കുരുമുളകു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ 1 മാസം

Posted By:
Subscribe to Boldsky

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇത് സ്വാദിനും എരിവിനും മാത്രമല്ല, ആയുര്‍വേദ പ്രകാരം പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.

കുരുമുളകിന് സ്വാഭാവിക പ്രതിരോധശേഷിയുണ്ട്. ഇതിലെ പെപ്പറൈന്‍ എന്ന ഘടകമാണ് പല ആരോഗ്യഗുണങ്ങളും നല്‍കുന്നത്. പണ്ടു കാലം മുതല്‍ തന്നെ കുരുമുളുകു വെള്ളവും കുരുമുളകു കാപ്പിയുമെല്ലാം കോള്‍ഡിനും മറ്റുമുള്ള പ്രകൃതിദത്ത മരുന്നുകളായി ഉപയോഗിച്ചു വന്നിരുന്നു.

ശരീരത്തിലെ പല അവയവങ്ങളേയും ഒരുപോലെ സഹായിക്കുന്ന ഒന്നാണ് കുരുമുളക്. സ്‌ട്രെസിനുള്ള മരുന്നായി മുതല്‍ ചര്‍മപ്രശ്‌നങ്ങള്‍ക്കു വരെ കുരുമുളക് ഉപയോഗിയ്ക്കാം.

കുരുമുളകില്‍ പ്രധാന ഘടകമായ പെപ്പറൈനു പുറമെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

കുരുമുളകു പല തരത്തിലും കഴിയ്ക്കാം. അല്‍പം കുരുമുളകു വെള്ളത്തിലിട്ടു തിളപ്പിച്ച് രാവിലെ വെറുംവയറ്റില്‍ ഒരു മാസം കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ

 ഗ്യാസ്ട്രബിള്‍

ഗ്യാസ്ട്രബിള്‍

കുരുമുളകിലെ കാര്‍മിനേറ്റീവ് ഘടകങ്ങള്‍ വായുക്ഷോഭത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇതോടൊപ്പം വയറ് വേദന ശമിപ്പിക്കാനും ഇതിനാവും. ഗ്യാസ്ട്രബിള്‍ പ്രശ്നം കുറയ്ക്കാന്‍ കുരുമുളകു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

 തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് ശരിയായ വിധത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് കുരുമുളക്. കുരുമുളകിന്‍റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്‍റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ശരീരത്തിലെ അമിതമായ ജലാംശവും, ടോക്സിനുകളും വിയര്‍പ്പും, മൂത്രവും വഴി പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. തടി കുറയ്ക്കാന്‍ കുരുമുളകിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണെന്നര്‍ത്ഥം.

 വയറിന്‌

വയറിന്‌

കുരുമുളകിലെ പിപ്പെറൈന്‍ ദഹനത്തെ സഹായിക്കും. കുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കാന്‍ പ്രേരണ നല്കും. ഈ ആസിഡ് പ്രോട്ടീനുകളെയും, മറ്റ് ഭക്ഷണസാധനങ്ങളെയും ദഹിപ്പിക്കാന്‍ അനിവാര്യമാണ്. ഇതില്ലെങ്കില്‍ വായുക്ഷോഭം, ദഹനമില്ലായ്മ, മലബന്ധം, അതിസാരം, അസിഡിറ്റി എന്നിവയൊക്കെയുണ്ടാകും. കുരുമുളക് കഴിക്കുന്നത് വഴി ഈ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കാം. കുരുമുളകിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഇതിന് ഏറെ സഹായകമാകും.

ഇതല്ലാതെ ഒരു ടേബിള്‍സ്പൂണ്‍ പുതിയതായി പൊടിച്ച കുരുമുളക് പാചകത്തിനിടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇത് വഴി ഭക്ഷണം രുചികരവും അതോടൊപ്പം വയറിന്‌ ആരോഗ്യപ്രദവുമാകും.

സ്തനാര്‍ബുദത്തെ തടയാന്‍

സ്തനാര്‍ബുദത്തെ തടയാന്‍

യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെ ക്യാന്‍സര്‍ സെന്‍റര്‍ നടത്തിയ ഒരു പഠനം അനുസരിച്ച് സ്തനാര്‍ബുദത്തെ തടയാന്‍ കുരുമുളകിന് കഴിവുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുരുമുളകിലെ പിപ്പെറൈന്‍ എന്ന ഘടകമാണ് ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്നത്. മഞ്ഞളിനെ അപേക്ഷിച്ച് കുരുമുളകിന് ക്യാന്‍സര്‍ പ്രതിരോധശേഷി കൂടുതലുണ്ട്. പിപ്പെറൈന് പുറമെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്ലേവനോയ്ഡുകള്‍, കരോട്ടിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും കുരുമുളകില്‍ അടങ്ങിയിരിക്കുന്നു.

ചുമയ്ക്കും ജലദോഷത്തിനുമുള്ള പരിഹാരമാര്‍ഗ്ഗമാണ്

ചുമയ്ക്കും ജലദോഷത്തിനുമുള്ള പരിഹാരമാര്‍ഗ്ഗമാണ്

ചുമയ്ക്കും ജലദോഷത്തിനുമുള്ള പ്രകൃതിദത്തമായ പരിഹാരമാര്‍ഗ്ഗമാണ് കുരുമുളക്. കുരുമുളകിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. കുരുമുളകിന്‍റെ തീവ്രതയും, എരിവും കഫം നീക്കം ചെയ്യാനും സഹായിക്കും. രസത്തിലും, സൂപ്പിലും കുരുമുളക് പൊടി വിതറിയശേഷം ഉപയോഗിക്കാം. ഇത് പെട്ടന്ന് തന്നെ മൂക്കിലെ കഫം അയച്ച് ശ്വാസോഛാസം സുഗമമാക്കും.കുരുമുളകിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് കോള്‍ഡും ചുമയുമെല്ലാം വരുന്നതു തടയുകയും ചെയ്യും. ശരീരത്തിന് പ്രതിരോധശേഷി നല്‍കിയാണ് ഇതു സാധിയ്ക്കുന്നത്.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

ദഹനത്തെ ത്വരിതപ്പെടുത്താനും, നാവിലെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കാനും കുരുമുളക് നല്ലതാണ്. അതിനാല്‍ തന്നെ വിശപ്പില്ലായ്മ എന്ന പ്രശ്നത്തിന് പരിഹാരമായി കുരുമുളക് ഉപയോഗപ്പെടുത്താം. കുരുമുളകിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഇതിനെല്ലാമുള്ള പരിഹാരമാണ്.

ആഹാരത്തിലെ പോഷകങ്ങളെ

ആഹാരത്തിലെ പോഷകങ്ങളെ

ആഹാരത്തിലെ പോഷകങ്ങളെ മികച്ച രീതിയില്‍ ആഗിരണം ചെയ്യാന്‍ കുരുമുളക് സഹായിക്കും. കഴിക്കുന്ന മരുന്നുകള്‍ക്ക് നല്ല ഫലം കിട്ടാനും കുരുമുളക് ഫലപ്രദമാണ്.കുരുമുളകിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഇതിനെല്ലാമുള്ള പരിഹാരമാണ്.

ശരീരത്തില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളുമെല്ലാം

ശരീരത്തില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളുമെല്ലാം

ശരീരത്തില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളുമെല്ലാം പുറന്തള്ളാനുള്ള മികച്ചൊരു വഴി കൂടിയാണ് കുരുമുളകിട്ട വെള്ളം കുടിയ്ക്കുന്നത്. ഇത് ദിവസവും കുടിയ്ക്കുന്നതു വിഷാംശം അകറ്റും. ഇതുവഴി പല രോഗങ്ങളും തടഞ്ഞു നിര്‍ത്താനുമാകും.

തലച്ചോറിന്‍റെ ശക്തി

തലച്ചോറിന്‍റെ ശക്തി

തലച്ചോറിന്‍റെ ശക്തി വര്‍ദ്ധിപ്പിക്കാനും അതുവഴി മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനും കുരുമുളക് സഹായിക്കുമെന്നാണ് ദി ജേര്‍ണല്‍ ഓഫ് ഫുഡ് ആന്‍ഡ് ടോക്സികോളജി പറയുന്നത്. അതോടൊപ്പം കുരുമുളക് സ്ഥിരമായി കഴിക്കുന്നത് തലച്ചോറിന്‍റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തെ സഹായിക്കുമെന്നും പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ കുരുമുളക് ഭക്ഷണത്തില്‍ ചേര്‍ത്തോ, സാലഡുകളില്‍ ചേര്‍ത്തോ കഴിക്കുക. കുരുമുളക് ഏത് രൂപത്തില്‍ കഴിച്ചാലും ഫലം ലഭിക്കും.

ചര്‍മ്മകാന്തി

ചര്‍മ്മകാന്തി

വിയര്‍പ്പ് വഴി ത്വക്കിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നതിനൊപ്പം ചര്‍മ്മകാന്തിവര്‍ദ്ധിപ്പിക്കാനും കുരുമുളക് സഹായിക്കും. കുരുമുളക് പൊടി മുഖം തിരുമ്മാന്‍ ഉപയോഗിച്ചാല്‍ മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും, കൂടുതല്‍ ഓക്സിജനും, പോഷകങ്ങളും ചര്‍മ്മത്തിന് ലഭിക്കുകയും ചെയ്യും. കുരുമുളകിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളും, തീവ്രതയുള്ള ഘടകങ്ങളും മുഖക്കുരുപോലുള്ള പ്രശ്നങ്ങളുണ്ടാവുന്നത് തടയും.

English summary

Health Benefits Of Drinking Pepper Boiled Water

Health Benefits Of Drinking Pepper Boiled Water, Read more to know about
Subscribe Newsletter