യോനീഭാഗത്തു ലൂബ്രിക്കേഷന് പ്രകൃതിദത്ത വൈദ്യം

Posted By:
Subscribe to Boldsky

കളുടെ ലൈംഗികാവയവം വളരെ സെന്‍സിറ്റീവായ ഒന്നാണ്. ഇതുകൊണ്ടുതന്നെ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയേറെയും.

സ്ത്രീകളുടെ യോനീഭാഗത്തെ വരള്‍ച്ച അഥവാ വജൈനല്‍ ഡ്രൈനസ് ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം, അണുബാധകള്‍ മുതല്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ വരെ. സാധാരണ ഈസ്ട്രജനെന്ന ഹോര്‍മോണാണ് ഈ ഭാഗത്തെ നനവിനു കാരണമാകുന്നത്. വജൈനല്‍ ഡ്രൈനസ് പെട്ടെന്നുള്ള അണുബാധകള്‍ക്കു വഴിയൊരുക്കുക മാത്രമല്ല, സെക്‌സ് ബുദ്ധിമുട്ടാക്കുകയും ചെയ്യും.

വജൈനല്‍ ഡ്രൈനസിന് പലരും ആശ്രയിക്കുന്ന വഴി ലൂബ്രിക്കന്റുകളാണ്. എന്നാല്‍ ഇവയത്ര ആരോഗ്യകരമാണെന്നും പറയാനാകില്ല. ചിലതിലെ കെമിക്കല്‍ ഘടകങ്ങള്‍ അലര്‍ജി പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

വജൈനല്‍ ഡ്രൈനസിന് സ്വാഭാവിക പരിഹാരങ്ങള്‍ പലതുണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്ത പലതും. ഇവയെക്കുറിച്ചറിയൂ,

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഉപയോഗിച്ച ഗ്രീന്‍ ടീ ബാഗുകള്‍ ഫ്രീസറില്‍ വച്ചു തണുപ്പിയ്ക്കുക. പൊടിയാണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ ഉപയോഗിച്ച പൊടി വെളുത്ത വൃത്തിയുള്ള തുണിയില്‍ കെട്ടി ഫ്രീസറില്‍ വയ്ക്കാം. ജലാംശത്തോടെ വേണം ഇത് ഫ്രീസറില്‍ വയ്ക്കാന്‍. തണുത്തു കഴിയുമ്പോള്‍ ഇതെടുത്ത് യോനീഭാഗത്തു വയ്ക്കുക. ഇതിലെ വെള്ളം ഉള്ളിലേയ്ക്കിറ്റിറ്റു വീഴുന്ന വിധത്തില്‍ വയ്ക്കുക.

ആര്യവേപ്പില

ആര്യവേപ്പില

5-6 ആര്യവേപ്പില പച്ചപ്പാല്‍ വെള്ളത്തില്‍ കലക്കിയ മിശ്രിതത്തില്‍ ഇട്ടു വയ്ക്കുക. പിറ്റേന്നു രാവിലെ ഇതരച്ചു പേസ്റ്റാക്കുക. ഈ പേസ്റ്റ് 3 മണിക്കൂര്‍ നേരം ഫ്രീസറില്‍ വച്ചു തണുപ്പിയ്ക്കുക. പിന്നീട് കട്ടി കുറഞ്ഞ തുണിയില്‍ കെട്ടി അല്‍പനേരം യോനീഭാഗത്തു മസാജ് ചെയ്യുക. ഇതീ ഭാഗത്ത് 20 മിനിറ്റു നേരം വയ്ക്കുക.

 മഞ്ഞള്‍

മഞ്ഞള്‍

1 ടേബിള്‍സ്പൂണ്‍ ഡിസ്റ്റില്‍ഡ് വെള്ളം, ഒരു ടീസ്പൂണ്‍ പനിനീര് എന്നിവയില്‍ ഒരു നുള്ളു മഞ്ഞള്‍ കലക്കി ഈ മിശ്രിതം ഫ്രിഡ്ജി്# വ്ച്ചു തണുപ്പിയ്ക്കുക. ഇതില്‍ വൃത്തിയുള്ള തുണിയോ പഞ്ഞിയോ മുക്കി യോനീഭാഗത്തു വയ്ക്കാം. ഇത് അല്‍പനേരം അടുപ്പിച്ചു ചെയ്യുക.

തൈരില്‍

തൈരില്‍

ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ ബദാം ഓയില്‍ അല്ലെങ്കില്‍ ടീ ട്രീ ഓയില്‍ അല്ലെങ്കില്‍ രണ്ടും കൂടി കലര്‍ത്തിയും മിശ്രിതമാക്കുക. ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച ശേഷം തുണി ഇതില്‍ മുക്കി യോനീഭാഗത്തു പുരട്ടാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചെറുതായി ചൂടാക്കുക. ഇതില്‍ അല്‍പം പനിനീരു ചേര്‍ത്തിളക്കുക. ഇതില്‍ തുണി മുക്കി യോനീഭാഗത്തു മസാജ് ചെയ്യണം.

ആപ്പിള്‍ സിഡൈര്‍ വിനെഗര്‍

ആപ്പിള്‍ സിഡൈര്‍ വിനെഗര്‍

ആപ്പിള്‍ സിഡൈര്‍ വിനെഗര്‍, ഗ്ലിസറിന്‍ എന്നിവ കലര്‍ത്തി തണുപ്പിയ്ക്കുക. ഇതില്‍ തുണി മുക്കി യോനീഭാഗത്തു മസാജ് ചെയ്യാം.

ഐസ് പായ്ക്ക്

ഐസ് പായ്ക്ക്

വജൈനയുടെ ഭാഗത്ത് ഐസ് പായ്ക്ക് വയ്ക്കുന്നതു നല്ലതാണ്. ഐസ് കഷ്ണങ്ങള്‍ പൊടിച്ച് തുണിയില്‍ കെട്ടി പൊതിഞ്ഞ് വജൈനല്‍ ഭാഗത്തു മസാജ് ചെയ്യാം.

English summary

Home Remedies For Vaginal Dryness

Home Remedies For Vaginal Dryness, read more to know about,
Subscribe Newsletter