For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജെനയിലെ രോമം നീക്കിയില്ലെങ്കില്‍ സംഭവിയ്ക്കുന്നത്

സ്വകാര്യഭാഗത്തെ രോമങ്ങള്‍ നീക്കാതിരിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നുവെന്നു നോക്കാം.

|

ശരീരത്തിലെ രോമങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം സൗന്ദര്യപ്രശ്‌നമാണ്. ഇതുകൊണ്ടുതന്നെ രോമം നീക്കാനുള്ള വഴികള്‍ തേടുന്നവരാണ് സ്ത്രീകള്‍.

കൈകാലുകളിലെയും മുഖത്തെയും മാത്രമല്ല, സ്വകാര്യഭാഗത്തേയും രോമം നീക്കുന്നവരാണ് പല സ്ത്രീകളും. ഷേവിംഗും വാക്‌സിംഗും അടക്കമുള്ള പല വഴികളും ഇതിനായി പരീക്ഷിയ്ക്കുന്നവരും.

എന്നാല്‍ സ്വകാര്യഭാഗത്തെ, അതായത് യോനീഭാഗത്തെ രോമം നീക്കുന്നത് അത്ര നല്ല പ്രവണതയല്ലെന്നു പറയാം. കാരണം ആരോഗ്യപരമായ ഗുണങ്ങളേറെയുള്ള ഒന്നാണിത്.

സ്വകാര്യഭാഗത്തെ രോമങ്ങള്‍ നീക്കാതിരിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നുവെന്നു നോക്കാം.

 ബാക്ടീരിയല്‍, വൈറല്‍ അണുബാധകളില്‍ നിന്നും രക്ഷ

ബാക്ടീരിയല്‍, വൈറല്‍ അണുബാധകളില്‍ നിന്നും രക്ഷ

ഈ ഭാഗത്തെ രോമം ബാക്ടീരിയല്‍, വൈറല്‍ അണുബാധകളില്‍ നിന്നും രക്ഷ നല്‍കുന്ന ഒന്നാണ്. ഈ ഭാഗത്ത് ഈര്‍പ്പമുള്ളതുകൊണ്ടുതന്നെ അണുബാധകള്‍ക്കു സാധ്യതയുമേറെയാണ്. രോമം ഈ സാധ്യത തടയുന്നു. രോമം നീക്കുന്നത് ആരോഗ്യപരമാണെന്നു കരുതുന്നത് തെറ്റെന്നര്‍ത്ഥം.

സംരക്ഷണകവചമായി ഈ രോമം

സംരക്ഷണകവചമായി ഈ രോമം

യോനീഭാഗത്തിന് സംരക്ഷണകവചമായി ഈ രോമം പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നര്‍ത്ഥം. സൈക്കിളിംഗ്, കുതിരസവാരി എ്ന്നിവ ചെയ്യുമ്പോള്‍ ഈ രോമങ്ങള്‍ ഷോക്ക് അബ്‌സോര്‍ബന്റായി പ്രവര്‍ത്തിയ്ക്കും. പെട്ടെന്നുണ്ടാകുന്ന ഘര്‍ഷണം മൂലം മുറിവുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നര്‍ത്ഥം.

അണുബാധയ്ക്കുള്ള സാധ്യത

അണുബാധയ്ക്കുള്ള സാധ്യത

വജൈനല്‍ ഭാഗം വളരെ സെന്‍സിറ്റീവായ ഒന്നാണ്. രോമം നീക്കുമ്പോള്‍ ഈ ഭാഗത്ത് മുറിവേല്‍ക്കാനുള്ള സാധ്യതയും ഇതുവഴി അണുബാധയ്ക്കുള്ള സാധ്യതയും ഏറെയാണ്. രോമം നീക്കുന്നതൊഴിവാക്കുക വഴി അണുബാധയ്ക്കും മുറിവുകള്‍ക്കമുള്ള സാധ്യത നീങ്ങുന്നു.

 മുറിവും അസ്വസ്ഥതയുമുണ്ടാകുന്നതു കുറയാന്‍

മുറിവും അസ്വസ്ഥതയുമുണ്ടാകുന്നതു കുറയാന്‍

അല്‍പം തടിയുള്ളവര്‍ക്കും തുടകള്‍ തടിച്ചവര്‍ക്കുമെല്ലാം നടക്കുമ്പോള്‍ ഈ ഭാഗം ഉരസുന്നതു മൂലം മുറിവും അസ്വസ്ഥതയുമുണ്ടാകുന്നതു കുറയാന്‍ രോമം സഹായിക്കും. ഇതുപോലെ വിയര്‍പ്പുണ്ടാകുന്നതു വലിച്ചെടുക്കുവാനും ഇതു കാരണമുണ്ടാകാനിടയുള്ള അസ്വസ്ഥതകളൊഴിവാക്കാനും രോമം നീക്കാതിരിയ്ക്കുന്നതാണ് നല്ലത്.

ടെംപറേച്ചര്‍

ടെംപറേച്ചര്‍

ഈ ഭാഗത്തെ ടെംപറേച്ചര്‍ സന്തുലിതമാക്കി വയ്ക്കാനും രോമം നീക്കാതിരിയ്ക്കുന്നതാണ് നല്ലത്. തണുപ്പു കാലത്ത് ഈ ഭാഗം കൂടുതല്‍ ചൂടു നല്‍കാന്‍, ഇതുപോലെ ഈ രോമങ്ങള്‍ ഓയിലിനു സമാനമായ ദ്രാവകം ഉല്‍പാദിപ്പിയ്ക്കും. ഇതും ഈ ഭാഗത്തെ ടെംപറേച്ചര്‍ കൃത്യമായി വയ്ക്കാന്‍ സഹായിക്കും.

 അടിവസ്ത്രം

അടിവസ്ത്രം

ചിലരെങ്കിലും കോട്ടനല്ലാത്ത അടിവസ്ത്രം ധരിയ്ക്കുന്നവരാണ്. ഇത് വജൈനയുടെ ആരോഗ്യത്തിന് നല്ലതല്ല. വസ്ത്രവും യോനീഭാഗത്തെ ചര്‍മവുമായി നേരിട്ടുള്ള സംസര്‍ഗം കുറയ്ക്കാനും ഇതുവഴി അസ്വസ്ഥതകള്‍ ഒഴിവാക്കാനും രോമം സഹായിക്കും.

നല്ല സെക്‌സിന്

നല്ല സെക്‌സിന്

സെക്‌സില്‍ പുരുഷന് വജൈനല്‍ ഭാഗത്തെ രോമം കൂടുതല്‍ ഉത്തേജനം നല്‍കുന്നതായി തെളിഞ്ഞിട്ടുണ്ട്. നല്ല സെക്‌സിന് ഒരു പരിധി വരെ രോമം സഹായിക്കുന്നുവെന്നര്‍ത്ഥം.

English summary

Health Benefits Of Having Hair On Private Part

Health Benefits Of Having Hair On Private Part, read more to know about,
Story first published: Wednesday, August 23, 2017, 10:58 [IST]
X
Desktop Bottom Promotion