ഇഞ്ചിയും മുരിങ്ങയും ചേര്‍ന്നാലുള്ള അത്ഭുതം

Posted By:
Subscribe to Boldsky

ഇഞ്ചിയും മുരിങ്ങയും ഒരിക്കലും മലയാളിക്ക് അന്യമല്ല. കാരണം നമ്മുടെ വീട്ടുമുറ്റത്തേക്കിറങ്ങിയാല്‍ ഇത് രണ്ടും ആവശ്യക്കിലധികം ലഭ്യമാണ് എന്നത് തന്നെയാണ് കാരണം. ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങയും ഇഞ്ചിയും. എന്നാല്‍ ഇവ രണ്ടും കൂടി ചേരുമ്പോള്‍ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിക്കുകയാണ് ചെയ്യുന്നത്.

കറിക്കരിയുമ്പോള്‍ കൈമുറിഞ്ഞോ, ചെറിയുള്ളി മതി

കൃത്യമായ അളവില്‍ ഇഞ്ചിയും മുരിങ്ങയും ചേര്‍ക്കുമ്പോള്‍ അത് ഏതൊക്കെ രോഗങ്ങളെയാണ് ഇല്ലാതാക്കുന്നത് എന്ന് നോക്കാം. പലപ്പോഴും രോഗശമനത്തിന് മരുന്നുകള്‍ കഴിക്കുമ്പോള്‍ നമ്മളെ വലക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരമാണ് മുരിങ്ങയിലയും ഇഞ്ചിയും. ഇനി മുതല്‍ ഭക്ഷണത്തില്‍ ഇവയും സ്ഥിരമായി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

 ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസ് പരിഹരിക്കാന്‍ ഏറ്റവും ഫലപ്രദമായ വഴിയാണ് മുരിങ്ങയും ഇഞ്ചിയും. ഇതിലുള്ള മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം എന്നിവയെല്ലാം ആര്‍ത്രൈറ്റിസില്‍ നിന്ന് പരിഹാരം നല്‍കുന്നവയാണ്.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍

ക്യാന്‍സര്‍ പോലെ വിനാശകാരിയായ രോഗങ്ങളെ പ്രതിരോധിക്കാനും മുരിങ്ങയും ഇഞ്ചിയും ചേര്‍ന്ന് കഴിച്ചാല്‍ സഹായകമാവും. കാന്‍സര്‍ കോശങ്ങളുടെ പ്രതിരോധ ശേഷിയെ നശിപ്പിക്കാന്‍ ഇവ രണ്ടും ചേര്‍ന്നാല്‍ നടക്കും.

 കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇഞ്ചിയും മുരിങ്ങയും. മുരിങ്ങ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്‌ട്രോളിനെ കുറക്കുന്നു.

തലവേദന

തലവേദന

തലവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് മുരിങ്ങയും ഇഞ്ചിയും. മുരിങ്ങ മൈഗ്രേയ്ന്‍ കുറക്കാനും ഏത് തലവേദനയേയും ഇല്ലാതാക്കനും ഇത് സഹായിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ അതിനെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്നതിന് മുരിങ്ങക്കും ഇഞ്ചിക്കും പ്രത്യേക പങ്കുണ്ട്.

വയറിന്റെ ആരോഗ്യം

വയറിന്റെ ആരോഗ്യം

വയറിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒന്നാണ് മുരിങ്ങ. വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥകള്‍ക്കും പരിഹാരം കാണാന്‍ മുരിങ്ങയും ഇഞ്ചിയും കഴിച്ചാല്‍ മതി. ഇത് വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥതകളേയും പരിഹരിക്കുന്നു.

 കരളിനെ സംരക്ഷിക്കാന്‍

കരളിനെ സംരക്ഷിക്കാന്‍

കരളിനെ സംരക്ഷിക്കാനും ഏറ്റവും ഫലപ്രദമായ കൂട്ടാണ് ഇത്. കരള്‍ രോഗങ്ങളെയും ഫലപ്രദമായി നേരിടുന്നു.

അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം കാണുന്നതിനും ഏറ്റവും കൂടുതല്‍ സഹായിക്കുന്നു ഇഞ്ചിയും മുരിങ്ങയും. ഇതിലുള്ള ന്യൂട്രിയന്‍സ് അനീമിയയെ പ്രതിരോധിക്കുന്നു.

 ക്ഷീണമകറ്റാന്‍

ക്ഷീണമകറ്റാന്‍

ക്ഷീണമകറ്റാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഇഞ്ചിയും മുരിങ്ങയും. ഇഞ്ചിയും മുരിങ്ങയും കഴിക്കുന്നത് ക്ഷീണത്തെ പ്രതിരോധിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഇഞ്ചി, അല്‍പം മുരിങ്ങ ഇലകള്‍, അല്‍പം തേന്‍, നാല് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഇഞ്ചി നല്ലതു പോലെ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി നാല് കപ്പ് വെള്ളത്തില്‍ പത്ത് മിനിട്ടോളം വേവിക്കാം. ശേഷം തീ ഓഫാക്കി ഇതിലേക്ക് മുരിങ്ങയിലകള്‍ ചേര്‍ക്കാം. അഞ്ച് മിനിട്ടോളം മൂടി വെക്കാവുന്നതാണ്. ഇതിലേക്ക് അല്‍പ സമയത്തിനു ശേഷം അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

English summary

Health benefits of ginger moringa mixture

Recent studies have shown that if moringa and ginger are used in combination and in the right portions, their effect is much faster and more effective
Story first published: Thursday, June 29, 2017, 14:05 [IST]
Subscribe Newsletter