For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ ഉണ്ടോ ശരീരത്തില്‍, നഖം പറയും

ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ വളരുന്നുണ്ടോ എന്ന് നഖത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെ മനസ്സിലാക്കാം.

|

ക്യാന്‍സര്‍ പലരിലും ഗുരുതരമാകുന്നത് കൃത്യസമയത്ത് അറിയാതെ പോകുന്നത് കൊണ്ടാണ്. കൃത്യമായ ചികിത്സയും മുന്‍കരുതലും ലഭിയ്ക്കാതെ അപകടകരമായ അവസ്ഥയിലേക്ക് ക്യാന്‍സര്‍ എത്തുന്നു. ക്യാന്‍സര്‍ ശരീരത്തില്‍ വളരുന്നതിനു മുന്‍പ് തന്നെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. സ്തനാര്‍ബുദ മുഴകളെ പൂര്‍ണമായും ഇല്ലാതാക്കും

പലരും ഇത്തരം ലക്ഷണങ്ങള്‍ ഗൗരവമായി എടുക്കാത്തതാണ് രോഗാവസ്ഥ മൂര്‍ച്ഛിയ്ക്കാന്‍ കാരണമാകുന്നത്. നഖത്തില്‍ വരെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ഇനി പറയുന്ന രീതിയില്‍ ഏതെങ്കിലും മാറ്റം നഖത്തില്‍ കാണപ്പെടുകയാണെങ്കില്‍ ഒട്ടും മടിച്ച് നില്‍ക്കാതെ തന്നെ ചികിത്സ തേടേണ്ടത് ആവശ്യമാണ്. സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

അഗ്രം പൊട്ടിപ്പോകുന്ന നഖം

അഗ്രം പൊട്ടിപ്പോകുന്ന നഖം

പല കാരണങ്ങള്‍ കൊണ്ടും നഖം പൊട്ടിപ്പോവാം. വിറ്റാമിനുകളുടെ അഭാവമാകാം പലപ്പോഴും ഇതിന് കാരണം. എന്നാല്‍ നമ്മുടെ ഉള്ളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ നഖം വളരെ വരണ്ടതാവുകയും അഗ്രം പൊട്ടിപ്പോവുകയും ചെയ്യും.

മഞ്ഞ നിറമുള്ള നഖം

മഞ്ഞ നിറമുള്ള നഖം

നഖത്തിന്റെ സാധാരണ നഖങ്ങളില്‍ നിന്നും അല്‍പം വ്യത്യസ്തമായി മഞ്ഞ നിറത്തിലുള്ള നഖം കാണപ്പെടുകയാണെങ്കില്‍ അത് പല രോഗങ്ങളുടേയും ലക്ഷണമാകാം. എന്നാല്‍ മഞ്ഞ നിറം കൈകാലുകളിലെ നഖങ്ങളിലാകമാനം പരക്കുകയാണെങ്കില്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്.

നഖം ഒന്നായി ചേരുക

നഖം ഒന്നായി ചേരുക

പലരുടേയും നഖത്തിന് വികലമായ ആകൃതിയാണ് ഉണ്ടാവുക. ഒരേ നഖം തന്നെ രണ്ടായി മാറി ഒരു ഭാഗം മുകളിലും ഒരു ഭാഗം താഴെയും ആയി മാറുന്നതിനെ അല്‍പം ശ്രദ്ധിയ്ക്കാം. ഇത് കരളിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. കിടക്കയില്‍ പിടിച്ചു നില്‍ക്കാന്‍.....

വെളുത്ത കുത്തുകള്‍

വെളുത്ത കുത്തുകള്‍

നഖങ്ങളിലെ വെളുത്ത കുത്തുകളാണ് മറ്റൊന്ന്. ഇത് ഫംഗല്‍ ഇന്‍ഫെക്ഷന്‍ കൊണ്ടാവാം എന്ന് പറഞ്ഞ് നമ്മള്‍ തള്ളിക്കളയാറുണ്ടെങ്കിലും വയറ്റിലെ ക്യാന്‍സറിന്റെ അത്ര പ്രകടമല്ലാത്ത ലക്ഷണങ്ങളില്‍ ഒന്നാണ് ഈ വെളുത്ത കുത്തുകള്‍.

സമാന്തരമായ പാടുകള്‍

സമാന്തരമായ പാടുകള്‍

നഖത്തില്‍ ഏതെങ്കിലും തരത്തില്‍ നിറം വ്യത്യാസത്തിലുള്ള സമാന്തരമായ പാടുകള്‍ ഉണ്ടെങ്കിലും അല്‍പം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. കാരണം ഇത് ശ്വാസകോശ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യതയെ കാണിയ്ക്കുന്നു. മാത്രമല്ല ശരീരത്തില്‍ വിഷാംശം ഉണ്ടെന്നതിന്റെ ലക്ഷണമാണ് ഇത്.

നഖത്തിന്റെ ഇരുണ്ട നിറം

നഖത്തിന്റെ ഇരുണ്ട നിറം

നഖത്തിന്റെ ഇരുണ്ട നിറം പലപ്പോഴും ആരും ശ്രദ്ധിയ്ക്കുകയില്ല. മരണകാരണമാകുന്ന സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ അവഗണിക്കപ്പെടാത്ത ഒന്നാണ് ഇത്.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

English summary

These six Nail Conditions Can reveal The Risk Of Cancer

These 6 Nail Conditions Can Discover A Lot About Your Health, Even The Risk Of Cancer.
X
Desktop Bottom Promotion