വയര്‍ പോകാന്‍ കുരുമുളകും തേനും ഇങ്ങനെ

Posted By:
Subscribe to Boldsky

തടിയും വയറുമെല്ലാം ഇന്നത്തെ തലമുറയുടെ പ്രധാന പ്രശ്‌നങ്ങളാണ്. ജീവിതശൈലിയേയും ഭക്ഷണത്തേയുമെല്ലാം കുറ്റം പറയുമ്പോഴും ഈ രണ്ടു ഘടകങ്ങളും ആയുസിനു തന്നെ ഏറെ ദോഷമാണെന്നു വേണം, പറയാന്‍.

തടിയും വയറും കുറയ്ക്കാന്‍ പലതരത്തിലുള്ള പ്രകൃതിദത്ത വഴികളുമുണ്ട്. ഇതില്‍ ഒരു പ്രധാന വഴിയാണ് കുരുമുളകും തേനും. ഇവ രണ്ടും കൊഴുപ്പു കത്തിച്ചു കളയുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നവയാണ്.

ഏതു വിധത്തിലാണ് കുരുമുളകും തേനും ചേര്‍ത്ത് തടിയും വയറും കുറയ്ക്കാന്‍ സാധിയ്ക്കുകയെന്നറിയൂ,

തേന്‍

തേന്‍

തേന്‍ സ്വാഭാവികമായി തടി കുറയാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുകയും ചെയ്യുന്നു.

കുരുമുളകും

കുരുമുളകും

കുരുമുളകും തടി കുറയ്ക്കാന്‍ നല്ലതാണ്. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. അപചയപ്രക്രിയയും ദഹനവും ശരിപ്പെടുത്തിയും തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ഒരു കപ്പു വെള്ളം, ഒരു ടീ സ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ പൊടിച്ച കുരുമുളക്

ഒരു കപ്പു വെള്ളം, ഒരു ടീ സ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ പൊടിച്ച കുരുമുളക്

ഒരു കപ്പു വെള്ളം, ഒരു ടീ സ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ പൊടിച്ച കുരുമുളക് എന്നിവയാണ് ഇതിനു വേണ്ടത്.

വെള്ളം

വെള്ളം

വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ കുരുമുളകുപൊടി, തേന്‍ എന്നിവ ചേര്‍ത്തു നല്ലതുപോലെ ഇളക്കുക.

രാവിലെ വെറുംവയറ്റില്‍

രാവിലെ വെറുംവയറ്റില്‍

ഈ പാനീയം രാവിലെ വെറുംവയറ്റില്‍ ഇളംചൂടോടെ കുടിയ്ക്കാം. അടുപ്പിച്ച് ഒന്നുരണ്ടുമാസം ഉപയോഗിച്ചാല്‍ പ്രയോജനം ലഭിയ്ക്കും.

കുരുമുളകും തേനും

കുരുമുളകും തേനും

ഇതിനു പുറമെ കുരുമുളകും തേനും ഭക്ഷണവസ്തുക്കളിലും ഉപയോഗിയ്ക്കാം. പ്രത്യേകിച്ചു സാലഡുകളില്‍ കുരുമുളകു പൊടിച്ചതും തേനും ചേര്‍ത്തു കഴിയ്ക്കുന്നത് രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, തടി കുറയ്ക്കാനും ഏറെ നല്ലതാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

തേനും കുരുമുളകും കലര്‍ന്ന വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ദഹനത്തിനും ഏറെ നല്ലതാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒരു ഘടകം കൂടിയാണിത്.

കോള്‍ഡ്, ചുമ, അലര്‍ജി

കോള്‍ഡ്, ചുമ, അലര്‍ജി

കോള്‍ഡ്, ചുമ, അലര്‍ജി പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ കുരുമുളക്,തേന്‍ എന്നിവ കലര്‍ത്തിയ ചൂടുവെള്ളം.

English summary

Health Benefits Of Drinking Warm Pepper Water And Honey

Health Benefits Of Drinking Warm Pepper Water And Honey, Read more to know about