വെളുത്തുള്ളി തേനിലിട്ടു വെറുംവയറ്റില്‍ കഴിയ്ക്കൂ

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് തേനും വെളുത്തുള്ളിയുമെല്ലാം ഏറെ ഗുണകരമാണ്. രണ്ടിലും ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് ഏറ്റവും വലിയ ഗുണം.

വെളുത്തുള്ളിയില്‍ അലിസിന്‍ എന്ന പേരിലാണ് ആന്റിഓക്‌സിഡന്റ് അടങ്ങിയിരിയ്ക്കുന്നത്. തേനിലും വെളുത്തുള്ളിയിലും അടങ്ങിയിരിയ്ക്കുന്ന ഈ ആന്റിഓക്‌സിഡന്റുകള്‍ പല രൂപത്തിലും രോഗപ്രതിരോധകമായി പ്രവര്‍ത്തിയ്ക്കുന്നു.

വെളുത്തുള്ളിയും തേനും പല രൂപത്തിലും പല വിധത്തിലും കഴിയ്ക്കാം. എന്നാല്‍ ഇവ രണ്ടും ചേര്‍ത്തു കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ക്കും സഹായകമാണ്.

വെളുത്തുള്ളിയും തേനും കലര്‍ന്ന മിശ്രിതം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും ഇതിന്റെ ആരോഗ്യഗുണങ്ങളെന്തൊക്കെയെന്നും നോക്കൂ,

വെളുത്തുള്ളി

വെളുത്തുള്ളി

10-12 അല്ലി വെളുത്തുള്ളി തൊലി കളയുക. ഒരു കപ്പു തേനെടുക്കുക.

ഒരു ഗ്ലാസ് ജാറില്‍

ഒരു ഗ്ലാസ് ജാറില്‍

ഒരു ഗ്ലാസ് ജാറില്‍ വെളുത്തുള്ളി തൊലി കളഞ്ഞിട്ട് ഇതിനു മുകളിലൂടെ തേനൊഴിയ്ക്കുക. ഇത് ഒരു മരത്തവി കൊണ്ടിളക്കുക. ഇതില്‍ കുമികളകള്‍ ഇല്ലാതെ വേണം സൂക്ഷിയ്ക്കാന്‍. കഴിയുമെങ്കില്‍ ഗ്ലാസ് ജാറില്‍ മിശ്രിതത്തിനു മുകളില്‍ അരയിഞ്ചു സ്ഥലമെങ്കിലും ബാക്കി വയ്ക്കുക. നല്ലപോലെ വൃത്തിയില്‍ വായു കടക്കാതെ സൂക്ഷിച്ചു വച്ചാല്‍ ഈ മിശ്രിതം രണ്ടുവര്‍ഷം വരെ കേടുകൂടാതെയിരിയ്ക്കും.

ഒരാഴ്ചയ്ക്കു ശേഷം

ഒരാഴ്ചയ്ക്കു ശേഷം

ഈ ഗ്ലാസ് ജാര്‍ നല്ലപോലെ വായു കടക്കാതെ അടച്ച് സൂര്യപ്രകാശമേല്‍ക്കാത്ത ഒരു മുറിയില്‍ വയ്ക്കുക. ഒരാഴ്ചയ്ക്കു ശേഷം കഴിച്ചു തുടങ്ങാം. രാവിലെ വെറുംവയറ്റില്‍ തേനും വെളുത്തുള്ളിയും അടങ്ങിയ ഈ മിശ്രിതം ഓരോ സ്പൂണ്‍ വീതം കഴിയ്ക്കാം.

തേനില്‍

തേനില്‍

തേനില്‍ ആന്റിഓക്‌സിഡന്റുകള്‍, എന്‍സൈമുകള്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സെലേനിയം, വൈറ്റമിന്‍ ബി6, തയാമിന്‍, റൈബോഫ്‌ളേവിന്‍, നിയാസിന്‍ എന്നിവയടങ്ങിയിട്ടുണ്ട്.

 തേന്‍

തേന്‍

നല്ല ദഹനത്തിനും തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാനും ശരീരത്തിന് ഊര്‍ജം നല്‍കാനുമെല്ലാം തേന്‍ ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാകട്ടെ രക്തധമനികളില്‍ തടസമുണ്ടാക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ്, ഹൃദയാഘാതം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കൊളസ്‌ട്രോള്‍, ബിപി തുടങ്ങിയ പലതരം പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നാണ്.

രക്തം

രക്തം

രക്തം ശുദ്ധീകരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഈ മിശ്രിതം. ഇതുകൊണ്ടുതന്നെ ശരീരത്തിലെ കൊളസ്‌ട്രോള്‍ ഒഴിവാക്കാനും ഏറെ നല്ലത്.

ബിപി

ബിപി

തേനും വെളുത്തുള്ളിയും ബിപി കുറയ്ക്കാന്‍ ഏറ്റവും നല്ല ഒരു മിശ്രിതമാണ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറ്റവും ഗുണകരം.

 വാതം, മസില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍

വാതം, മസില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍

സ്വാഭാവിക പെയിന്‍ കില്ലറായി ഈ മിശ്രിതം വര്‍ത്തിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ വാതം, മസില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, വെള്ളം ശരീരത്തില്‍ കെട്ടിക്കിടന്നുള്ള പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഏറെ ഗുണകരമാണ്.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

രോഗങ്ങള്‍ തടയാന്‍, അതായത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു ഉത്തമമാര്‍ഗമാണിത്.

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധ മാറ്റാനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണിത്. തൊണ്ടവേദനയും ശമിയ്ക്കും. തേനിനും വെളുത്തുള്ളിയ്ക്കുമെല്ലാം ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ തടയാനുളള കഴിവുണ്ട്.

വയറിളക്കത്തിനുള്ള പ്രകൃതിദത്ത മരുന്നാണ്

വയറിളക്കത്തിനുള്ള പ്രകൃതിദത്ത മരുന്നാണ്

വയറിളക്കത്തിനുള്ള പ്രകൃതിദത്ത മരുന്നാണ് വെളുത്തുള്ളി തേനിലിട്ടു കഴിയ്ക്കുകയെന്നത്. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം.

ഇത് അടുപ്പിച്ചു കഴിയ്ക്കുന്നത്

ഇത് അടുപ്പിച്ചു കഴിയ്ക്കുന്നത്

ഇത് അടുപ്പിച്ചു കഴിയ്ക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളും. ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഗുണകരം.

English summary

Health Benefits Of Eating Honey Garlic Mixture In An Empty Stomach

Health Benefits Of Eating Honey Garlic Mixture In An Empty Stomach, Read more to know about,
Subscribe Newsletter