ദിവസവും ഒരുപിടി കപ്പലണ്ടി കഴിച്ചാല്‍.....

Posted By:
Subscribe to Boldsky

നിലക്കടല അഥവാ കപ്പലണ്ടി മിക്കവാറും പേര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണവസ്തുവാകും. വറുത്തും പുഴുങ്ങിയുമെല്ലാം കഴിയ്ക്കാവുന്ന ഇതിന് ആരോഗ്യഗുണങ്ങളും ഏറെയാണ്. കൊറിക്കാന്‍ ഏറ്റവും നല്ലൊരു ഭക്ഷണസാധമാണ് കപ്പലണ്ടി അഥവാ നിലക്കടല. ഇത് പച്ചയ്‌ക്കോ പുഴുങ്ങിയോ എണ്ണയില്ലാതെ വറുത്തോ ഉപയോഗിക്കാം. പല വിഭവങ്ങളിലും സ്വാദു കൂടാന്‍ ചേര്‍ക്കുന്ന ഒരു വസ്തു കൂടിയാണ് നിലക്കടല. നട്‌സില്‍ പെട്ട ഒരു ഭക്ഷണം കൂടിയായ ഇതില്‍ നിന്നും പീനട്ട് ബട്ടറും എടുക്കാറുണ്ട്. ഇത് ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്.

ദിവസവും ഒരു പിടി കപ്പലണ്ടി കഴിയ്ക്കുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കും. പല അസുഖങ്ങളേയും പ്രതിരോധിയ്ക്കാനുള്ള സ്വാഭാവിക വഴിയാണിത്.

ദിവസവും കപ്പലണ്ടി അഥവാ നിലക്കടല കഴിയ്‌ക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചറിയൂ

ഞരമ്പു സംബന്ധമായ ഉണ്ടാവുന്ന പല അസുഖങ്ങള്‍ക്കും പ്രതിവിധി

ഞരമ്പു സംബന്ധമായ ഉണ്ടാവുന്ന പല അസുഖങ്ങള്‍ക്കും പ്രതിവിധി

ഞരമ്പു സംബന്ധമായ ഉണ്ടാവുന്ന പല അസുഖങ്ങള്‍ക്കും പ്രതിവിധിയാണ് ഇത്തരത്തില്‍ കപ്പലണ്ടി സ്ഥിരമാക്കുന്നത്.

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാനും തലച്ചോറിന്റെ ഉണര്‍വ്വിനും ആരോഗ്യത്തിനും കപ്പലണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുന്നത് നല്ലതാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു സസ്യാഹാരമാണ് നിലക്കടല. ഇത് കുട്ടികള്‍ക്കും പ്രോട്ടീന്‍ കുറവുള്ള മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ്. വെജിറ്റേറിയന്‍കാര്‍ക്ക് പ്രോട്ടീന്‍ ലഭ്യമാകാനുള്ള എളുപ്പവഴി.

വയറിലുണ്ടാകുന്ന ക്യാന്‍സര്‍

വയറിലുണ്ടാകുന്ന ക്യാന്‍സര്‍

വയറിലുണ്ടാകുന്ന ക്യാന്‍സര്‍ തടുക്കാന്‍ ഇത് ഏറെ ഫലപ്രദമാണ്. ഇതിലെ പോളിഫിനോളിക് ആ്ന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന നൈട്രസ് അമീന്‍ ഉല്‍പാദനം കുറയ്ക്കുന്നതു തന്നെ കാരണം.

ഹൃദയത്തിന്

ഹൃദയത്തിന്

ഒലീയിക് ആസിഡ് പോലുള്ള മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഇതിലുണ്ട്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ഹൃദയത്തിന് ഉത്തമം.

പക്ഷാഘാത സാധ്യത

പക്ഷാഘാത സാധ്യത

ഇതിലെ നൈട്രിക് ഓക്‌സിഡ് പക്ഷാഘാത സാധ്യത വളരെയധികം കുറയ്ക്കുന്നു. ആന്റിഓക്‌സ്ഡന്റിന്റെ കലവറ എന്ന് വോണമെങ്കില്‍ കപ്പലണ്ടിയെ വിശേഷിപ്പിക്കാം.

 പ്രതിരോധശേഷി

പ്രതിരോധശേഷി

സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന എല്ലാ അണുബാധകളും പ്രതിരോധിയ്ക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

സ്ത്രീകളിലെ ഗര്‍ഭധാരണശേഷി

സ്ത്രീകളിലെ ഗര്‍ഭധാരണശേഷി

സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് നിലക്കടല അഥവാ കപ്പലണ്ടി. ഇതിലെ ഫോളിക് ആസിഡാണ് ഇതിനു സഹായിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ഏറെ നല്ലത്

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍

ധാരാളം വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ബികോംപ്ലക്‌സ്, റൈബോഫഌബിന്‍, വിറ്റാമിന്‍ ബി 6 തുടങ്ങിയവയെല്ലാം ശാരീരികാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം ഇന്നത്തെ ജീവിതത്തിന്റെ ഫലമാണ്. ഇതിനെ കുറയ്ക്കാനും നിയന്ത്രണ വിധേയമാക്കാനും കപ്പലണ്ടി കുതിര്‍ത്തി കഴിയ്ക്കുന്നത് സഹായിക്കും.

English summary

Health Benefits Of Eating Peanuts Daily

Health Benefits Of Eating Peanuts Daily, Read more to know about,
Story first published: Thursday, November 16, 2017, 19:00 [IST]