നെഞ്ചെരിച്ചിലിനെ അവഗണിച്ചാല്‍ ദുരന്തം

Posted By:
Subscribe to Boldsky

സര്‍വ്വസാധാരണമായി കണ്ടു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് നെഞ്ചെരിച്ചില്‍. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹന രസങ്ങളും ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ എത്തുന്നതാണ് നെഞ്ചെരിച്ചിലായി മാറുന്നത്. ഇത് വയറിന്റെ മുകള്‍ ഭാഗത്തേക്ക് കയറുന്നതാണ് നെഞ്ചെരിച്ചില്‍.

സ്തനാര്‍ബുദ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ടോ അറിയാം

അമ്ലസ്വഭാവമുള്ള ലായനിയും വായുവും അന്നനാളത്തില്‍ പൊള്ളലും എരിച്ചിലും ഉണ്ടാക്കുന്നു. പുളിച്ച് തികട്ടല്‍, നെഞ്ച് വേദന, ഭക്ഷണം ഇറക്കാനുള്ള അസ്വസ്ഥത തുടങ്ങിയവയാണ് നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങള്‍. പല കാരണങ്ങള്‍ കൊണ്ടും നെഞ്ചെരിച്ചില്‍ ഉണ്ടാവാം. നെഞ്ചെരിച്ചിലിന്റെ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കാം.

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും നെഞ്ചെരിച്ചില്‍ കാരണമാകും. നെഞ്ചെരിച്ചില്‍ എന്ന് രീതിയില്‍ ഉണ്ടാവുന്ന നെഞ്ച് വേദന ഹൃദയാഘാത പ്രശ്‌നങ്ങളുടെ തുടക്കമാകും.

 വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സറിനും നെഞ്ചെരിച്ചില്‍ കാരണമാകും. രണ്ടിന്റേയും ലക്ഷണങ്ങള്‍ ഒന്നാണെന്നതാണ് പലപ്പോഴും ഇതിനെ രണ്ടിനേയും തിരിച്ചറിയാന്‍ കഴിയാത്തതിനു കാരണം.

 പിത്താശയക്കല്ല്

പിത്താശയക്കല്ല്

പിത്താശയക്കല്ല് നമ്മുടെ വയറിലുണ്ടാകുന്ന ചെറിയ ക്രിസ്റ്റല്‍ രൂപത്തിലുള്ള കല്ലുകളാണ്. എന്നാല്‍ പലപ്പോഴും ഇതും നെഞ്ചെരിച്ചില്‍ എന്ന പറഞ്ഞ് നമ്മള്‍ തള്ളിക്കളയാറുണ്ട്.

 അമിത ഉത്കണ്ഠ

അമിത ഉത്കണ്ഠ

അമിതമായ ഉത്കണ്ഠയും പലപ്പോഴും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. ഒരിക്കലും ഈ ഉത്കണ്ഠ മാറ്റുക മാത്രമേ ചെയ്യാവുന്നതുള്ളൂ.

 ആമാശയത്തിലെ ക്യാന്‍സര്‍

ആമാശയത്തിലെ ക്യാന്‍സര്‍

ആമാശയത്തിലുണ്ടാകുന്ന ക്യാന്‍സര്‍ പലപ്പോഴും നെഞ്ചെരിച്ചിലിന്റെ പേര് പറഞ്ഞ് നമ്മള്‍ അറിയാതെ പോകുന്നു. ഗൗരവമായി ഇതിനെ കാണാത്തതും പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

 ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ഗുരുതരമായ ദഹനപ്രശ്‌നങ്ങളും പലപ്പോഴും നെഞ്ചെരിച്ചില്‍ എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടാം. എന്നാല്‍ ഇത് മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് പലരും മനസ്സിലാക്കുക.

ഹെര്‍ണിയ

ഹെര്‍ണിയ

ഹെര്‍ണിയയും ഇതുപോലെ തന്നെ തെറ്റിദ്ധരിക്കപ്പെടാവുന്നതാണ്. എന്നാല്‍ അതി കഠിനമായ വേദന ഉണ്ടാകുന്നുണ്ടെങ്കിലും ഇത് അധിക സമയം നീണ്ടു നില്‍ക്കുന്നതാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

English summary

Health Conditions That Can Cause Heartburn

If you experience frequent or extended heartburn twice a week on a regular basis see your doctor immediately.
Story first published: Wednesday, August 30, 2017, 16:38 [IST]
Subscribe Newsletter