പുരുഷന് ഓര്‍ഗാസം വൈകുന്നതിന്റെ കാരണം

Posted By:
Subscribe to Boldsky

പുരുഷന്റെ സെക്‌സ് സുഖം പൂര്‍ത്തിയാകുന്നതിന് സ്ഖലനത്തിലൂടെയാണ്. ഇതാണ് പുരുഷനെ സംബന്ധിച്ചിടത്തോളം ഓര്‍ഗാസമെന്നു പറയുന്നതും.

പല പുരുഷന്മാരിലും വൈകിയാണ് സ്ഖലനമുണ്ടാകുന്നത്. ഇത് ഇവര്‍ക്കു പലപ്പോഴും ലൈംഗികപരമായും മാനസികമായും പ്രശ്‌നങ്ങളുണ്ടാക്കുന്നുമുണ്ട്.

പുരുഷന്മാരിലെ ഓര്‍ഗാസം വൈകുന്നതിന് ആരോഗ്യപരമായ ചില കാരണങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ഹൈപ്പര്‍പ്രോലാക്ടിനീമിയ

ഹൈപ്പര്‍പ്രോലാക്ടിനീമിയ

ഹൈപ്പര്‍പ്രോലാക്ടിനീമിയ എന്ന ഒന്നാണ് വൈകി വരുന്ന ഓര്‍ഗാസത്തിനുള്ള ഒരു കാരണം. പ്രോലാക്ടിന്‍ മുലയൂട്ടുന്ന സ്ത്രീകളിലുള്ള ഒരു ഹോര്‍മോണാണ്. ഇത് ചെറിയ തോതില്‍ പുരുഷശരീരത്തിലുണ്ടാകുന്നതു സാധാരണം. എന്നാല്‍ അളവു കൂടുന്നത് ഓര്‍ഗാസം വൈകിപ്പിയ്ക്കും. ഇതിന്റെ അളവു കൂടുതന്ന് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കും. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. സ്ഖലനവും വൈകിപ്പിയ്ക്കും.

സ്വയംഭോഗം

സ്വയംഭോഗം

സ്വയംഭോഗത്തിന് അടിമയായവരില്‍ ഈ പ്രശ്‌നം ചിലപ്പോഴുണ്ടാകാറുണ്ട്. ഇത്തരക്കാര്‍ക്ക് സാധാരണ ലൈംഗികബന്ധത്തില്‍ നിന്നും ഓര്‍ഗാസം ലഭിയ്ക്കാത്ത അവസ്ഥയുണ്ടാകും. അമിതമായ സ്വയംഭോഗം ലിംഗത്തില്‍ സെന്‍സിറ്റീവിറ്റിക്കുറവുമുണ്ടാക്കും. ഇതും സുഖകരമായ സ്ഖലനത്തിന് തടസം നില്‍ക്കും.

പ്രായം

പ്രായം

പ്രായം സ്ഖലനം വൈകിപ്പിയ്ക്കുന്നതില്‍,അതായത് പുരുഷന് രതിസുഖം ലഭിയ്ക്കുന്നതു തടസപ്പെടുത്തുന്ന ഒരു ഘടകം തന്നെയാണ്. പ്രായമേറുന്തോറും ലിംഗത്തിലെ സെന്‍സിറ്റീവിറ്റി കുറയും. ഇത് ലൈംഗികസുഖം നേടാന്‍ തടസം നില്‍ക്കുകയും ചെയ്യും.

സൈക്കോളജിക്കല്‍ കാരണങ്ങള്‍

സൈക്കോളജിക്കല്‍ കാരണങ്ങള്‍

സൈക്കോളജിക്കല്‍ കാരണങ്ങള്‍ പലപ്പോഴും പുരുഷന് ഓര്‍ഗാസം വൈകിപ്പിയ്ക്കാനുള്ള കാരണമാകാറുണ്ട്. പേടി, ഉത്കണ്ഠ, സെക്‌സ് സംബന്ധമായ ദുരനുഭവങ്ങള്‍, പങ്കാളിയ്ക്കു മുറിവേല്‍ക്കുമോയെന്ന ചിന്ത തുടങ്ങിയ പല ഘടകങ്ങളാകാം, കാരണം.

ചില മരുന്നുകള്‍

ചില മരുന്നുകള്‍

ചില മരുന്നുകള്‍, പ്രത്യേകിച്ചു ഡിപ്രഷനുള്ള മരുന്നുകള്‍ പുരുഷനിലെ സെക്‌സ് സുഖം വൈകിപ്പിയ്ക്കുന്നതിനുള്ള പ്രധാന കാരണമാണ്. ഇവയിലെ ചില ഘടകങ്ങള്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതാണ് കാരണം.

English summary

Health Reasons Behind Delayed Ejaculation In Men

Health Reasons Behind Delayed Ejaculation In Men, Read more to know about,