For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആചാരങ്ങള്‍ ആരോഗ്യരഹസ്യങ്ങളാകുമ്പോള്‍

എന്നാല്‍ പല ഇന്ത്യന്‍ വിശ്വാസങ്ങള്‍ക്കു പുറകിലും ശാസ്ത്രീയ സത്യങ്ങളുണ്ടെന്നതാണ് വാസ്തവം.

|

ആചാരങ്ങള്‍ നാം പലപ്പോഴും പാലിയ്ക്കുന്നതു വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ്. കാര്‍ന്നോന്മാരുടെ കാലം മുതല്‍ തന്നെ നാം പിന്‍തുടര്‍ന്നു പോരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമെല്ലാം ചോദ്യം ചെയ്യാതെ അനുസരിയ്ക്കുന്നവരുണ്ട്. ഇത് അന്ധവിശ്വാസമെന്നു കരുതി പുച്ഛിയ്ക്കുന്നവരുമുണ്ട്.

എന്നാല്‍ പല ഇന്ത്യന്‍ വിശ്വാസങ്ങള്‍ക്കു പുറകിലും ശാസ്ത്രീയ സത്യങ്ങളുണ്ടെന്നതാണ് വാസ്തവം. പല ആചാരങ്ങള്‍ക്ക പുറകിലും ആരോഗ്യപരമായ പല വാസ്തവങ്ങളും മറഞ്ഞിരിയ്ക്കുന്നുമുണ്ട്.

ഇത്തരം ചില ആചാരങ്ങളെക്കുറിച്ചും അവയ്ക്കു പുറകിലെ ശാസ്ത്രീയ സത്യങ്ങളെക്കുറിച്ചും അറിഞ്ഞിരിയ്ക്കൂ.

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

വായില്‍ വെള്ളിക്കരണ്ടിയും കൊണ്ടു ജനിച്ചവര്‍ എന്നൊരു പ്രയോഗമുണ്ട്. സാമ്പത്തികനില വെളിപ്പെടുത്താനായി പൊതുവെ ഉപയോഗിയ്ക്കുന്ന ഒന്ന്. എന്നാല്‍ പുരാതനകാലത്തും ചിലരെങ്കിലും ഇപ്പോഴും വെളളിപ്പാത്രങ്ങളും വെള്ളിസ്പൂണുമെല്ലാം ഉപയോഗിയ്ക്കുന്ന കാണാം. ചിലര്‍ വെള്ളി കെട്ടിയ പല്ലും ഉപയോഗിയ്ക്കുന്നു. വെള്ളി യഥാര്‍ത്ഥത്തില്‍ ഭക്ഷണത്തിലെ ബാക്ടീരിയ, വൈറസ് തുടങ്ങിയവയെയെല്ലാം അകറ്റാന്‍ കഴിവുള്ളവയാണ്. അതായത് ഇത്തരം പ്ലേറ്റുകളില്‍ കഴിയ്ക്കുന്നതും സ്പൂണ്‍ ഉപയോഗിയ്ക്കുന്നതുനമെല്ലാം അസുഖങ്ങളകറ്റും പണ്ടുകാലത്ത് പാസ്ച്വുറൈസേഷന്‍ പോലുള്ള പ്രക്രിയകള്‍ ഇല്ലാതിരുന്നപ്പോള്‍ പാലിലെ അണുക്കളെ കൊന്നൊടുക്കാനും പാല്‍ കേടാകാതിരിയ്ക്കാനും ഇതില്‍ വെള്ളിനാണയങ്ങള്‍ ഇട്ടുവയ്ക്കാറുണ്ട്.

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

പണ്ടുകാലത്ത് കിണറ്റിലും മറ്റു ജലസ്രോതസുകളിലുമെല്ലാം നാണയങ്ങള്‍ എറിഞ്ഞു പ്രാര്‍ത്ഥിയ്ക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോഴും ക്ഷേത്രക്കുളങ്ങളിലും മറ്റും ഇതു ചെയ്യുന്നവരുണ്ട്. പണ്ടത്തെ നാണയങ്ങള്‍ ചെമ്പു കൊണ്ടുള്ളവയായിരുന്നു. ചെമ്പ് വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കും. നാഡികള്‍ക്കും വാതസംബന്ധമായ വേദനകള്‍ക്കുമെല്ലാം ഇത് നല്ലതാണ്. ചെമ്പും വെള്ളവും ചേര്‍ന്ന് എന്‍സൈം പ്രവര്‍ത്തനങ്ങളും ആര്‍സിബി എന്ന പ്രവര്‍ത്തനവുമെല്ലാം നടക്കുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിനു ഗുണകരമാണ്.

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

വീടിനു മുന്നില്‍ കോലങ്ങള്‍ തീര്‍ക്കുന്നതു പണ്ടും ഇപ്പോഴുമെല്ലാം പതിവാണ്. പ്രത്യേകിച്ചു ചില പ്രത്യേക മതവിഭാഗക്കാരുടെ ഇടയില്‍. അരിപ്പൊടിയാണ് സാധാരണ കോലത്തിനുപയോഗിയ്ക്കുക. അരിപ്പൊടിയില്‍ സ്വാഭാവിക വഴികളിലൂടെ നിറം ചേര്‍ത്താണ് പണ്ടുപയോഗിച്ചിരുന്നത്. ഇത് കീടങ്ങള്‍ വീടിനുള്ളിലേയ്ക്കു കടക്കുന്നതു തടയാനുള്ള ഒരു പ്രത്യേക വഴിയായിരുന്നു. ഭക്ഷണം തേടി കീടങ്ങളും പക്ഷികളും വീടിനുളളിലേയ്ക്കു വരാതെ അരിപ്പൊടി കഴിച്ചു തൃപ്തിയാകും. മാത്രമല്ല, രാവിലെ തന്നെ വീട്ടിലെ സ്ത്രീകള്‍ക്കുള്ള മാനസികവും ശാരീരികവുമായി ഒരു വ്യായാമം കൂടിയായിരുന്നു ഇത്. ഇതുവഴി ഉണര്‍വും ഉന്മേഷവും ലഭിയ്ക്കുകയും ചെയ്യുമായിരുന്നു.

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

പല സ്ഥലങ്ങളിലും വിശേഷാവസരങ്ങളില്‍ മാവില കൊണ്ടും ആര്യവേപ്പില കൊണ്ടും തോരണങ്ങള്‍ തൂക്കിയിടുന്ന പതിവുണ്ടായിരുന്നു. ഇവയ്ക്ക് അണുക്കളെ തടയാനുള്ള കഴിവുണ്ട്. ഇത്തരം അവസരങ്ങളില്‍ അതിഥികള്‍ വീട്ടിലെത്തുമ്പോള്‍ അസുഖങ്ങള്‍ അവര്‍ക്കുണ്ടെങ്കില്‍ അത് പകരാതിരിയ്ക്കാനുള്ള വഴി കൂടിയാണിത്.

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ചെവിയും മൂക്കും കുത്തുന്നത് നാഡികളെ സുഖപ്പെടുത്താന്‍ നല്ലതാണ്. ഇതുവഴി ശാന്തത ലഭിയ്ക്കും. സ്ത്രീകളുടെ ഇടംമൂക്കു കുത്തുന്നത് യൂട്രസിനെ ശക്തിപ്പെടുത്തും. കാരണം യൂട്രസുമായി ബന്ധപ്പെട്ട നാഡികളുള്ളതു കൊണ്ടുതന്നെ.

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് പ്ലേറ്റിനു ചുറ്റും വെള്ളം തളിയ്ക്കുന്നത് പ്രാണികളേയും മറ്റും അകറ്റി നിര്‍ത്താനാണ്. ഇതുപോലെ കൈകൊണ്ടു ഭക്ഷണം കഴിയ്ക്കുന്നത് കയ്യിലെ നാഡികളെ സഹായിക്കും. കയ്യും ഭക്ഷണവും ചേരുമ്പോള്‍ ഇതില്‍ നിന്നുണ്ടാകുന്ന ചൂട് വായിലെ അള്‍സര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. നിലത്തിരുന്നു ഭക്ഷണം കഴിയ്ക്കുമ്പോള്‍ കുനിയുകയും നിവരുകയും ചെയ്യുന്നതും വഴി നട്ടെല്ലിനു വ്യായാമമാകും, ശരീരത്തിന് രക്തപ്രവാഹം ശക്തിപ്പെടുത്താം. ദഹനപ്രക്രിയ വേഗം നടക്കും.

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്. ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം സഹായിക്കും. ശരീരത്തിലെ അവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാനിത് നല്ലതാണ്.

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

പല സ്ഥലങ്ങളിലും വിശേഷാവസരങ്ങളില്‍ മാവില കൊണ്ടും ആര്യവേപ്പില കൊണ്ടും തോരണങ്ങള്‍ തൂക്കിയിടുന്ന പതിവുണ്ടായിരുന്നു. ഇവയ്ക്ക് അണുക്കളെ തടയാനുള്ള കഴിവുണ്ട്. ഇത്തരം അവസരങ്ങളില്‍ അതിഥികള്‍ വീട്ടിലെത്തുമ്പോള്‍ അസുഖങ്ങള്‍ അവര്‍ക്കുണ്ടെങ്കില്‍ അത് പകരാതിരിയ്ക്കാനുള്ള വഴി കൂടിയാണിത്.

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഭക്ഷണത്തില്‍ നെയ്യ് ശീലമാക്കിയതിനു കാരണമുണ്ട്. ദഹേന്ദ്രിയത്തില്‍ ഇത് ആവരണമായി പ്രവര്‍ത്തിയ്ക്കും. ഇതുമൂലം ഭക്ഷണത്തിലെ കെമിക്കലുകള്‍ കുടലിലാകാതിരിയ്ക്കും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ നല്ലതാണ്. കൊളസ്‌ട്രോള്‍ കൂട്ടുകയല്ല, കുറയ്ക്കുകയാണ് വാസ്തവത്തില്‍ നെയ്യു ചെയ്യുന്നത്.

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

ഈ ഇന്ത്യന്‍ ആചാരങ്ങള്‍ക്കു പുറകിലെ രഹസ്യം

വ്രതമെടുക്കുന്നത് വാസ്തവത്തില്‍ ആചാരത്തിന്റെ ഭാഗമാണെങ്കിലും ഇത് ശരീരത്തിന് വിഷങ്ങള്‍ നീക്കം ചെയ്യാനുള്ള അവസരം നല്‍കുന്നതാണ്. ദഹനേന്ദ്രിയത്തിനും മറ്റും വിശ്രമം നല്‍കുന്ന ഒന്ന്. ഇവയ്ക്കിതുവഴി ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സാധിയ്ക്കും.

English summary

Health Benefits Of These Indian Traditions

Health Benefits Of These Indian Traditions, read more to know about,
X
Desktop Bottom Promotion