ഉദ്ധാരണക്കുറവിനുള്ള ആ കാരണം ഈ രഹസ്യം

Posted By:
Subscribe to Boldsky

പല പുരുഷന്മാര്‍ക്കും അനുഭവപ്പെടുന്ന ഒരു സെക്‌സ് പ്രശ്‌നമാണ് ഉദ്ധാരണക്കുറവ്. ഒരു പുരുഷന്റെ ആത്മവിശ്വാസം തന്നെ നശിപ്പിയ്ക്കുന്ന ഒന്ന്.

ഉദ്ധാരണക്കുറവ് ജന്മനാ ഉള്ള പ്രശ്‌നമാകണമെന്നില്ല. ഇതിന് ചില പ്രധാനപ്പെട്ട കാരണങ്ങളുണ്ടാകും, ചില മെഡിക്കല്‍ കാരണങ്ങള്‍.

ഉദ്ധാരണക്കുറവിനുള്ള ചില പ്രത്യേക കാരണങ്ങളെക്കുറിച്ചറിയൂ,

സ്‌ട്രെസ്, ഉത്കണ്ഠ

സ്‌ട്രെസ്, ഉത്കണ്ഠ

സ്‌ട്രെസ്, ഉത്കണ്ഠ എന്നിവ പലര്‍ക്കും ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഇത്തരം അവസ്ഥകള്‍ ശരീരത്തിലുണ്ടാക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് കാരണം. സ്‌ട്രെസ് ഹോര്‍മോണുകള്‍ ബിപി കൂട്ടും, ഹൃദയമിടിപ്പു വര്‍ദ്ധിപ്പിയ്ക്കും. ഇവയെല്ലാം ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.

അമിതവണ്ണമാണ് ഒരു കാരണം

അമിതവണ്ണമാണ് ഒരു കാരണം

അമിതവണ്ണമാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം. ഇത് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം തടസപ്പെടുത്തും. ഹൃദയപ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇതുവഴി ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയും. ഇത് ഉദ്ധാരണപ്രശ്‌നത്തിന് വഴി വയ്ക്കും.

ബിപിയ്ക്കുള്ള മരുന്നു കഴിയ്ക്കുന്നത്

ബിപിയ്ക്കുള്ള മരുന്നു കഴിയ്ക്കുന്നത്

ബിപിയ്ക്കുള്ള മരുന്നു കഴിയ്ക്കുന്നത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്.

ആന്റിഡിപ്രസന്റുകള്‍,

ആന്റിഡിപ്രസന്റുകള്‍,

ആന്റിഡിപ്രസന്റുകള്‍, അതായത് ഡിപ്രഷനുള്ള മരുന്നുകള്‍, ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍, ഒബ്‌സസീവ് കംപെല്‍സീവ് ഡിസോര്‍ഡര്‍ മരുന്നുകള്‍ തുടങ്ങിയവയെല്ലാം ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള കാരണങ്ങളാണ്.

മെറ്റബോളിക് സിന്‍ഡ്രോം

മെറ്റബോളിക് സിന്‍ഡ്രോം

മെറ്റബോളിക് സിന്‍ഡ്രോം, അതായത് അപചയപ്രക്രിയ ശരിയായി നടക്കാത്തത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു കാരണമാണ്. അപചയപ്രക്രിയ ശരിയായി നടക്കാതാകുമ്പോള്‍ തടി വര്‍ദ്ധിയ്ക്കും. പല ശാരീരികപ്രവര്‍ത്തനങ്ങളും മന്ദീഭവിയ്ക്കും. ഇതെല്ലാം കാരണമാകും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ തോതുയരുന്നത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു മരുന്നാണ്. ഇത് ഹൃദയത്തെയും രക്തപ്രവാഹത്തെയും ബാധയ്ക്കും. ഇത് ഉദ്ധാരണത്തെയും ബാധിയ്ക്കുന്ന ഒന്നാണ്.

ഹൈപ്പര്‍തൈറോയ്ഡിസം

ഹൈപ്പര്‍തൈറോയ്ഡിസം

ഹൈപ്പര്‍തൈറോയ്ഡിസം, അതായത് തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുതലാകുന്ന അവസ്ഥ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്.

കിഡ്‌നി

കിഡ്‌നി

കിഡ്‌നി പ്രശ്‌നങ്ങള്‍ നാഡികളേയും രക്തത്തിലെ ഹോര്‍മോണുകളേയും ബാധിയ്ക്കുന്ന ഒന്നാണ്. ഇത് ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കും.

English summary

Health Reasons Behind Erectile Dysfunction

Health Reasons Behind Erectile Dysfunction, read more to know about,
Story first published: Saturday, September 23, 2017, 12:15 [IST]