ആണുങ്ങള്‍ അയല കഴിച്ചാല്‍....

Posted By:
Subscribe to Boldsky

മീനുകളോട് പ്രത്യേക ഇഷ്ടമുണ്ട് മലയാളികള്‍ക്കെന്നു പറഞ്ഞാല്‍ തെറ്റില്ല. മീന്‍ വറുത്തതും മീന്‍കറിയും മീന്‍ പൊള്ളിച്ചതും പൊരിച്ചതുമെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയവുമാണ.്

ആരോഗ്യത്തിന്റെ മികച്ച ഉറവിടമാണ് മീന്‍. ഇത് ഒമേഗ ഫാറ്റി ആസിഡുകളാണ് സമ്പന്നമാണ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതുമാണ്. നല്ല കൊളസ്‌ട്രോളിന്റെ മികച്ച ഉറവിടം എന്നു പറയാം. കണ്ണിന്റേയും തലച്ചോറിന്റേയുമെല്ലാം ആരോഗ്യത്തിന് മികച്ച ഒന്നാണ് മീന്‍. ഇത് കറി വച്ചു കഴിച്ചാലാണ് ആരോഗ്യഗുണങ്ങള്‍ കൂടുതല്‍ ലഭിയ്ക്കുകയെന്നതും ഏറെ പ്രധാനം.

മലയാളികള്‍ക്കു പ്രിയപ്പെട്ട മീനുകളില്‍ ചാളയും അയിലയുമെല്ലാം ഏറെ പ്രധാനമാണ്. ഇതില്‍ തന്നെ നല്ല പുളിയും എരിവുമിട്ടു വയ്ക്കുന്ന അയലക്കറി ഏറെ സ്വാദിഷ്ടവുമാണ്.അയല പൊതുവെ സുലഭമായി ലഭിയ്ക്കുന്ന ഒരു മീനാണ്.

അയല അഥവാ മാക്കറലിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. പൊതുവെ അത്ര വിലയില്ലാത്ത മത്സ്യഇനമായ ഇത് പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. അയലത്തല അളിയനും കൊടുക്കില്ലെന്ന പഴഞ്ചൊല്ലു പോലും നമ്മള്‍ മലയാളികള്‍ക്കിടയിലുണ്ട്.

അയലയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

വൈറ്റമിന്‍ കെ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അയല. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവും. കാല്‍സ്യം അടിഞ്ഞു കൂടി ഹൃദയധമനികളില്‍ ബ്ലോക്കില്ലാതിരിയ്ക്കാന്‍ വൈറ്റമിന്‍ കെ ഏറെ പ്രധാനമാണ്. വൈറ്റമിന്‍ ഡിയുടെ പോലെ ഇന്നത്തെ കാലത്ത് പലരിലും വൈററമിന്‍ കെ അഭാവം പല രോഗങ്ങളും ഉണ്ടാക്കുന്നുണ്ട്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കൊളസ്‌ട്രോളാണ് പലപ്പോഴും ഹൃദയ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാകുന്നത്. മീന്‍ കറി വച്ചോ ഗ്രില്‍ ചെയ്‌തോ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

സന്ധിവാതം

സന്ധിവാതം

സന്ധിവാതം പോലുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന വേദന മാറാന്‍ അയല എറെ നല്ലതാണ്. വാതം കൊണ്ടുള്ള വേദന മാറാനുള്ള നല്ലൊരു വഴിയാണിത്. സൈറ്റോകിനീന്‍സ്, ല്യൂക്കോസൈറ്റ്‌സ് എന്നിവയെ സ്വാധീനിച്ചാണ് ഇതു സാധിയ്ക്കുന്നത്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അയലയിലെ വൈറ്റമിന്‍ ബി, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഡിഎച്ച്എ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഡിപ്രഷന്‍, ഓര്‍മപ്രശ്‌നങ്ങള്‍, സ്‌കീസോഫീനിയ പോലുള്ള അസുഖങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

നല്ലൊരു പ്രോട്ടീന്‍ ഉറവിടം കൂടിയാണ് അയല. ഇതുകൊണ്ടുതന്നെ വിശപ്പു കുറച്ചു തടി കുറയ്ക്കാന്‍ നല്ലത്. മസിലുകളുടെ വളര്‍ച്ചയ്ക്കും പ്രോട്ടീനുകള്‍ ഏറെ അത്യാവശ്യമാണ്. ഇതിനു പുറകെ കോശങ്ങളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

അയല സെലീനിയം സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഉത്തമവും. ഇതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ളതു കൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഏറെ നല്ലതാണ്.

കണ്ണിന്റെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന്

കണ്ണിന്റെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന്

വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ ഒന്നാണ് അയല. ഇത് കണ്ണിന്റെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. കാഴ്ചപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വൈറ്റമിന്‍ ഇ. ഇതുപോലെ ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കാനും ഏറെ അത്യാവശ്യം. ഇത് ചുളിവുകള്‍ അകറ്റുവാന്‍ സഹായിക്കുന്നു.

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി

അയലയില്‍ വൈറ്റമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് എനര്‍ജി വൈറ്റമിന്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇതിന്റെ കുറവ് ശരീരത്തിന് തളര്‍ച്ചയും ഡിപ്രഷനുമെല്ലാമുണ്ടാക്കുന്ന ഒരു ഘടകമാണ്.

ഇലക്ട്രോളൈറ്റുകള്‍

ഇലക്ട്രോളൈറ്റുകള്‍

ശരീരത്തിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് ഇലക്ട്രോളൈറ്റുകള്‍ അത്യാവശ്യമാണ്. കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിവയാണ് പൊതുവെ ഇലക്ട്രോളൈറ്റുകള്‍ എന്ന് അറിയപ്പെടുന്നത്. ഇത് നാഡികളുടേയും മസിലുകളുടേയും പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. രക്തത്തിന്റെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്താന്‍ അത്യാവശ്യവും.

സിങ്കിന്റെ നല്ലൊരു ഉറവിടം

സിങ്കിന്റെ നല്ലൊരു ഉറവിടം

സിങ്കിന്റെ നല്ലൊരു ഉറവിടം കൂടിയാണ് അയല. പുരുഷന്മാരിലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഇത് ഏറെ നല്ലതാണ്. ഈ ഹോര്‍മോണ്‍ മസില്‍ വളര്‍ച്ചയ്ക്കും ലൈംഗികശക്തിയ്ക്കുമെല്ലാം ഏറെ അത്യാവശ്യവുമാണ്.

English summary

Health Benefits Of Eating Mackerel

Health Benefits Of Eating Mackerel, read more to know about