കരളിന്റെ കേടു മാറ്റി പുത്തനാക്കും വൈദ്യം

Posted By:
Subscribe to Boldsky

കരള്‍ ശരീരത്തിലെ ഒരു പ്രധാന അവയവമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ശരീരത്തിലെ അരിപ്പയുടെ ധര്‍്മ്മം നിര്‍വഹിയ്ക്കുന്ന ഒന്നാണിത്. ലിവര്‍ തകരാറിലായാല്‍ ശരീരധര്‍മങ്ങളെല്ലാം തന്നെ തകരാറിലാകുകയും ചെയ്യും. ശരീരത്തിലെ ടോക്‌സിനുകളാണ് ശരീരത്തിന്റെ പല തകരാറുകള്‍ക്കും കാരണം. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കരാണം. ലിവര്‍ വിഷം മാത്രമല്ല, കൊഴുപ്പടക്കമുള്ള ശരീരത്തിന് ദോഷകരമായ പലതിനേയും

കരളിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതില്‍ മ്ദ്യപാനം മുതല്‍ അമിതമായ കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങള്‍ വരെ ഉള്‍പ്പെടും. ചില മരുന്നുകളും ചില രോഗങ്ങളുമെല്ലം കരളിന്റെ ആരോഗ്യത്തെ തകരാറിലാക്കുന്നവയാണ്. ഇവയെല്ലാം ലിവറിനെ ബാധിയ്ക്കുന്നതു വഴി മറ്റൊരു വിധത്തില്‍ ആകെയുള്ള ശാരീരിക വ്യവസ്ഥയേയും ബാധിയ്ക്കും.

കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ വഴികള്‍ പലതുണ്ട്. ശരീരം തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങളാണ് പലതും. ലിവര്‍ തകരാറിലെങ്കില്‍ ദഹനപ്രശ്‌നവും ആസിഡ് ഉല്‍പാദനവുമെടക്കം പലതുമുണ്ടാകും. കണ്ണിനും ചര്‍മത്തിനുമെല്ലാം മഞ്ഞ നിറം, മൂത്രം മഞ്ഞനിറത്തില്‍ പോകുക, കാലില്‍ വീക്കം തുടങ്ങിയ പല ലക്ഷണങ്ങളും പതിവാണ്.

കരളിന്റെ ആരോഗ്യത്തിനു ചേര്‍ന്ന പല പാനീയങ്ങളുമുണ്ട്. ചില വീട്ടൂവൈദ്യങ്ങള്‍. ഇവ ചെയ്യുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുകയും ചെയ്യും.

ഇത്തരത്തിലുള്ള ഒരു ഒറ്റമൂലിയെക്കുറിച്ചറിയൂ, നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന, വളരെ ആരോഗ്യകരമായ ഒന്ന്.

പുതിനയില, ചെറുനാരങ്ങാനീത്, ഓറഞ്ച് ജ്യൂസ്, തേന്‍, വെള്ളം എന്നിവയാണ് ലിവറിന്റെ ആരോഗ്യത്തിനായി തയ്യാറാക്കുന്ന ഒറ്റമൂലിയ്ക്കായി വേണ്ടത്.

ര്‍മത്തിലെ അലര്‍ജിയും ചൊറിച്ചിലുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ് പുതിന. ഇത് അരച്ചു ചൊറിച്ചിലുള്ളിടത്ത് തേയ്ക്കുന്നത് നല്ലതാണ്. കോള്‍ഡിനുള്ള നല്ലൊരു പ്രതിവിധിയാണ് പുതിന. ഇത് ഇത് കഫക്കെട്ടും മൂക്കടപ്പുമെല്ലാം മാറ്റും. ഇതിലടങ്ങിയിരിയ്ക്കുന്ന മെന്റോളാണ് ഈ ഗുണം നല്‍കുന്നത്. നിങ്ങള്‍ക്ക്‌ പ്രോട്ടീന്‍ കുറവോ, പരിഹാരം? ദഹനപ്രശ്‌നങ്ങള്‍ക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിന. ഇത് വെള്ളത്തിലിട്ടോ പുതിനച്ചായ കുടിയ്ക്കുന്നതോ ഗുണം നല്‍കും. ഇതുല്‍പാദിപ്പിയ്ക്കുന്ന എന്‍സൈമുകള്‍ ദഹനം ശരിയാക്കുന്നു ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന മോണിംഗ് സിക്‌നസിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് പുതിന. ഇതിന്റെ മണവും രുചിയുമെല്ലാം മോണിംഗ് സിക്‌നസ് മാറ്റുന്നു.ടോക്‌സിനുകള്‍ നീക്കം ചെയ്ത് ലിവറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണ് പുതിന. കരളിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കുന്നുവെന്നു പറയാം.

ഓറഞ്ചും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി കരളിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കരളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്് നീക്കം ചെയ്യാനും ഇത് സഹായിക്കും.

തേനിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിനും ലിവറിനുമെല്ലാം ഏറെ സഹായകവുമാണ്.

വിറ്റിമാന്‍ സിയാല്‍ സമ്പന്നമാണ് നാരങ്ങ. ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്കുന്നതില്‍ ഇത് പ്രധാനമാണ്. വിറ്റാമിന്‍ സി കുറഞ്ഞിരിക്കുമ്പോള്‍ ശരീരത്തിലെ തകരാറുകള്‍ പരിഹരിക്കപ്പെടുകയില്ല.ആല്‍ക്കലൈന്‍ കൂടുതലായി ആഹാരത്തിലുള്‍പ്പെടുത്തിയാല്‍ ശരീരം സജീവമാകുകയും, തകരാറുകള്‍ പരിഹരിക്കുകയും, രോഗങ്ങളോട് പൊരുതുകയും ശരീരം ആരോഗ്യവും ഉന്മേഷവും നിറഞ്ഞതാക്കുകയും ചെയ്യും. നാരങ്ങ ഏറ്റവും മികച്ച ആല്‍ക്കലൈന്‍ ആഹാരങ്ങളിലൊന്നാണ്.ശരീരത്തില്‍ നിന്നും കൊഴുപ്പും വിഷാംശവുമെല്ലാം നീക്കം ചെയ്യുന്നതു വഴിയാണ് ചെറുനാരങ്ങ ലിവറിന്റെ ആരോഗ്യത്തെ കാത്തു സംരക്ഷിയ്ക്കുന്നതും.

പുതിനയില

പുതിനയില

ഒരു പിടി പുതിനയില, 3ല്‍ 1 ചെറുനാരങ്ങാനീര്, അര ഓറഞ്ചിന്റെ ജ്യൂസ്, ഒരു ലിറ്റര്‍ വെള്ളം, അല്‍പം തേന്‍ എന്നിവയാണ് കരളിന്റെ ആരോഗ്യത്തിനു വേണ്ട ഈ മിശ്രിതത്തിനായി വേണ്ടത്.

വെള്ളം

വെള്ളം

ഒരു ലിറ്റര്‍ വെള്ളം തിളപ്പിയ്ക്കുക. തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക പുതിനയില നല്ലപോലെ കഴുകി ശേഷം ഇടുക. ഇത് കുറഞ്ഞ ചൂടില്‍ 5 മിനിറ്റു നേരം തിളപ്പിയ്ക്കണം.

തിളച്ച ശേഷം

തിളച്ച ശേഷം

തിളച്ച ശേഷം ഇത് തീയില്‍ നിന്നും വാങ്ങി വയ്ക്കുക. ഇത് ചൂടാറിയ ശേഷം വേണം, ബാക്കിയുള്ളവ ചേര്‍ക്കാന്‍.

ചൂടാറിയ ഈ പാനീയത്തില്‍

ചൂടാറിയ ഈ പാനീയത്തില്‍

ചൂടാറിയ ഈ പാനീയത്തില്‍ ചെറുനാരങ്ങാനീര്, ഓറഞ്ച് ജ്യൂസ് എന്നിവ കലര്‍ത്തുക. ചൂടു പൂര്‍ണമായും ആറിയ ശേഷം തേനും ചേര്‍ത്തിളക്കാം. ഇത് കുടിയ്ക്കാം.

പാനീയം

പാനീയം

ഈ പാനീയം അല്‍പദിവസം കുടിയ്ക്കുന്നത് ലിവറിന്റെ പല പ്രശ്‌നങ്ങളും അകറ്റാന്‍ സഹായിക്കും. ഫാറ്റി ലിവര്‍ സിന്‍ഡ്രോം, മഞ്ഞപ്പിത്തം തുടങ്ങിയ പല രോഗങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഈ പാനീയം.

പുതിനയും നാരങ്ങയും

പുതിനയും നാരങ്ങയും

നല്ല ദഹനത്തിന് സഹായിക്കുന്ന പാനീയം കൂടിയാണ് ഇത്. പ്രത്യേകിച്ചു പുതിനയും നാരങ്ങയും.

കൊഴുപ്പു നീക്കാനും

കൊഴുപ്പു നീക്കാനും

ശരീരത്തിലെ കൊഴുപ്പു നീക്കാനും തടി കുറയ്ക്കാനുമെല്ലാം ഈ പാനീയം ഏറെ സഹായകമാണ്. പുതിന തടി കുറയ്ക്കും. സിട്രസ് വര്‍ഗത്തില്‍ പെട്ട നാരങ്ങയും ഓറഞ്ചും ഇതിനു സഹായിക്കും. തേനും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ പാനീയം.

പ്രകൃതിദത്ത ചേരുവ

പ്രകൃതിദത്ത ചേരുവ

തികച്ചും പ്രകൃതിദത്ത ചേരുവയായ ഇത് ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കും, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവയുമാണ്. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. ലിവറിന് പുതുജീവന്‍ നല്‍കാന്‍ ഏറെ ഗുണകരമാണ്.

Read more about: liver health body
English summary

Home Remedy To Rejuvenate Your Liver

Home Remedy To Rejuvenate Your Liver, Read more to know about