കോപ്പര്‍ പാത്രത്തില്‍ വെള്ളം വച്ചു കുടിയ്ക്കൂ

Posted By:
Subscribe to Boldsky

കുടിയ്ക്കാനുള്ള വെള്ളം നാം പലപ്പോഴും സ്റ്റീല്‍, അലുമിനിയം പാത്രങ്ങളിലാണ് പിടിച്ചു വയ്ക്കാറ്. ഇതല്ലാതെ കുപ്പികളിലും ഗ്ലാസ് ജാറിലും പ്ലാസ്റ്റിക്കിലുമെല്ലാം പിടിച്ചു വയ്ക്കാറുമുണ്ട്. ചിലരാകട്ടെ മണ്‍കൂജയിലും.

എന്നാല്‍ ചെമ്പു പാത്രത്തില്‍ വെള്ളം പിടിച്ചു വച്ചു കുടിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്നാണ് പറയുന്നത്. ആയുര്‍വേദത്തില്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണിത്.

ചെമ്പുപാത്രത്തിലെ വെളളം കുടിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ആയുര്‍വേദമനുസരിച്ച്

ആയുര്‍വേദമനുസരിച്ച്

ആയുര്‍വേദമനുസരിച്ച് ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ മൂന്ന് ദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയെ സന്തുലനപ്പെടുത്താന്‍ സഹായിക്കും. ചെമ്പില്‍ നിന്ന് വെള്ളത്തിലേക്ക് പോസിറ്റീവായ ഊര്‍ജ്ജം പ്രവേശിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

'താമര ജലം'

'താമര ജലം'

ചെമ്പ് പാത്രത്തില്‍ സൂക്ഷിക്കുന്ന വെള്ളം 'താമര ജലം' എന്നാണ് വിളിക്കപ്പെടുന്നത്. വെള്ളം എട്ട് മണിക്കൂറെങ്കിലും പാത്രത്തില്‍ സൂക്ഷിച്ചതിന് ശേഷം ഉപയോഗിക്കുന്നതാണ് ഫലം നല്കുക.

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ് എന്നിവ ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇതിന് പരിഹാരം നല്കാന്‍ ചെമ്പിന് സാധിക്കും. ആയുര്‍വേദമനുസരിച്ച് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം ഒരു വലിയ ഗ്ലാസ്സ് നിറയെ രാവിലെ വെറും വയറ്റില്‍ കുടിക്കുക.

 ശരീരഭാരം

ശരീരഭാരം

ശരീരഭാരം കാര്യമായി കുറയുന്നതായി കാണുന്നില്ലെങ്കില്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം പതിവായി കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കാര്യക്ഷമമായി നീക്കം ചെയ്യാനും ഇത് സഹായിക്കും. ഇത് വഴി ശരീരത്തിന് ആവശ്യമുള്ളവ മാത്രം നിലനിര്‍ത്താനും അല്ലാത്തവ പുറന്തള്ളാനും സാധിക്കും.

മുഖക്കുരു

മുഖക്കുരു

പതിവായി ധാരാളം വെള്ളം കുടിക്കുക. പ്രത്യേകിച്ച് രാവിലെ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യം നല്കുകയും, മുഖക്കുരു അകറ്റി തിളക്കം നല്കുകയും ചെയ്യും.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് സംബന്ധമായ രോഗമുള്ളവരില്‍ പൊതുവെ കാണുന്ന പ്രശ്നമാണ് ശരീരത്തില്‍ ചെമ്പിന്‍റെ അളവ് കുറവ്. ചെമ്പിന്‍റെ അളവ് കുറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് വഴി ചെമ്പ് ശരീരത്തിലെത്തും. അത് വഴി തൈറോയ്ഡ് ഗ്രന്ഥി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

ബാക്ടീരീയ

ബാക്ടീരീയ

ചെമ്പ് ഒലിഗോഡൈനാമിക് സ്വഭാവമുള്ളതാണ്. അതായത് ബാക്ടീരിയകളെ നീക്കാനുള്ള ലോഹങ്ങളുടെ കഴിവ്. ഇത് ബാക്ടീരീയ വഴി സാധാരണയായുണ്ടാകുന്ന അതിസാരം, വയറുകടി, മഞ്ഞപ്പിത്തം എന്നിവ തടയാനാകും.

ചര്‍മ്മത്തില്‍

ചര്‍മ്മത്തില്‍

പ്രായത്തിന്‍റെ അടയാളങ്ങളെ ചെറുക്കാന്‍ ചെമ്പ് കോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്ന ഘടകങ്ങളുള്ള ചെമ്പ് ശരീരത്തിലെ ദോഷകരമായ സ്വതന്ത്ര മൂലകങ്ങളെ ചെറുക്കും. ചര്‍മ്മത്തില്‍ വരകള്‍ വീഴുന്നത് തടയാന്‍ ചര്‍മ്മ കോശങ്ങളെ ശക്തിപ്പെടുത്തുന്നത് വഴി സാധിക്കും.

അനീമിയ

അനീമിയ

ശരീരത്തിലെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ചെമ്പ് ആവശ്യമാണ് എന്നതാണ് പ്രധാന വസ്തുത. കോശങ്ങളുടെ രൂപീകരണത്തിനും, ഇരുമ്പിന്‍റെ ആഗിരണത്തിനും ചെമ്പ് അനിവാര്യമാണ്. ഇത് വഴി അനീമിയ തടയാനുമാകും.

രക്തസമ്മര്‍ദ്ധത്തെയും, ഹൃദയമിടിപ്പിനെയും

രക്തസമ്മര്‍ദ്ധത്തെയും, ഹൃദയമിടിപ്പിനെയും

ചെമ്പ് രക്തസമ്മര്‍ദ്ധത്തെയും, ഹൃദയമിടിപ്പിനെയും നിയന്ത്രിക്കാനും, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാനും സഹായിക്കും. രക്തക്കുഴലുകളില്‍ മാലിന്യങ്ങളടിഞ്ഞ് തടസ്സങ്ങളുണ്ടാവാതെ ഹൃദയത്തിലേക്ക് സുഗമമായി രക്തം എത്താന്‍ ചെമ്പ് സഹായിക്കും.

വേദനയെ തടയാനുള്ള ശക്തമായ ഘടകങ്ങള്‍

വേദനയെ തടയാനുള്ള ശക്തമായ ഘടകങ്ങള്‍

വേദനയെ തടയാനുള്ള ശക്തമായ ഘടകങ്ങള്‍ ചെമ്പില്‍ അടങ്ങിയിട്ടുണ്ട്. ഇത് വഴി സന്ധിവാതം, വാതം മൂലമുള്ള സന്ധികളിലെ വേദന തുടങ്ങിയവക്ക് ശമനം ലഭിക്കും. ചെമ്പ് അടങ്ങിയ വെള്ളം കുടിക്കുന്നത് വഴി വേദനയ്ക്ക് ആശ്വാസം നേടാനാവും.

English summary

Health Benefits Of Drinking Water From Copper Vessel

Health Benefits Of Drinking Water From Copper Vessel, read more to know about,
Subscribe Newsletter