ഇടിച്ചക്ക കഴിച്ച് ആയുസ്സ് കൂട്ടാം

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെയധികം സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇടിച്ചക്ക. ഇടിച്ചക്ക കൊണ്ട് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. നമ്മളെ സ്ഥിം അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന് ചില മാര്‍ഗ്ഗങ്ങള്‍ ഇടിച്ചക്കയില്‍ ഉണ്ട്. ഇടിച്ചക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പല വിധത്തിലാണ് ഇടിച്ചക്ക സഹായിക്കുന്നത്.

എന്തൊക്കെ ആയാലും ആരോഗ്യസംരക്ഷണത്തിന് വളരെയധികം മുതല്‍ക്കൂട്ടാണ് ഇടിച്ചക്ക എന്നതാണ് സത്യം. എന്നാല്‍ നമ്മളെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇടിച്ചക്കയിലുണ്ട്. ഇടിച്ചക്ക കൊണ്ട് ആരോഗ്യത്തെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ദിവസവും ഇടിച്ചക്ക ഉപയോഗിക്കുന്നത് കൊണ്ട് എന്തൊക്കെ പ്രശ്‌നങ്ങളെ നമുക്ക് ജീവിതത്തില്‍ നിന്ന് ഇല്ലാതാക്കാം എന്ന് നോക്കാം.

സിക്‌സ് പാക് ഉണ്ടാവും ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

ജീവിതത്തില്‍ ഇടിച്ചക്ക ശീലമാക്കൂ. ഇന്നത്തെ കാലത്തെ ഫാസ്റ്റ്ഫുഡുകളും മറ്റും ഒഴിവാക്കി ആരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഇത്തരത്തിലുള്ളത്. ഇതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഇടിച്ചക്ക. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലുള്ളത് എന്ന് നോക്കാം.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇടിച്ചക്കയിലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റാമിന്‍ സി, എ എന്നിവയുടെ കലവറയാണ് ഇടിച്ചക്ക. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തില്‍ മുന്നിലാണ്. കൊളസ്ട്രോള്‍ ഇല്ലാത്ത ഒന്നാണ് ഇടിച്ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇടിച്ചക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇടിച്ചക്ക ശീലമാക്കാം. കൂടുതല്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസം നല്‍കുന്നു.

പ്രമേഹത്തിന് നല്ലത്

പ്രമേഹത്തിന് നല്ലത്

ബിപി പോലെ തന്നെ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് പ്രമേഹവും. എന്നാല്‍ പ്രമേഹത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇടിച്ചക്ക.

ചര്‍മ്മ പ്രശ്‌നത്തിന്

ചര്‍മ്മ പ്രശ്‌നത്തിന്

ചര്‍മസംബന്ധമായ പ്രശ്നങ്ങള്‍ക്ക് മികച്ച മരുന്നാണിത്. പ്രായത്തെ ചെറുത്തുതോല്‍പ്പിക്കാനും ചക്ക സഹായിക്കും. അതുകൊണ്ട് തന്നെ ചക്ക ശീലമാക്കുക.

 കുടലിന്റെ ആരോഗ്യം

കുടലിന്റെ ആരോഗ്യം

ഇടിച്ചക്ക കഴിക്കുന്നതിലൂടെ വയറ്റിലെ പ്രശ്നങ്ങളൊക്കെ മാറി കിട്ടും കുടല്‍ വ്രണത്തിനും നല്ലൊരു പ്രതിവിധിയാണിത്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.

ചക്കക്കുരു

ചക്കക്കുരു

ചക്കക്കുരു കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാം. ക്യാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരു സഹായിക്കും. അതുകൊണ്ട് തന്നെ ഇടിച്ചക്ക പ്രായം കഴിഞ്ഞാലും ചക്കയെ വെറുതേ വിടണ്ട.

സ്‌ട്രെസ് കുറക്കുന്നു

സ്‌ട്രെസ് കുറക്കുന്നു

മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമക്കേടുകള്‍ തടയാനും ഇടിച്ചക്ക സഹായകമാണ്. സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ശീലമാക്കാം.

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറയായ ഇടിച്ചക്ക കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ബലം വര്‍ദ്ധിക്കും. മാത്രമല്ല ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും ശാരീരിക ക്ഷമത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ പ്രശ്‌നത്തിലാവുന്ന അവസ്ഥയാണ് ഹൃദയാരോഗ്യം നഷ്ടമാവുന്നത്. എന്നാല്‍ ഇനി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇടിച്ചക്ക.

English summary

health benefits of raw jackfruit

We give you some healthy reasons to include raw jackfruit in your diet, read on.
Story first published: Wednesday, December 27, 2017, 10:39 [IST]
Subscribe Newsletter