വെളുത്തുള്ളി തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍

Posted By:
Subscribe to Boldsky

വെളുത്തുള്ളി ഭക്ഷണത്തിലെ ചേരുവ മാത്രമല്ല, പല അസുഖങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ്. അതിലെ അലിസിന്‍ എന്ന ഘടകമാണ് ഈ ഗുണങ്ങള്‍ പ്രധാനമായി നല്‍കുന്നതും.

പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു രിഹാരമാണ് വെളുത്തുള്ളി തിളപ്പിച്ച വെള്ളം. ശരീരത്തിന് ആകെ ആരോഗ്യം നല്‍കുന്ന നല്ലൊരു വഴി.

വെളുത്തുള്ളി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ഈ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ പ്രയോജനങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

തടി

തടി

രാവിലെ വെറുംവയററില്‍ ഇതു കുടിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ല ഒരു വഴിയാണ്. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇതു ചെയ്യുന്നത്.

 കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരം.

ക്യാന്‍സര്‍

ക്യാന്‍സര്‍

വെളുത്തുള്ളി ഇങ്ങനെ ശരീരത്തിലെത്തുമ്പോള്‍ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെത്തുന്നു. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ സഹായകമാണ്. തേനിലും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

 വൈറ്റമിന്‍

വൈറ്റമിന്‍

ഇതില്‍ വൈറ്റമിന്‍ എ, ബി1, ബി2, സി തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും ഇതിലുണ്ട്.

പ്രതിരോധശേഷി

പ്രതിരോധശേഷി

നല്ലൊരു പ്രകൃതിദത്ത ആന്റിബയോട്ടിക്കാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച വെള്ളം. ശരീരത്തിന്റെ സ്വഭാവിക പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലത്. ഇതില്‍ തേനും ചേരുമ്പോള്‍ ഗുണം വര്‍ദ്ധിയ്ക്കും.

ഒരു പ്രത്യേക രീതിയിലാണ് ഈ വെളുത്തുള്ളി വെള്ളം തിളപ്പിയ്‌ക്കേണ്ടത്.

ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. വെളുത്തുള്ളി ഒരല്ലി ചെറുതായി അരിഞ്ഞോ ചതച്ചോ വയ്ക്കുക. വെളുത്തുള്ളി 10 മിനിറ്റു മുന്‍പ് ചതച്ചോ അരിഞ്ഞോ വയ്ക്കണം. ഇത് അലിസിന്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും.

വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ ഒരു കഷ്ണം ഇഞ്ചിയരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ഇടുക. ഇത് 20 മിനിറ്റ് തിളയ്ക്കണം. പിന്നീട് വാങ്ങിവച്ച് 20 മിനിറ്റു നേരം വച്ച് ഊറ്റിയെടുക്കുക.

വെള്ളം തിളച്ചു തുടങ്ങുമ്പോള്‍

വെള്ളം തിളച്ചു തുടങ്ങുമ്പോള്‍

വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ ഒരു കഷ്ണം ഇഞ്ചിയരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ഇടുക. ഇത് 20 മിനിറ്റ് തിളയ്ക്കണം. പിന്നീട് വാങ്ങിവച്ച് 20 മിനിറ്റു നേരം വച്ച് ഊറ്റിയെടുക്കുക.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം രാവിലെ വെറുവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്.

English summary

Health Benefits Of Garlic Boiled Water With Honey

Health Benefits Of Garlic Boiled Water With Honey