For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം മാറ്റണോ മല്ലിപ്പൊടി മതി

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ്മല്ലിപ്പൊടിക്ക് ഉള്ളത് എന്ന് നോക്കാം.

|

മസാലപ്പൊടികളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മല്ലിപ്പൊടി. ഇറച്ചിക്കും മീനിനും സാമ്പാറിനും എന്ന് വേണ്ട ഏത് കറിക്കും സ്വാദ് നല്‍കാന്‍ മല്ലി കൂടിയേ തീരൂ. എന്നാല്‍ പലപ്പോഴും മല്ലിപ്പൊടിയുടെ കാര്യത്തില്‍ ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറയുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. മല്ലിപ്പൊടിക്ക് നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും. നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും മല്ലിപ്പൊടിയിലൂടെ പരിഹാരം കാണാന്‍ സാധിക്കും.

ആരോഗ്യത്തിന് എന്തൊക്കെ പ്രശ്‌നങ്ങളാണ് മല്ലിപ്പൊടിയിലൂടെ പരിഹരിക്കാന്‍ കഴിയുക എന്ന് പലര്‍ക്കും അറിയില്ല. സസ്യഭുക്കുകളും മാംസ ഭുക്കുകളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മല്ലിപ്പൊടി. അതുകൊണ്ട് തന്നെ അത്രയും പ്രാധാന്യം പാചകത്തിന്റെ കാര്യത്തില്‍ മല്ലിപ്പൊടി നല്‍കുന്നു. ഉണക്കിപ്പൊടിച്ചാണ് പലരും മല്ലിപ്പൊടി മല്ലിയില്‍ നിന്നും എടുക്കുന്നത്. ചിലരാകട്ടെ വറുത്ത് പൊടിച്ചും മല്ലിപ്പൊടി ഉപയോഗിക്കുന്നവരുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ മല്ലിപ്പൊടി ഉപയോഗിക്കാം.

ആരോഗ്യമുള്ള തടി വേണോ, സീതപ്പഴം കഴിക്കൂആരോഗ്യമുള്ള തടി വേണോ, സീതപ്പഴം കഴിക്കൂ

ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. എന്നാല്‍ മല്ലിപ്പൊടി ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധയും അത്യാവശ്യമാണ്. കാരണം എന്തിന്റേയും ഉപയോഗം അധികമാവുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതും മല്ലിപ്പൊടിയിലൂടെ തന്നെ പരിഹരിക്കാം. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത്തരത്തില്‍ മല്ലിപ്പൊടിയിലൂടെ പരിഹരിക്കാനാവുന്നത് എന്ന് നോക്കാം.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

ലോകമെങ്ങും പ്രമേഹം വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അടിയന്തിരമായി ഇതിന് ഒരു പ്രതിവിധി കണ്ടെത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ പ്രകൃതി കനിഞ്ഞ് നല്കിയ ഒരു ഔഷധമായി മല്ലിയെ കണക്കാക്കാം. മല്ലിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സാല്‍മോണല്ല ബാക്ടീരിയ

സാല്‍മോണല്ല ബാക്ടീരിയ

ദോഷകരമായ സാല്‍മൊണെല്ല ബാക്ടീരിയയെ ചെറുക്കാന്‍ മല്ലിക്ക് കഴിവുണ്ട്. സാല്‍മൊണല്ല ഭക്ഷണത്തിലൂടെ ബാധിക്കുന്ന ബാക്ടീരിയയാ?ണ്. ഇതിനെ തടയാന്‍ മല്ലിപ്പൊടി പോലുള്ള മസാലകള്‍ ചേര്‍ത്ത് ഭക്ഷണം തയ്യാറാക്കാം.

സസ്യപോഷകങ്ങള്‍ ധാരാളം

സസ്യപോഷകങ്ങള്‍ ധാരാളം

ഏറെ സസ്യപോഷകങ്ങളടങ്ങിയതാണ് മല്ലി. ലിനാലൂല്‍, ബോര്‍നിയോള്‍, കാര്‍വോണ്‍, എപിജെനിന്‍, കാംഫര്‍, തുടങ്ങിയ ഫൈറ്റോന്യൂട്രിയന്റ്‌സ് അഥവാ സസ്യപോഷകങ്ങളാല്‍ മല്ലി സമ്പന്നമാണ്.

 മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് ഫലപ്രദമായ പരിഹാരമാണ് മല്ലി. കൗമാരക്കാരുടെ പേടിസ്വപ്നമായ മുഖക്കുരുവിനെ തടയാന്‍ മല്ലിപ്പൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് ഉപയോഗിക്കുകയോ, അല്ലെങ്കില്‍ മല്ലി സത്ത് ഉപയോഗിക്കുകയോ ചെയ്താല്‍ മതി.

 കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

മല്ലിയുടെ ഒരു പ്രമുഖ സവിശേഷതയായി കൊളസ്‌ട്രോളിനെതിരായ പ്രവര്‍ത്തനത്തെ പരിഗണിക്കാം. പൊടിരൂപത്തില്‍ മല്ലി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും, നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

 ചിക്കന്‍ പോക്‌സ്

ചിക്കന്‍ പോക്‌സ്

ആളുകളിലേക്ക് എളുപ്പം പടരുന്ന ചിക്കന്‍ പോക്‌സ് പോലുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയായി മല്ലി ഉപയോഗിക്കാം. അണുക്കളെ കൊല്ലാനുള്ള മല്ലിപ്പൊടിയുടെ കഴിവ് ഇത്തരം പകര്‍ച്ചവ്യാധികളെ തടയാന്‍ സഹായിക്കും.

 ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

സുഗന്ധവ്യഞ്ജനങ്ങളില്‍ ആരോഗ്യപ്രദമായ ഏറെ അനുകൂല ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. മല്ലിയുടെ ഇത്തരത്തിലുള്ള കഴിവുകളിലൊന്നാണ് ആര്‍ത്തവ പ്രശ്‌നങ്ങളുടെ പരിഹാരം. ആര്‍ത്തവ സമയത്തെ അമിതമായ രക്തസ്രാവം തടയാന്‍ ചൂടുവെള്ളത്തില്‍ മല്ലിപ്പൊടി ചേര്‍ത്ത് കഴിക്കുകയോ, മല്ലി നേരിട്ട് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്താല്‍ മതി.

 ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

മല്ലി ഇലയോ, പൊടിയോ, മല്ലി അതേ രൂപത്തിലോ എന്നുവേണ്ട ഏത് തരത്തിലായാലും അവയില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളെ തുരത്താന്‍ കഴിവുള്ളതാണ്. മല്ലി അതിന്റെ എല്ലാ രൂപങ്ങളിലും ഒരുമിച്ച് ഉപയോഗിച്ചാല്‍ അത് ഏറെ ഫലപ്രദമാകും.

 തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്കും മല്ലിപ്പൊടി ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് തടി കുറക്കാന്‍ മല്ലിയെ സഹായിക്കുന്നതും. മല്ലിപ്പൊടി അതുകൊണ്ട് തന്നെ കറികളിലെ പ്രധാനപ്പെട്ട ഒന്നാക്കണം എന്നതാണ് സത്യം.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മല്ലിപ്പൊടി മികച്ചതാണ്. കൊളസ്‌ട്രോള്‍ കുറക്കുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പും മറ്റും ഇല്ലാതാവുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

English summary

Health Benefits of Coriander powder

Do you have high blood pressure, blood sugar or cholesterol? Then you need to get more of this spice in your diet. It can improve digestion
Story first published: Saturday, November 11, 2017, 15:34 [IST]
X
Desktop Bottom Promotion