാലില്‍ കലക്കി കുടിയ്ക്കുക.

പെരുഞ്ചീരകം, തുളസി, പാര്‍സ്ലി, ശതകുപ്പ

പെരുഞ്ചീരകം, തുളസി, പാര്‍സ്ലി, ശതകുപ്പ

പെരുഞ്ചീരകം, തുളസി, പാര്‍സ്ലി, ശതകുപ്പ എന്നിവ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയോ അല്ലാതെയോ കഴിയ്്ക്കാം.

ഫ്രഷ് പഴങ്ങള്‍, ഫ്രഷ് ജ്യൂസ്, ഉണക്കമുന്തിരി, ബദാം, പിസ്ത, ഫിഗ്, പ്രൂണ്‍സ്

ഫ്രഷ് പഴങ്ങള്‍, ഫ്രഷ് ജ്യൂസ്, ഉണക്കമുന്തിരി, ബദാം, പിസ്ത, ഫിഗ്, പ്രൂണ്‍സ്

ഫ്രഷ് പഴങ്ങള്‍, ഫ്രഷ് ജ്യൂസ്, ഉണക്കമുന്തിരി, ബദാം, പിസ്ത, ഫിഗ്, പ്രൂണ്‍സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

എള്ളെണ്ണ

എള്ളെണ്ണ

ശരീരം എള്ളെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത് സ്ത്രീകളിലെ സെക്‌സ് പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്.

പുകവലി, മദ്യം, ചായ, കാപ്പി,

പുകവലി, മദ്യം, ചായ, കാപ്പി,

പുകവലി, മദ്യം, ചായ, കാപ്പി, പാക്കറ്റിലുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.

മൈദ

മൈദ

മൈദയും പോളിഷ് ചെയ്ത ധാന്യങ്ങളും ഒഴിവാക്കുക. തവിടു കലര്‍ന്ന ഭക്ഷണം ശീലമാക്കുക.

Read more about: health, body, ayurveda
English summary

How Ayurveda Can Treat Fridigity In Women

How Ayurveda Can Treat Fridigity In Women
Subscribe Newsletter