തണ്ണിമത്തന്‍ കുരു മുളപ്പിച്ചു കഴിയ്ക്കൂ

Posted By:
Subscribe to Boldsky

തണ്ണിത്തന്‍ വേനല്‍ക്കാലത്താണ് സുലഭമായി ലഭിയ്ക്കുന്നത്. വിശപ്പും ദാഹവും ക്ഷീണവും തളര്‍ച്ചയുമെല്ലാം ഒരുപോലെ മാറ്റി ശരീരത്തിന് സുഖം നല്‍കുന്ന ഒന്നാണ് തണ്ണിമത്തന്‍.

തണ്ണിമത്തന്‍ വെറുതേ ദാഹമകറ്റുന്ന ഒന്നു മാത്രമല്ല, ആരോഗ്യത്തി്‌ന ഏറെ ഗുണകരവുമാണ്. പല വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ ഒന്നാണ് തണ്ണിമത്തന്‍.

തണ്ണിമത്തന്‍ സാധാരണ ഉള്ളിലെ കാമ്പെടുത്തു കുരു നീക്കം ചെയ്താണ് നാം കഴിയ്ക്കാറ്. പുറന്തോടും കളയും. എന്നാല്‍ തണ്ണിമത്തന്‍ കുരു തണ്ണിമത്തന്‍ പോലെത്തന്നെ പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഒന്നു തന്നെയാണ്.

തണ്ണിമത്തന്‍ മാത്രമല്ല, തണ്ണിമത്തന്റെ കുരുവും ആരോഗ്യത്തിന് ഏറെ ഗുണകമരമാണെന്നു പഠനങ്ങള്‍ പറയുന്നു. ഇതില്‍ തയാമിന്‍, നിയാസിന്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം തണ്ണിമത്തന്‍ കുരുവില്‍ 600 കലോറിയുണ്ട്. അതായത് നമുക്കു ദിവസവും വേണ്ട കലോറിയുടെ 80 ശതമാനവും ഇതില്‍ നി്ന്നും ലഭിയ്ക്കും.

നിയാസിന്‍ എന്ന പ്രധാനപ്പെട്ട ഒരു പ്രോട്ടീനും തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, കോപ്പര്‍ തുടങ്ങിയ പല ഘടകങ്ങളും ഒരുപോലെ അടങ്ങിയിട്ടുള്ള ഒന്നാണ് തണ്ണിമത്തന്‍ കുരു.

തണ്ണമത്തന്‍ കുരു തനിയെ കഴിയ്ക്കാം. വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കാം. ഏറ്റവും ഗുണകരം തണ്ണിമത്തന്‍ കുരു മുളപ്പിച്ചു കഴിയ്ക്കുന്നതാണ്.

തണ്ണിമത്തന്‍ കുരു മുളപ്പിച്ചു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

മുളപ്പിച്ച തണ്ണിമത്തന്‍ കുരുവില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കാല്‍സ്യം അമിതമായി ഹൃദയത്തിലെത്തുന്നത് ഹൃദയാരോഗ്യത്തിന് കേടാണ്. സിങ്ക് ഹൃദയത്തിലെത്തുന്ന കാല്‍സ്യം തോതിനെ നിയന്ത്രിയ്ക്കുന്നു ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു.

പ്രതിരോധശേഷി

പ്രതിരോധശേഷി

ഇതിലെ അയേണ്‍, വൈറ്റമിന്‍ ബി, മഗ്നീഷ്യം എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ഏറെ സഹായകമാണ്. മുളപ്പിയ്ക്കു്‌മ്പോള്‍ ഗുണം വര്‍ദ്ധിയ്ക്കും.

പുരുഷന്റെ ലൈംഗികശേഷിയ്ക്കും

പുരുഷന്റെ ലൈംഗികശേഷിയ്ക്കും

പുരുഷന്റെ ലൈംഗികശേഷിയ്ക്കും ബീജം ശക്തിപ്പെടുത്താനും മുളപ്പിച്ച തണ്ണിമത്തന്‍ കുരു ഏറെ നല്ലതാണ്. ഇതിലെ സിങ്ക് ആണ് ഈ ഗുണം നല്‍കുന്നത്. ബീജത്തിന്റെ ഗുണം വദ്ധിപ്പിയ്ക്കാനും ഇത് ഏറെ ഗുണകരമാണ്. ഇതിലുള്ള ചില കരാറ്റനോയ്ഡുകള്‍ ബീജോല്‍പാദനത്തിന് സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് മുളപ്പിച്ച തണ്ണിമത്തന്‍ കുരു. ഇത് ഗ്ലൈക്കോജനെ നിയന്ത്രിച്ചാണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് തണ്ണിമത്തന്‍ കുരു ഏറെ ഗുണകരമാണ്. ഇതിലെ മഗ്നീഷ്യം, സിങ്ക് എന്നിവയാണ് ഗുണകരമാകുന്നത്. സിങ്കിന്റെ കുറവ് തലച്ചോറിനെ ബാധിയ്ക്കുന്ന വില്‍സണ്‍സ് ഡിസീസ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. മഗ്നീഷ്യം പഠിയ്ക്കാനുള്ള കഴിവിനെ സഹായിക്കുന്ന ഒരു ഘടകമാണ്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും

തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യം ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. ഇത് ദഹനരസങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്നു. സിങ്കും നല്ലതാണ്. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇതിലെ സിങ്ക്.

മുടി

മുടി

മഗ്നീഷ്യത്തിന്റെ കുറവാണ് മുടി പൊട്ടിപ്പോകാനുള്ള ഒരു പ്രധാന കാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് മുളപ്പിച്ച തണ്ണിമത്തന്‍ കുരു. മുടിയ്ക്കു കറുപ്പു ലഭിയ്ക്കാനും ഏറെ ന്ല്ലതാണിത്.

ചര്‍മസൗന്ദര്യത്തിനും

ചര്‍മസൗന്ദര്യത്തിനും

ചര്‍മസൗന്ദര്യത്തിനും പ്രായക്കുറവു തോന്നിയ്ക്കാനുമെല്ലാം തണ്ണിമത്തന്‍ കുരു മുളപ്പിച്ചു കഴിയ്ക്കന്നത് നല്ലതാണ്. ഇവയിലെ ഘടകങ്ങള്‍ ചര്‍മത്തെ സഹായിക്കുന്നവയാണ്. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ചര്‍മസൗന്ദര്യത്തിനു സഹായിക്കുന്നത്. വരണ്ട ചര്‍മമുള്ളവര്‍ക്കും ഏറെ ചേരുന്ന ഒന്നാണിത്.

മുളപ്പിച്ച തണ്ണിമത്തന്‍ കുരു തിളപ്പിച്ച വെള്ളം

മുളപ്പിച്ച തണ്ണിമത്തന്‍ കുരു തിളപ്പിച്ച വെള്ളം

മുളപ്പിച്ച തണ്ണിമത്തന്‍ കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ഇത് കഴിയ്ക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍. ഇത് സാലഡുകളിലും മറ്റും ചേര്‍ത്തു കഴിയ്ക്കാം.

English summary

Health Benefits Of Sprouted Water Melon Seeds

Health Benefits Of Sprouted Water Melon Seeds, read more to know about
Subscribe Newsletter