കുങ്കുമപ്പു ചേര്‍ത്ത പാല്‍ കിടക്കാന്‍ നേരം

Posted By:
Subscribe to Boldsky

പാലിന് ആരോഗ്യുഗുണങ്ങള്‍ ഏറെയുണ്ട്. ദിവസവും ഒരു ഗ്ലാസ് പാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്നവയുമാണ്. കാല്‍സ്യവും പ്രോട്ടീനുമെല്ലാം കലര്‍ന്ന ഒന്നാണിത്. എല്ലുകളുടേയും പല്ലുകളുടേയുമെല്ലാം ആരോഗ്യത്തിന് അത്യുത്തമം. ദിവസവും ഒരു ഗ്ലാസ് പാലെങ്കിലും ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണെന്നു വേണം പറയാന്‍. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ ആരോഗ്യസംരക്ഷണ വഴികളില്‍ പ്രധാനം.

ഇതുപോലെയാണ് കുങ്കുമപ്പവൂവും. വിലപിടിപ്പുള്ള ഇത് സൗന്ദര്യവര്‍ദ്ധക വസ്തുവായാണ് പ്രധാനമായും കരുതപ്പെടുന്നത്. കുങ്കുമപ്പൂ ചേര്‍ത്ത പാല്‍ ഗര്‍ഭിണികള്‍ കുടിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് നിറം വര്‍ദ്ധിയ്ക്കുമെന്ന പൊതുവേയുളള ഒരു വിശ്വാസവുമുണ്ട്.

സൗന്ദര്യ ഗുണങ്ങള്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളും കുങ്കുമപ്പൂവിന് ഏറെയുണ്ട്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്. ഇതിലെ എ ക്രോസിന്‍ എന്ന കരാറ്റനോയ്ഡുകള്‍ ക്യാന്‍സറിന് പുറമേ സ്‌ട്രെസ്, അണുബാധ തുടങ്ങിയ പല അസുഖങ്ങള്‍ക്കും സഹായകമാണ്.

പാലില്‍ കുങ്കുമപ്പൂ ചേര്‍ത്തു കഴിയ്ക്കുന്ന്ത ഗര്‍ഭകാലത്ത് പതിവാണ്. ഇതല്ലാതെയും ആദ്യരാത്രിയില്‍ കുങ്കുമപ്പൂവിട്ട പാല്‍ കുടിയ്ക്കുന്നത് പലയിടത്തുമുള്ള പതിവാണ്. ഇതിനെല്ലാം അടിസ്ഥാനം ഇതു നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ കൂടിയാണ്.

ദിവസവും അല്‍പം കുങ്കുമപ്പൂ പാലില്‍ കലക്കി കുടിയ്ക്കുമ്പോഴുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

നല്ല ഉറക്കം

നല്ല ഉറക്കം

കുങ്കുമപ്പൂവും പാലും നല്ല ഉറക്കം ലഭിയ്ക്കാനുള്ള പ്രധാനപ്പെട്ട വഴികളാണ്. കിടക്കും നേരത്തു ചൂടുപാല്‍ കുടിയ്ക്കുന്നത് ഉറക്കം പെട്ടെന്നു വരാന്‍ സഹായിക്കുമെന്നു പറയാം. ഇതുപോലെ കുങ്കുമപ്പൂ സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കുങ്കുമപ്പൂവിലെ മാംഗനീസാണ് ഇൗ ഗുണം നല്‍കുന്നത്.

ഓര്‍മശക്തി

ഓര്‍മശക്തി

ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു മരുന്നാണ് കുങ്കുമപ്പൂ കലര്‍ത്തിയ പാല്‍. മറ്റേതു ഭക്ഷണങ്ങളിലും, അതായത് ബിരിയാണി പോലുള്ളവയിലൊക്കെ ഇത് ഉപയോഗിക്കാറുണ്ട്, അതിനേക്കാള്‍ മെച്ചം ഇതു പാലില്‍ കലക്കി കുടിയ്ക്കുന്നതാണെന്നു വേണം, പറയാന്‍.

വയറുവേദന

വയറുവേദന

ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏരെയുണ്ട്. ഇതുപോലെ ആന്റിഇന്‍ഫഌമേറ്ററി ഗുണങ്ങളും. ഇവ വയറുവേദന, പ്രത്യേകിച്ചും ആര്‍ത്തവകാലത്തെ വയറുവേദനയകറ്റാന്‍ സഹായിക്കും. അതുപോലെ കൂടുതല്‍ ബ്ലീഡിംഗുണ്ടെങ്കില്‍ അതും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ അകറ്റാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് കുങ്കുമപ്പൂവിട്ട പാല്‍ കുടിയ്ക്കുന്നത്. കുങ്കുമപ്പൂവീലെ കരാറ്റനോയ്ഡുകളും ബി വെറ്റമിനുകളും സെറാട്ടനിന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇത് ഡിപ്രഷന്‍ കുറച്ചു നല്ല മൂഡും സന്തോഷവുമെല്ലാം നല്‍കും.

ഹൃദയസംബന്ധമായ അസുഖങ്ങള്‍

ഹൃദയസംബന്ധമായ അസുഖങ്ങള്‍

കുങ്കുമപ്പൂവിലെ ക്രോസെറ്റിന്‍ എന്ന ആന്റിഓക്‌സിഡന്റ് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാന്‍ മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

പലതരത്തിലുള്ള ക്യാന്‍സറുകള്‍

പലതരത്തിലുള്ള ക്യാന്‍സറുകള്‍

പലതരത്തിലുള്ള ക്യാന്‍സറുകള്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് പാലും കുങ്കുമപ്പൂവും കലര്‍ന്ന മിശ്രിതം. ഇതിലെ സാഫ്രനാള്‍ ഘടകങ്ങളാണ് ഇതിനു സഹായിക്കുന്നത്.

വാത സംബന്ധമായ വേദനകള്‍

വാത സംബന്ധമായ വേദനകള്‍

വാത സംബന്ധമായ വേദനകള്‍ കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്. ആന്റിഇന്‍ഫഌമേറ്ററി ഗുണമുള്ള കുങ്കുമപ്പൂവാണ് ഇതിനുള്ള ഒരു കാരണം. എല്ലുകള്‍ക്കു ബലം നല്‍കുന്നതിന് പാലിലെ കാല്‍സ്യവും ഏറെ നല്ലതാണ്.

കിടക്കാന്‍ നേരത്ത് കുങ്കുമപ്പൂവിട്ട പാല്‍

കിടക്കാന്‍ നേരത്ത് കുങ്കുമപ്പൂവിട്ട പാല്‍

കിടക്കാന്‍ നേരത്ത് കുങ്കുമപ്പൂവിട്ട പാല്‍ കുടിയ്ക്കുന്നത് ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധശേഷി നല്‍കും. ഇത് അസുഖങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

ബിപി കുറയ്ക്കാനുള്ള സ്വാഭാവിക വഴി

ബിപി കുറയ്ക്കാനുള്ള സ്വാഭാവിക വഴി

ബിപി കുറയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് കുങ്കുമപ്പൂ ചേര്‍ത്ത പാല്‍. ഇതു ദിവസവും കുടിയ്ക്കുന്നതു ഗുണം ചെയ്യും.

കോള്‍ഡ്, ചുമ

കോള്‍ഡ്, ചുമ

കോള്‍ഡ്, ചുമ എന്നിവ മാറാനുള്ള നല്ലൊരു വഴിയാണ് ഇത്. പാല്‍ ശരീരത്തിന് സ്വാഭാവികമായി കരുത്തു നല്‍കും. ഇതിലെ പ്രോട്ടീനും കുങ്കുമപ്പൂവിലെ ആന്റിഓക്‌സിഡന്റുകളുമാണ് ഈ ഗുണം നല്‍കുന്നത്.

 നല്ല സെക്‌സ് മൂഡുണ്ടാക്കാനും

നല്ല സെക്‌സ് മൂഡുണ്ടാക്കാനും

നല്ല സെക്‌സ് മൂഡുണ്ടാക്കാനും തളര്‍ച്ചയും ക്ഷീണവുമെല്ലാം മാറാനും പാലും കുങ്കുമപ്പൂവും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. ഇതുകൊണ്ടാണ് ആദ്യരാത്രിയില്‍ കുങ്കുമപ്പൂ കലര്‍ന്ന പാല്‍ പലയിടത്തും ശീലമാകുന്നത്.

ചര്‍മസംരക്ഷണത്തിനും

ചര്‍മസംരക്ഷണത്തിനും

ചര്‍മസംരക്ഷണത്തിനും നിറം വര്‍ദ്ധിപ്പിയ്ക്കുന്നതിനുമെല്ലാം പാലും കുങ്കുമപ്പൂവും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

കുങ്കുമപ്പൂ 2-3 നാരുകള്‍ മാത്രമേ ഉപയോഗിയ്ക്കാവൂ. കൂടുതല്‍ ഉപയോഗിയ്‌ക്കേണ്ട ആവശ്യമില്ല. ഇത് ചൂടുപാലില്‍ ഇട്ടുവച്ച് അല്‍പം കഴിയുമ്പോള്‍ ഇതോടൊപ്പം കുടിയ്ക്കാം. കിടക്കാന്‍ നേരത്തു കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.

English summary

Health Benefits Of Saffron Milk At Bed Time

Health Benefits Of Saffron Milk At Bed Time, read more to know about