For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിച്ചാല്‍

ആരോഗ്യത്തിനായി മധുരക്കിഴങ്ങ് വേവിച്ച വെള്ളം കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം

|

മധുരക്കിഴങ്ങ് നമ്മുടെ നാട്ടില്‍ സാധാരണ കിട്ടുന്ന ഒന്നാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. കറിവെക്കുക എന്നതിലുപരി വേവിച്ച് കഴിക്കുകയാണ് മധുരക്കിഴങ്ങ് ചെയ്യുന്നത്. എന്നാല്‍ പല തരത്തിലും ആരോഗ്യത്തിന് വളരെയധികം സഹായകമാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് ഉപയോഗിക്കുമ്പോള്‍ അത് വേവിച്ച വെള്ളം കുടിച്ച് നോക്കിയിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് ഈ വെള്ളം. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും മധുരക്കിഴങ്ങ് വേവിച്ച വെള്ളം സഹായകമാവുന്നുണ്ട്.

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങും ചേനയും ചേമ്പും എല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് ചെയ്യുന്നത്. ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ സൗന്ദര്യസംരക്ഷണത്തിനും മധുരക്കിഴങ്ങ് സഹായിക്കുന്നു.

ദിവസവും മഞ്ഞള്‍നാരങ്ങ മിശ്രിതം; ആയുസ്സ് കൂട്ടുംദിവസവും മഞ്ഞള്‍നാരങ്ങ മിശ്രിതം; ആയുസ്സ് കൂട്ടും

മധുരക്കിഴങ്ങ് ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായകമാവുന്നു എന്ന് നോക്കാം. പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് മധുരക്കിഴങ്ങ് സഹായിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ നേരിടുന്ന പല വെല്ലുവിളികളും ഇല്ലാതാക്കാന്‍ മധുരക്കിഴങ്ങ് സഹായിക്കുന്നു. എന്തൊക്കെയാണ് മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിക്കുന്നതിലൂടെയും മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെയും ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

തടി കുറക്കുന്നു

തടി കുറക്കുന്നു

തടിയും വയറും കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് വേവിക്കുമ്പോള്‍ ഇതിലെ പെപ്‌റ്റെഡ് ആണ് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്നു. മധുരക്കിഴങ്ങ് വേവിച്ച വെള്ളത്തില്‍ അല്‍പം തേനും നാരങ്ങ നീരും ചേര്‍ത്ത് കഴിച്ചാല്‍ അത് തടിയും വയറും കുറക്കുന്നു.

 ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തില്‍ ടോക്‌സിന്‍ ഉണ്ടെങ്കില്‍ അതിനെ പുറന്തള്ളുന്ന കാര്യത്തില്‍ മധുരക്കിഴങ്ങ് വേവിച്ച വെള്ളം സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നതിനും മധുരക്കിഴങ്ങ് വേവിച്ച വെള്ളം സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോളിന്റെ കാര്യത്തിലും നിയന്ത്രണം വരുത്താന്‍ സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ് വേവിച്ച വെള്ളം. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.

മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍

മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍

മധുരക്കിഴങ്ങ് വേവിച്ച വെള്ളമല്ലാതെ മധുരക്കിഴങ്ങ് മാത്രം ഉപയോഗിച്ച് പല രോഗങ്ങള്‍ക്കും പരിഹാരം കാണാം. ആരോഗ്യത്തിന്റെ കലവറയാണ് മധുരക്കിഴങ്ങ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിലുണ്ടാവുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മധുരക്കിഴങ്ങ്.

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇതിലുള്ള വിറ്റാമിന്‍ ബി6 ആണ് രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്.

 ദഹനത്തിന് മികച്ചത്

ദഹനത്തിന് മികച്ചത്

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ആണ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നത്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

വയറ്റിലെ അള്‍സറിന് പ്രതിവിധി

വയറ്റിലെ അള്‍സറിന് പ്രതിവിധി

വയറ്റിലെ അള്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മധുരക്കിഴങ്ങ് കഴിക്കുന്നത്. ഇതിലുള്ള പൊട്ടാസ്യം, കാല്‍സ്യം എന്നിവയെല്ലാം മരുന്നില്ലാതെ തന്നെ അള്‍സറിന് പരിഹാരം നല്‍കുന്നു.

മസില്‍ വേദനക്ക് പരിഹാരം

മസില്‍ വേദനക്ക് പരിഹാരം

മസില്‍ വേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മധുരക്കിഴങ്ങ്. ഇത് എല്ലാ വിധത്തിലും പേശീ വേദനക്ക് ആശ്വാസം നല്‍കുന്നു.

പ്രമേഹമില്ല

പ്രമേഹമില്ല

പേരില്‍ മധുരക്കിഴങ്ങ് എന്നാണെങ്കിലും പ്രമേഹത്തെ തടയുന്നതില്‍ ഫലപ്രദമാണ്. രക്തത്തിലെ ഇന്‍സുലിന്റെ തോത് കുറയ്ക്കുന്നതിനും പ്രമേഹം നോര്‍മലാക്കുന്നതിനും മധുരക്കിഴങ്ങിനു കഴിയും. അതുകൊണ്ട് തന്നെ മധുരമെന്ന് പേടിച്ച് ഒരിക്കലും മാറ്റി നിര്‍ത്തപ്പെടേണ്ടതില്ല മധുരക്കിഴങ്ങ്.

രക്തം വര്‍ദ്ധിപ്പിക്കുന്നു

രക്തം വര്‍ദ്ധിപ്പിക്കുന്നു

രക്തക്കുറവുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷ്യവസ്തുവാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ രക്തത്തിലെ ഓക്‌സിജന്റെ അളവും വര്‍ദ്ധിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

Health benefits of sweet potato water

Sweet potatoes are full of benefits for the human body. Here are some health benefits of drinking water from boiling sweet potato.
Story first published: Thursday, December 21, 2017, 18:30 [IST]
X
Desktop Bottom Promotion