30 കഴിഞ്ഞ പുരുഷന്‍ ഇവ ശ്രദ്ധിക്കണം

Posted By:
Subscribe to Boldsky

പുരുഷന്റേയും സ്ത്രീയുടേയും ശരീരഘടന വ്യത്യസ്ത രീതിയിലാണ്. പുരുഷന്‍ ബലവാനും ആരോഗ്യദൃഢഗാത്രനും ആവുമ്പോള്‍ സ്ത്രീ പുരുഷനെ അപേക്ഷിച്ച് ആരോഗ്യത്തിന്റേയും കായികശക്തിയുടേയും കാര്യത്തില്‍ അല്‍പം പുറകിലായിരിക്കും. എന്നാല്‍ മുപ്പത് വയസ്സ് കഴിയുന്നതോടെ പുരുഷന്റെ ആരോഗ്യത്തിലും അല്‍പം മാറ്റങ്ങള്‍ വന്ന് തുടങ്ങുന്നു.

ഏലക്ക ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കാം

മുപ്പത് വയസ്സിനു ശേഷം പുരുഷന്‍മാര്‍ നിര്‍ബന്ധമായും പിന്തുടരേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് വീഴ്ച വരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുക. എന്തൊക്കെ കാര്യങ്ങളാണ് പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

വര്‍ക്കൗട്ട്

വര്‍ക്കൗട്ട്

വര്‍ക്കൗട്ട് ചെയ്യുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും നില്‍ക്കരുത്. വയസ്സ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് വര്‍ക്കൗട്ടിന്റെ കാര്യത്തിലും മാറ്റങ്ങള്‍ വരുത്താം. വര്‍ക്കൗട്ടില്‍ എയറോബിക്‌സ്, മസില്‍ ട്രെയിംനിംഗ് എന്നിവയെല്ലാം ശീലമാക്കാം.

 സ്ട്രിക്റ്റ് ഡയറ്റ്

സ്ട്രിക്റ്റ് ഡയറ്റ്

കൃത്യമായ ഡയറ്റ് ശീലമാക്കാണം. യാതൊരു കാരണവശാലും മുപ്പത് വയസ്സിനു ശേഷം വലിച്ച് വാരി ഭക്ഷണം കഴിക്കരുത്. ശരീരം ആവശ്യമെന്ന് കാണിക്കുന്ന പ്രോട്ടീന്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുപ്പതിനു ശേഷമാണെങ്കില്‍ കൃത്യമായി ശീലിക്കണം.

 ആവശ്യത്തിന് ഉറക്കം

ആവശ്യത്തിന് ഉറക്കം

ആവശ്യത്തിന് ഉറക്കമില്ലാത്തത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുക

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുക

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. മുപ്പത് വയസ്സിനു ശേഷമാണ് പലരിലും മാനസിക സമ്മര്‍ദ്ദവും ഡിപ്രഷനും കൂടുതലാവുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാനസികോല്ലാസം നല്‍കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക.

 ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുക

ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുക

ലൈംഗികാരോഗ്യം കൃത്യമായ രീതിയില്‍ ഉണ്ടാവേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ച് മുപ്പത് വയസ്സില്‍ ലൈംഗികാരോഗ്യവും ലൈംഗികതയും ത്യാവശ്യമായിട്ടുള്ള ഒന്നാണ്.

അസുഖങ്ങളെക്കുറിച്ച് അറിയുക

അസുഖങ്ങളെക്കുറിച്ച് അറിയുക

അസുഖങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് പ്രോസ്‌റ്റേറ്റ്് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്.

ജീവിതം ആസ്വദിക്കുക

ജീവിതം ആസ്വദിക്കുക

ജീവിതത്തെക്കുറിച്ച് ആശങ്കാകുലരാവാതെ ജീവിതം ആസ്വദിക്കാന്‍ ശ്രമിക്കുക. ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കണം. ഇത് പല വിധത്തിലുള്ള രോഗങ്ങളില്‍ നിന്ന് നമ്മളെ മുക്തരാക്കുന്ന ഒന്നാണ്. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ.

English summary

Health Tips for Men Over 30

Here are some health tips for men to keep in mind
Story first published: Friday, August 4, 2017, 12:20 [IST]