ഉണക്കമുന്തിരിയിട്ട വെള്ളം വെറുവയറ്റില്‍ കുടിയ്ക്കാ

Posted By:
Subscribe to Boldsky

ആരോഗ്യം ഒരു പരിധി വരെ നാം കാത്തു സംരക്ഷിയ്ക്കുന്നതുപോലെയിരിയ്ക്കുമെന്നു പറഞ്ഞാ്ല്‍ തെറ്റില്ല. ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കുന്നവര്‍ക്ക് ആരോഗ്യകരമായ ശരീരം ലഭിയ്ക്കും. അസുഖങ്ങള്‍ ഒരു പരിധി വരെ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യും.

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്. ആരോഗ്യം നല്‍കുകയും കെടുത്തുകയും ചെയ്യുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. ചിലത് സ്വാദില്‍ മികച്ചതെങ്കിലും ആരോഗ്യപരമായി ഗുണങ്ങ്ള്‍ നല്‍കില്ല. മാത്രമല്ല, ദോഷവശങ്ങളുണ്ടാകുകയും ചെയ്യും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്കു സ്വാദു കുറയുമെങ്കിലും ആരോഗ്യപരമായി മുന്‍പന്തിയിലായിരിയ്ക്കും.

ഡ്രൈ ഫ്രൂട്‌സ്, നട്‌സ് എന്നിവ ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ്. ഇവയില്‍ പലതും നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്നവയും. ഇത് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും

ഡ്രൈ ഫ്രൂട്‌സില്‍ പെട്ട പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. റെയ്‌സിന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നവയുമാണ്. സാധാരണ കേക്കിലും പായസത്തിലുമെല്ലാം ഉണക്കമുന്തിരി സ്വാദിനായി ചേര്‍ക്കാറുണ്ട്.

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തിരി. ഇതില്‍ അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ആരോഗ്യത്തിന് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗുണം ചെയ്യുന്നവയാണിവ. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന മധുരം സ്വാഭാവിക മധുരവുമാണ്.

ഉണക്കമുന്തിരിയിട്ട വെള്ളം കുട്ടികള്‍ക്കു പൊതുവെ നല്‍കുന്ന ഒന്നാണ്. മലബന്ധം മാറ്റാനും രക്തം കൂടാനുമെല്ലാം ഇത് നല്ലതാണെന്നാണ് വിശ്വാസം. പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും ഉണക്കമുന്തിരിയിട്ട വെള്ളത്തിനുണ്ട്. ഉണക്കമുന്തിരി രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്തി ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതു കൂടാതെ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളവും രാവിലെ വെറുവയറ്റില്‍ കുടിയ്ക്കാം. 2 കപ്പു വെള്ളം തിളപ്പിച്ച് വാങ്ങി വച്ച് 150 ഗ്രാം ഉണക്കമുന്തിഇതില്‍ ഇട്ടു വയ്ക്കുക. രാത്രി മുഴുവന്‍ ഇത് ഇതേ രീതിയില്‍ തന്നെ ഇട്ടു വയ്ക്കണം. പിറ്റേന്നു രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് ചെറുതായി ചൂടാക്കി വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് കുടിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം പ്രാതല്‍ കഴിയ്ക്കാം.

ഇതല്ലെങ്കില്‍ ഒരു കപ്പു വെള്ളത്തില്‍ അല്‍പം ഉണക്കമുന്തിരി രാത്രിയിട്ടു വച്ച് രാവിലെ ഇത് ചതച്ചിട്ട് ഈ വെള്ളവും മുന്തിരിയും കഴിയ്ക്കാം.

ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച ഈ വെള്ളം അടുപ്പിച്ച് അല്‍പദിവസം കുടിയ്ക്കുന്നത് ശരീരത്തില്‍ പല മാറ്റങ്ങളും വരുത്തുന്നു. ആരോഗ്യപരമായ പല ഗുണങ്ങളും ഇതു നല്‍കും. ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം ഈ രീതിയില്‍ കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമായ വഴിയാണ് ഉണക്കമുന്തിരിയിട്ട വെള്ളം. ഇതിലെ ഫൈബറുകള്‍ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇതിലെ നാരുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതുവഴി ആരോഗ്യം ഏറെ ഉത്തമമാകും. മലബന്ധപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് പരിഹാരം നല്‍കുന്ന ഒന്നാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷിയ്ക്ക് ഏറെ ഉത്തമവുമാണ്. ബാക്ടീരിയ, വൈറല്‍ അണുബാധകളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുന്ന ഒന്നാണിത്. അലര്‍ജി പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇത് പരീക്ഷിയ്ക്കാവുന്ന ഒന്നാണ്.

വായ്‌നാറ്റമകറ്റാന്‍

വായ്‌നാറ്റമകറ്റാന്‍

ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. ഇതുകൊണ്ടതുന്ന വായ്‌നാറ്റമകറ്റാന്‍ അത്യുത്തവുമാണ്. വായിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റി ശ്വാസദുര്‍ഗന്ധം അകറ്റാന്‍ ഏറെ നല്ലത്. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും ഏറെ ഗുണകരവുമാണ്.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും

കൂടിയ തോതില്‍ കാല്‍സ്യം അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ധാരാളം ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണിത്.

അയേണ്‍

അയേണ്‍

ഉണക്കമുന്തിരിയില്‍ അയേണ്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരവുമാണ്. ഉണക്കമുന്തിരിയിട്ട വെള്ളം ശരീരത്തിലെ രക്തത്തിന്റെ അളവും കൂട്ടും. അനീമിയ പോലുള്ള അവസ്ഥയെങ്കില്‍ ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്. ഹീമോഗ്ലോബിന്‍ തോത് ഇവ വര്‍ദ്ധിപ്പിയ്ക്കുന്നു.

ലിവര്‍

ലിവര്‍

ലിവര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. ഇത് ശരീരത്തിലേയും ലിവറിലേയും ടോക്‌സിനുകള്‍ ഒഴിവാക്കും. ഇതുകൊണ്ടുതന്നെ ലിവര്‍ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ലിവര്‍ പ്രശ്‌നങ്ങലുള്ളവര്‍ക്കു ശീലമാക്കാവുന്ന ഒന്നാണിത്.

കിഡ്‌നി

കിഡ്‌നി

ടോക്‌സിനുകള്‍ ഒഴിവാക്കുന്നതുകൊണ്ടുതന്നെ കിഡ്‌നി ആരോഗ്യത്തിനും ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്ന് ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇന്‍ഫെക്ഷനുകള്‍ക്കുമെല്ലാം വളരെ പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. കിഡ്‌നിയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വഴി.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഉണക്കമുന്തിരിട്ട വെള്ളം ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കുവാന്‍ സഹായിക്കും. അനാവശ്യമായ കൊഴുപ്പു പുറന്തള്ളും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു കൊണ്ടുതന്നെ ഉണക്കമുന്തിരിയിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് മറ്റൊരു വിധത്തില്‍ ഹൃദയത്തെ സഹായിക്കുന്നത്. ഉണക്കമുന്തിരിയിട്ട വെള്ളത്തില്‍ പൊട്ടാസ്യമുണ്ട്. ഇതുകൊണ്ടുതന്നെ ബിപി കുറയ്ക്കാന്‍ സഹായകമാണ്. ഇതുവഴി ഹൃദയാരോഗ്യത്തിനും സഹായിക്കും.

കണ്ണിന്റെ ആരോഗ്യത്തിനും

കണ്ണിന്റെ ആരോഗ്യത്തിനും

ഉണക്കമുന്തിരിയില്‍ വൈറ്റമിന്‍ എ, ആന്റിഓക്‌സിഡന്റുകള്‍, ബീറ്റാകരോട്ടിനുകള്‍ എ്ന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ വൈറ്റമിന്‍ എ ഏറെ പ്രധാനമാണ്. ഉണക്കമുന്തിരിയിട്ു തിളപ്പിച്ച വെള്ളം കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നു. കണ്ണിന് സംരക്ഷണം നല്‍കുന്നു.

ചര്‍മാരോഗ്യത്തിനും

ചര്‍മാരോഗ്യത്തിനും

ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ചര്‍മാരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ.് ചര്‍മകോശങ്ങള്‍ക്ക് മലിനീകരണത്തിലൂടെയും സൂര്യതാപത്തിലൂടെയും കേടു പറ്റുന്നത് ഇവ തടയും. ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കും. പ്രായക്കുറവു തോന്നിപ്പിയ്ക്കുകയും ചെയ്യും. കോശങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. മുടി കൊഴിച്ചില്‍ തടയാന്‍ ഫലപ്രദം.

English summary

Health Benefits Of Drinking Raisins Soaked Water

Health Benefits Of Drinking Raisins Soaked Water, Read more to know about,
Subscribe Newsletter