നാരങ്ങാവെള്ളവും തേനും ആരോഗ്യത്തിന് അമൃതാണ്‌

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് നമ്മുടെ ജീവിതചര്യകളും ശീലങ്ങളുമെല്ലാം ഏറെ പ്രധാനമാണ്. ആരോഗ്യകരമായ ചിട്ടകളാണ് ആരോഗ്യകരമായ ജീവിതത്തിന് സഹായകമാകുന്നത്. നമ്മുടെ ശീലങ്ങള്‍ ഒരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുകയും ചെയ്യും.

ഭക്ഷണ, പാനീയ ശീലങ്ങള്‍ ആരോഗ്യത്തെ ഏറെ സ്വാധീനിയ്ക്കുന്ന ഘടകങ്ങളാണ്. ആരോഗ്യം നല്‍കാനും കളയാനുമെല്ലാം ഇത്തരം ശീലങ്ങള്‍ക്കാകും. ഇതു നോക്കി തെരഞ്ഞെടുക്കണമെന്നു മാത്രം. ചിലത് സ്വാദു നല്‍കുമെങ്കിലും ആരോഗ്യഗുണങ്ങള്‍ നല്‍കില്ല. മറ്റു ചിലതാകട്ടെ, ആരോഗ്യഗുണങ്ങള്‍ നല്‍കുമെങ്കിലും സ്വാദുണ്ടാകണമെന്നില്ല.

ദിവസവും രാവിലെയുള്ള ചില ശീലങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. ഇത്തരത്തില്‍ പെട്ട ചില ശീലങ്ങളില്‍ രാവിലെ ദിവസം തുടങ്ങുമ്പോള്‍ കുടിയ്‌ക്കേണ്ടുന്ന ചില പാനീയങ്ങളും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ പെട്ട പാനീയത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങാവെള്ളവും തേനും കലര്‍ന്ന മിശ്രിതം.

രാവിലെ വെറുംവയറ്റില്‍ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ആരോഗകരമാണെന്നാണ് പൊതുവെ പറയാറ്. സാധാരണ തടി കുറയ്ക്കാനുള്ള വഴിയെന്ന രീതിയിലാണ് ഇതിനെക്കുറിച്ചു പറയാറ്. തടി കുറയാന്‍ പൊതുവെ പറയുന്ന ഒരു വഴി. എന്നാല്‍ ഇതല്ലാതെയും പലതരം ആരോഗ്യഗുണങ്ങള്‍ തേന്‍, ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നതു കൊണ്ടുണ്ടാകും.

ചെറുനാരങ്ങ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ്. വൈറ്റമിന്‍ സിയുടെ പ്രധാന ഉറവിടം. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതുകൊണ്ടുതന്നെ ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഇത് ഏറെ ഗുണകരവുമാണ്. ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ചെറുനാരങ്ങാനീര് ഗുണം സഹായിക്കും.

തേനും ഇതുപോലെ ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറ. ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതുമാണിത്.

ദിവസവും രാവിലെ വെറുംവയറ്റില്‍ ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ അകറ്റാനുള്ള ഏറ്റവും നല്ല വഴിയാണ് ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത്. ചെറുനാരങ്ങയില്‍ സിട്രിക് ആസിഡുണ്ടെങ്കിലും ഇത് വയറിനെ ആല്‍ക്കലൈനാക്കി മാറ്റുകയാണ് ചെയ്യുക. ഇതുവഴി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിയ്ക്കാം.

തൊണ്ടകടി, ചുമ, കോള്‍ഡ്

തൊണ്ടകടി, ചുമ, കോള്‍ഡ്

തൊണ്ടകടി, ചുമ, കോള്‍ഡ് തുടങ്ങിയ പലതരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് വെറുംവയറ്റില്‍ നാരങ്ങാവെള്ളവും തേനും കലര്‍ത്തിയ മിശ്രിതം. ഇത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവികപരിഹാരമാണിത്.

കുടലിലെ ക്യാന്‍സര്‍

കുടലിലെ ക്യാന്‍സര്‍

തേനില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളുണ്ട്. ഇതിലെ ഫീനൈല്‍ ഈഥൈല്‍ കാഫിയേറ്റ്, ഫീനൈല്‍ ഈഥൈല്‍ ഡൈമീഥേയ്ല്‍ കാഫിയേറ്റ് തുടങ്ങിയ ഘടകങ്ങള്‍ കുടലിലെ ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. ചെറുനാരങ്ങയാകട്ടെ, ശരീരത്തിലേയും കുടലിലേയും ടോക്‌സിനുകള്‍ നീക്കിയും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായകമാണ്.

മലബന്ധം

മലബന്ധം

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായതു കൊണ്ടുതന്നെ മലബന്ധത്തിനും ഇത് ഏറെ നല്ലതാണ്. മലബന്ധം പരിഹരിയ്ക്കാനുളള നല്ലൊരു വഴിയാണ് ചെറുനാരങ്ങാനീരും തേനും കലര്‍ന്ന മിശ്രിതം. ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നത് മലബന്ധത്തിനുള്ള പരിഹാരമാകും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണ് നാരങ്ങാവെള്ളത്തില്‍ തേന്‍ കലര്‍ന്ന മിശ്രിതം. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് വയറും തടിയുമെല്ലാം കുറയാന്‍ ഏറെ സഹായകമാണ്. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുന്നത് ഏറെ ഗുണം നല്‍കും.

 അവശ്യ വിറ്റാമിനുകളും മിനറലുകളും ലഭ്യമാക്കും

അവശ്യ വിറ്റാമിനുകളും മിനറലുകളും ലഭ്യമാക്കും

തേനും നാരങ്ങനീരും വെള്ളവും ചേര്‍ന്ന മിശ്രിതം രാവിലെ കഴിക്കുന്നത് അവശ്യ വിറ്റാമിനുകളും മിനറലുകളും ലഭ്യമാക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

കരള്‍

കരള്‍

ശരീരത്തെ ശുചീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരള്‍. നാരങ്ങനീരും, തേനും ചൂടുവെള്ളവും ചേര്‍ന്ന മിശ്രിതം കരളിനെ വിഷാംശങ്ങളില്ലാതെ സംരക്ഷിക്കും. പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നതിനും, ദഹനം നടക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്ന കരളിനെ ശുദ്ധമായി നിലനിര്‍ത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാ നാരങ്ങാനീരും തേനും കലര്‍ന്ന മിശ്രിതം നല്ലതാണ്. അത് ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതു കൊണ്ടുതന്നെ ചര്‍മത്തിന് ആരോഗ്യവും തിളക്കവും നല്‍കുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാനും മാറ്റാനുമുള്ള നല്ലൊരു വഴിയാണിത്. ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടുമ്പോഴാണ് കിഡ്‌നി സ്‌റ്റോണ്‍ വരുന്നത്. ചെറുനാരങ്ങയും തേനും കലര്‍ന്ന മിശ്രിതം ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടുന്നത് തടയുന്നു. ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ ഇത് നീക്കാനും ചെറുനാരങ്ങ, തേന്‍ മിശ്രിതം സഹായിക്കും.

ഊര്‍ജദായകമാണ്

ഊര്‍ജദായകമാണ്

വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നത് ഊര്‍ജദായകമാണ്. ശരീരത്തിന് ഉന്മേഷവും സുഖവും ലഭിയ്ക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് നാരങ്ങാനീരും തേനും. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Read more about: health body
English summary

Health Benefits Of Drinking warm Lemon Water With Honey

Health Benefits Of Drinking warm Lemon Water With Honey, read more to know about
Story first published: Tuesday, December 12, 2017, 11:28 [IST]