For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 ആഴ്ച,വയര്‍ കളയും കറിവേപ്പില സൂത്രം

|

വയറും തടിയുമെല്ലാം പലരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും തടസമായി പലരും കാണുന്ന ഘടകങ്ങളാണിവ.

തടിയും വയറും കൂടുന്നതിന് പല കാരണങ്ങളുമുണ്ടാകാം. ഭക്ഷണശീലം, വ്യായാമക്കുറവ്, അസുഖങ്ങള്‍, പാരമ്പര്യം തുടങ്ങിയ പലതും ഇതില്‍ പെടുന്നു. ഭക്ഷണമാണ് ഇതിനു പുറകിലെ പ്രധാന വില്ലനെന്നു പറഞ്ഞാല്‍ തെറ്റില്ല. വലിച്ചു വാരിയുള്ള ഭക്ഷണവും അനാരോഗ്യകരമായ ഭക്ഷണവും വറുത്തതും പൊരിച്ചതും നോണ്‍വെജിറ്റേറിയനുമെല്ലാം ഇതിനുള്ള പ്രധാന കാരണങ്ങളില്‍ ചിലതാണ്. ഇതിനു പുറമെ ശരീരത്തിന് ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യാത്തത് മറ്റൊരു കാരണം. ഏറെ നേരം ഒരിടത്തു തന്നെ കുത്തിപ്പിടിച്ചിരിയ്ക്കുന്നത് ഇന്നത്തെ തലമുറയില്‍ തടിയും വയറും കൂടാന്‍ പ്രധാന കാരണമാകുന്നുണ്ട്.

ഇതിനു പുറമെ പ്രമേഹം, കൊളസ്‌ട്രോള്‍, പോലുള്ള പ്രശ്‌നങ്ങള്‍, പാരമ്പര്യം എന്നിവയും അമിതമായ തടിയ്ക്കുള്ള കാരണങ്ങളാകാറുണ്ട്.

തടിയും വയറും കുറയ്ക്കാന്‍ വളരെ സ്വാഭാവികമായ പല വഴികളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതാണ് ഏറെ ആരോഗ്യകരം.

ഇത്തരത്തില്‍ പെട്ട വഴികളിലൊന്നാണ് കറിവേപ്പില. കറിവേപ്പില ഉപയോഗിച്ചു ശരീരത്തിന്റെ തടി കുറയ്ക്കാന്‍ സാധിയ്ക്കും. ശരീരത്തിന്റെ തടി മാത്രമല്ല, വയര്‍ കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതിനായി കറിവേപ്പിലയും നാരങ്ങയും തേനും കലര്‍ത്തി ഒരു പ്രത്യേക രീതിയില്‍ കഴിയ്ക്കണം.

തടിയും വയറും കുറയ്ക്കുക മാത്രമല്ല, മറ്റു പല ഗുണങ്ങളും നല്‍കാനും കറിവേപ്പില കൊണ്ടുണ്ടാക്കുന്ന ഈ മി്ശ്രിതത്തിന് സാധിയ്ക്കും. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു പ്രധാന മരുന്നു കൂടിയാണ് ഇത്.

കറിവേപ്പില കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേകതരം വെളളമാണ് ഇതിനായി സഹായിക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

 ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ഈ പ്രത്യേക പാനീയം ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ തടിയും കൊഴുപ്പും നീക്കാനും ഏറെ സഹായകമാണ്.

ദഹനം

ദഹനം

ദഹനം മെച്ചപ്പെടുത്തുന്ന ഒരു പാനീയം കൂടിയാണിത്. ദഹനം ശരിയല്ലാത്തത് വയര്‍ ചാടാനുള്ള പ്രധാന കാരണമാണ്. മലബന്ധവും ഇതിനുള്ള കാരണവും കൂടിയാണ്. ദഹനം മെച്ചപ്പെടുന്നത് തടി നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.

 ഗ്ലൂക്കോസ് തോത്

ഗ്ലൂക്കോസ് തോത്

രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ കറിവേപ്പിലയിട്ട ഈ പ്രത്യേക വെള്ളം ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നതും തടിയും വയറും കൂടാനുള്ള പ്രധാന കാരണം തന്നെയാണ്. കാരണം അധികം വരുന്ന പഞ്ചസാര കൊഴുപ്പു വര്‍ദ്ധിയ്ക്കാനുള്ള ഒരു പ്രധാന കാരണമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഈ പാനീയം ഏറെ നല്ലതാണ്. ഇതും തടിയും വയറും കുറയ്ക്കുന്നത ഘടകമാണ്. ഇതിലെ കാര്‍ബസോള്‍ ആല്‍ക്കലോയ്ഡായ മെഹാനിംബൈന്‍ ആണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

തടിയും വയറും കുറയ്ക്കുന്നതിനു പുറമെ ക്യാന്‍സര്‍ തടയാനും ഇത് ഏറെ ന്ല്ലതാണ്. കറിവേപ്പിലയിലെ കാര്‍ബസോള്‍ ആല്‍്ക്കലോയ്ഡുകള്‍ ക്യാന്‍സര്‍ കോശങ്ങളെ തടയാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് കോളോറെക്ടല്‍ ക്യാന്‍സര്‍, ലുക്കീമിയ, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവ പ്രത്യേകിച്ചു തടയാന്‍ നല്ലതാണ്.

 കാഴ്ചയ്ക്ക്

കാഴ്ചയ്ക്ക്

കറിവേപ്പിലയിലെ വൈറ്റമിന്‍ എ കണ്ണിന്റെ കാഴ്ചയ്ക്ക് ഏറെ ഗുണകരമാണ്. കണ്ണു വരണ്ടു പോകുന്ന പ്രശ്‌നത്തിനും ഏറെ ഗുണകരമാണിത്.

മനംപിരട്ടല്‍

മനംപിരട്ടല്‍

മോണിംഗ് സ്ിക്‌നസ്, മനംപിരട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളൊഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്. പ്രത്യേകിച്ചു ഗര്‍ഭകാലത്ത് ഏറെ ഗുണകരം.

 സ്‌ട്രെസ്

സ്‌ട്രെസ്

ഇതിലെ ലിനോലുള്‍ എന്ന ഘടകം സ്‌ട്രെസ് കുറയ്ക്കാനും ഏറെ നല്ലതാണ്. സ്‌ട്രെസ് പലപ്പോഴും പലരിലും തടി വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഘടകമാണഅ.

1 ആഴ്ച,വയര്‍ കളയും കറിവേപ്പില സൂത്രം

ഒരു കപ്പു വെള്ളത്തി്ല്‍ 30-40 കറിവേപ്പിലയിട്ടു തിളപ്പിയ്ക്കുക. ഇത് തിളച്ച് ഒരുവിധം വറ്റുമ്പോള്‍ ഇതില്‍ ചെറുനാരങ്ങാനീരും തേനും കലര്‍ത്തി കുടിയ്ക്കാം. ഇത് തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ബ്രെയിന്‍ ആരോഗ്യത്തിനും

ബ്രെയിന്‍ ആരോഗ്യത്തിനും

ബ്രെയിന്‍ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. കറിവേപ്പില അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക ഏറെ ഗുണകരമാണ്.

Read more about: belly fat health body
English summary

Home Remedy To Reduce Belly Fat Using Curry Leaf Tea

Home Remedy To Reduce Belly Fat Using Curry Leaf Tea
X
Desktop Bottom Promotion