ഒരു മാസം അടുപ്പിച്ച് കരിക്കിന്‍ വെള്ളം കുടിച്ചാല്‍

Posted By:
Subscribe to Boldsky

കരിക്കിന് ആരോഗ്യഗുണങ്ങള്‍ ഏറും. യാതൊരു മായവും കലരാത്ത വെള്ളമാണ് കരിക്കിന്‍ വെള്ളം. പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന കലര്‍പ്പില്ലാത്ത വെള്ളമാണിത്.

കരിക്കിന്‍ വെള്ളം ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ഇതിലെ പല ഘടകങ്ങളും പല തരം ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നുമാണ്.

ദിവസവും കരിക്കിന്‍ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കും. ശരീരത്തിനാവശ്യമായ പല പോഷകഗുണങ്ങളും അടങ്ങിയ ഒന്നാണ് കരിക്കിന്‍ വെള്ളം. കരിക്കിന്‍ വെള്ളം ദിവസവും കുടിയ്ക്കുന്നതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ഊര്‍ജ്ജസ്വലനായി ഇരിക്കാന്‍

ഊര്‍ജ്ജസ്വലനായി ഇരിക്കാന്‍

ഇളനീര്‍ കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിക്കും. ഊര്‍ജ്ജസ്വലനായി ഇരിക്കാന്‍ സാധിക്കും.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. ഇത് ഗ്യാസ്, അസിഡിറ്റി ്പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. വയറിളക്കം, ഛ്ര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് ഏറെ ഉത്തമവുമാണ്.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള രോഗത്തിന് മികച്ച മരുന്നാണ് തേങ്ങാവെള്ളം. നിങ്ങളുടെ ഡയറ്റില്‍ തേങ്ങാവെള്ളം ഉള്‍പ്പെടുത്തുക. എന്നും ഇളനീര്‍ കുടിക്കുന്നതു വഴി വൃക്കയിലുണ്ടാകുന്ന കല്ല് ഇല്ലാതാകും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

കരിക്കിന്‍ വെള്ളത്തില്‍

ധാരാളം ഇലക്ട്രോലൈറ്റ്‌സും പൊട്ടാസ്യം

അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഇളനീര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതുമാണ്.

മൂത്രവിസര്‍ജ്ജനം

മൂത്രവിസര്‍ജ്ജനം

മൂത്രവിസര്‍ജ്ജനം സുഗമമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീര്‍. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം, മിനറല്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുംഇളനീര്‍ കഴിയ്ക്കാം. ഇതിലുള്ള ഫൈബര്‍ കണ്ടന്റ് മലബന്ധത്തെ ഇല്ലാതാക്കുന്നു.

വണ്ണം

വണ്ണം

വണ്ണം കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇളനീര്‍. ഇത് തടി കുറയ്ക്കാന്‍് ഏറെ നല്ലതാണ്.

തലവേദന

തലവേദന

തലവേദന ഇല്ലാതാക്കുന്നതില്‍ ഇളനീര്‍ വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. ഇത് ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തടയുന്നു.

Read more about: health body
English summary

Health Benefits Of Drinking Tender Coconut Water Daily

Health Benefits Of Drinking Tender Coconut Water Daily, read more to know about