ജിമ്മില്‍ പോവുന്നതിനു മുന്‍പ് ഈ കാര്യം

Posted By:
Subscribe to Boldsky

തടി കുറക്കാനും ശരീരത്തിന് ആകൃതി വരുത്തുന്നതിനും പലരും ജിമ്മില്‍ പോയി കഷ്ടപ്പെടാറുണ്ട്. എന്നാല്‍ പലപ്പോഴും ജിമ്മില്‍ ചേരുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കുന്നത് നല്ലതാണ്. കാരണം വീട്ടില്‍ തന്നെ നമ്മുടെ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും തടിയും വയറും കുറക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ വീട്ടില് പരീക്ഷിക്കാം.

പുരികത്തിനടുത്ത് ചുളിവുണ്ടോ, കരള്‍ രോഗസാധ്യത

തടി കുറക്കാന്‍ ജിമ്മില്‍ ചേരുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഈ ഗൃഹവൈദ്യത്തിലൂടെ നിങ്ങളുടെ എല്ലാം തരത്തിലുള്ള തടി പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. എന്തൊക്കെയാണ് വീട്ടില്‍ തന്നെ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

അഞ്ച് നേരം ഭക്ഷണം

അഞ്ച് നേരം ഭക്ഷണം

ദിവസവും അഞ്ച് നേരം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ചോറ് കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ കഴിക്കുന്ന അളവ് വളരെ കുറക്കാന്‍ ശ്രമിക്കണം. ഇതിനോടൊപ്പം 45 മിനിട്ടെങ്കിലും വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്.

 തേനും വെള്ളവും

തേനും വെള്ളവും

തേനും വെള്ളവും മിക്‌സ് ചെയ്ത് കുടിക്കുന്നത് തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഒരു സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് രാവിലെ എഴുന്നേറ്റ ഉടനേ തന്നെ കഴിക്കാന്‍ ശ്രമിക്കുക. ഇതും തടി കുറക്കാന്‍ സഹായിക്കും.

 കുരുമുളക് പൊടിയും നാരങ്ങ നീരും

കുരുമുളക് പൊടിയും നാരങ്ങ നീരും

കുരുമുളക് പൊടിയും നാരങ്ങ നീരും മിക്‌സ് ചെയ്ത് കഴിക്കുന്നത് തടി കുറക്കാന്‍ വളരെ നല്ലതാണ്. നാരങ്ങ നീരിനോടൊപ്പം തേനും മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. എല്ലാ ദിവസവും രാവിലെ മിക്‌സ് ചെയ്ത് കഴിക്കണം.

കാബേജ്

കാബേജ്

കാബേജാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. കാബേജ് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കുറക്കുന്നു. വേവിച്ച കാബേജ് സ്ഥിരമായി ഭക്ഷണത്തോടൊപ്പം ശീലമാക്കാം.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ദിവസവും രണ്ട് ടേബിള്‍ സ്പൂണ്‍ കഴിച്ചാല്‍ മതി. ഇത് തടി കുറക്കാന്‍ സഹായിക്കുന്നു. ഇതല്ലാതെ വെണ്ണ സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്.

 വേവിച്ച പച്ചക്കറികള്‍

വേവിച്ച പച്ചക്കറികള്‍

വെജിറ്റബിള്‍സും ഇലക്കറികളും വേവിച്ച് കഴിക്കാം. ഇവയെല്ലാം വേവിച്ച് കഴിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഫിഷ്, ചിക്കന്‍ എന്നിവയെല്ലാം ഫ്രൈ ചെയ്ത് കഴിക്കുന്നതിനേക്കാള്‍ നല്ലത് കറി വെച്ച് കഴിക്കുന്നതാണ്.

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. രണ്ട് ഫ്രഷ് കാരറ്റ് എടുത്ത് ഇത് ജ്യൂസ് അടിച്ച് എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കാം. ഇത് തടിയും വയറും കുറക്കാന്‍ സഹായിക്കുന്നു.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ കലക്കി ദിവസവും കഴിക്കാം. ഇത് ദിവസം തോറും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും മാത്രമല്ല തടിയും വയറും കുറക്കുകയും ചെയ്യുന്നു.

English summary

Home remedies to try before you join that expensive gym

Try these simple tips to lose the pouch and get that confident swagger.
Story first published: Friday, September 8, 2017, 15:00 [IST]
Subscribe Newsletter