വായ്പ്പുണ്ണു മാറാന്‍ വെളിച്ചെണ്ണ പ്രയോഗം

Posted By:
Subscribe to Boldsky

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ചിലര്‍ക്കിത് അടിക്കടി വന്നു കൊണ്ടിരിയ്ക്കും. വേദനയുളവാക്കുന്ന ഈ പ്രശ്‌നം ചിലപ്പോള്‍ ചിരിക്കുവാന്‍ പോലും അസ്വസ്ഥതയുണ്ടാക്കും.

വായ്പ്പുണ്ണ് നിസാരമായി തള്ളിക്കളയാനാവില്ല. ഉണങ്ങാത്ത വായ്പ്പുണ്ണ് വായിലെ ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്. വായിലെ ക്യാന്‍സറിന്റെ ആദ്യലക്ഷണങ്ങളിലൊന്ന്.

വായിലെ പുണ്ണിന് കാരണങ്ങള്‍ പലതുണ്ട്. സ്‌ട്രെസ് മുതല്‍ പോഷകങ്ങളുടെ കുറവു വരെ ഇതിനുള്ള കാരണങ്ങളാകാം. മള്‍ട്ടിവൈറ്റമിനുകള്‍ കഴിയ്ക്കുന്നത് ഇതിന് ഒരു പരിധി വരെ പരിഹാരമാകുമെങ്കിലും ഇതിലും നല്ലത് വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുകയാണ്.

മൗത്ത് അള്‍സറിന് വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. മിക്കവാറും എല്ലാം തന്നെ നമ്മുടെ അടുക്കളയിലെ ചില കൂട്ടുകള്‍ തന്നെയാണ്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ ഇവ ഉപയോഗിച്ച് മൗത്ത് അള്‍ശരില്‍ നിന്നും പരിഹാരം നേടുയുമാകാം.

മൗത്ത് അള്‍സറിനുള്ള ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, ഇവ ഉപയോഗിയ്ക്കുന്നത് ഈ പ്രശ്‌നത്തില്‍ നിന്നും ആശ്വാസം നല്‍കും.

തേന്‍

തേന്‍

തേന്‍ വായ്പ്പുണ്ണിനു ചേര്‍ന്ന നല്ലൊരു പരിഹാരവഴിയാണ്. ഇതിന്റെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ വായ്പ്പുണ്ണിന് പരിഹാരം നല്‍കും. ഇത് ദിവസവും പല തവണയായി വായ്പ്പുണ്ണിനു മുകളില്‍ പുരട്ടാം. വേദനയക്കും ആശ്വാസമുണ്ടാകും. പുണ്ണു വീര്‍ക്കുന്നതും പഴുക്കുന്നതുമെല്ലാം ഒഴിവാകും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരം. വെളളവും ബേക്കിംഗ് സോഡയും കലര്‍ത്തി പേസ്റ്റാക്കുക. ഈ മിശ്രിതം വായ്പ്പുണ്ണിന് മുകളില്‍ പുരട്ടാം. അല്‍പം കഴിയുമ്പോള്‍ വായില്‍ വെള്ളമൊഴിച്ചു കഴുകാം. ബേക്കിംഗ് സോഡ അള്‍സര്‍ ആസിഡുകളെ നേര്‍ത്തതാക്കുന്നു. ഇതുവഴി വായ്പ്പുണ്ണിന് പരിഹാരമാകും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ മൗത്ത് അള്‍സറിനുള്ള നല്ലൊരു പരിഹാരമാണ്. പുണ്ണിനു പുകളില്‍ അല്‍പം വെളിച്ചെണ്ണ പുരട്ടാം. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പും ഇത് ആവര്‍ത്തിയ്ക്കാം. വെളിച്ചെണ്ണയ്ക്ക് അണുബാധകളെ തടയാനുള്ള കഴിവുണ്ട്. അള്‍സര്‍ കാരണം വായില്‍ നീരം പഴുപ്പും വരുന്നതും തടയാനാകും. വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളാണ് ഇതിനു സഹായിക്കുന്നത്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. 1 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അര കപ്പ് ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇതു വായിലൊഴിച്ച് അല്‍പനേരം വച്ച് കുലുക്കിത്തുപ്പാം. ഇത് ദിവസവും രാവിലേയും വൈകീട്ടും ചെയ്യാം. വിനെഗറിലെ അസിഡിറ്റി വായ്പ്പുണ്ണിന് കാരണമാകുന്ന ബാക്ടീരിയകളെ കൊന്നൊടുക്കും.

ചെറുചൂടുള്ള വെള്ളത്തില്‍ ഉപ്പു കലര്‍ത്തി

ചെറുചൂടുള്ള വെള്ളത്തില്‍ ഉപ്പു കലര്‍ത്തി

ചെറുചൂടുള്ള വെള്ളത്തില്‍ ഉപ്പു കലര്‍ത്തി വായിലൊഴിച്ചു കവിള്‍ക്കൊള്ളുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണെന്നു പറയാം. ഉപ്പിലെ ആന്റിസെപ്റ്റിക് ഗുണങ്ങളാണ് വായിലെ അള്‍സറില്‍ നിന്നും സംരക്ഷണം നല്‍കുന്നത്.

ഗ്രാമ്പൂ

ഗ്രാമ്പൂ

ഗ്രാമ്പൂ വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. ഗ്രാമ്പൂ ഓയിലാണ് ഇതിനായി ഉപയോഗിയ്ക്കുക. ഇത് വാങ്ങാന്‍ ലഭിയ്ക്കും. ഈ ഓയില്‍ വായപ്പുണ്ണിനു മുകളില്‍ പുരട്ടുകയാണ് വേണ്ടത്. ഇതു പുരട്ടുന്നതിനു മുന്‍പ് ചെറുചൂടുവെള്ളം കൊണ്ടു വായ കഴുകുന്നതും ന്ല്ലതാണ്. ഇത് ദിവസവും പല തവണ ചെയ്യാം. ഗ്രാമ്പൂ ഓയിലിലെ ആന്റിമൈക്രോബിയല്‍ ഗുണമാണ് ഇതിന് സഹായിക്കുന്നത്.

തേങ്ങപ്പാല്‍

തേങ്ങപ്പാല്‍

തേങ്ങപ്പാല്‍ വായിലെ അള്‍സര്‍ മാറ്റുന്നതിനുള്ള നല്ലൊരു പരിഹാരമാണ്. തേങ്ങാപ്പാല്‍ വായില്‍ പുരട്ടാം. അല്‍പം കഴിഞ്ഞു വായ ചൂടുവെള്ളം കൊണ്ടു കഴുകാം. ഇതു മൗത്ത് അള്‍സര്‍ കാരണമുണ്ടാകുന്ന വേദന മാറാന്‍ ഏറെ നല്ലതാണ്. വീര്‍പ്പും കുറയ്ക്കും.

മഞ്ഞള്‍

മഞ്ഞള്‍

ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള, അതായത് ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ കഴിയുന്ന മഞ്ഞള്‍ വായിലെ അള്‍സര്‍ മാറ്റുന്നതിനുള്ള മറ്റൊരു വഴിയാണ്. മഞ്ഞള്‍ ചൂടുവെള്ളത്തില്‍ കലക്കി പുരട്ടാം. അല്‍പം കഴിഞ്ഞു മഞ്ഞള്‍ കലര്‍ത്തിയ ചൂടൂവെള്ളം കൊണ്ടു കുലുക്കുഴിഞ്ഞു കഴുകാം. ഇത് ദിവസവും പല തവണ ചെയ്യാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി മുറിച്ചോ ചതച്ചോ മൗത്ത് അള്‍സറുള്ളിടത്തു വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിനും ബാക്ടീരിയകളെ കൊന്നൊടുക്കാനുള്ള കഴിവുണ്ട്. ഇത് അള്‍സറിനു മുകളില്‍ പതുക്കെ മസാജ് ചെയ്യാം. പിന്നീട് വായില്‍ ഉപ്പു കലര്‍ത്തിയ ചൂടുവെള്ളം കൊണ്ടു കഴുകാം.

ക്യാബേജ്

ക്യാബേജ്

ക്യാബേജ് ഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം ദിവസവും കുടിയ്ക്കുന്നതും കവിള്‍ കൊള്ളുന്നതുമെല്ലാം വായ്പ്പുണ്ണിന് പരിഹാരം നല്‍കുന്ന വഴിയാണ്. ഈ വഴി പരീക്ഷിയ്ക്കാം.

വായ്പ്പുണ്ണുള്ളപ്പോള്‍

വായ്പ്പുണ്ണുള്ളപ്പോള്‍

വായ്പ്പുണ്ണുള്ളപ്പോള്‍ മുട്ട പോലുള്ളവയുടെ ഉപയോഗം കുറയ്ക്കണം. തൈര് പോലെ പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും വേണം.

English summary

Home Remedies To Treat Mouth Ulcer

Home Remedies To Treat Mouth Ulcer, Read more to know about