പാലില്‍ തേനും മഞ്ഞളും ചേര്‍ത്തു കുടിയ്ക്കൂ

Posted By:
Subscribe to Boldsky

തേനും പാലും മഞ്ഞളുമെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. പാലില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിയ്ക്കുന്നത് പ്രതിരോധശേഷി നല്‍കും. പാലില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. മഞ്ഞള്‍പ്പൊടിയും തേനും കലര്‍ന്ന മിശ്രിതവും കഴിയ്ക്കാറുണ്ട്.

എന്നാല്‍ തേനും പാലും മഞ്ഞള്‍പ്പൊടിയും കലര്‍ന്ന പാനീയം ശീലമാക്കിയാലോ, ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.

മഞ്ഞള്‍ പ്രകൃതിദത്ത രോഗസംഹാരിയാണ്, പാല്‍ സമീകൃതാഹാരം, തേനാകട്ടെ, ആന്റിഓക്‌സിഡന്റുകള്‍ ഏറെ അടങ്ങിയതും. ഇവ മൂന്നും കലര്‍ന്നാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

ശരീരത്തിലെ രക്തം ശുദ്ധമാക്കി രക്തദോഷം മാറ്റാനുള്ള നല്ലൊരു വഴിയാണ് തേന്‍, പാല്‍, മഞ്ഞള്‍പ്പൊടി മിശ്രിതം.

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതു കൊണ്ടുതന്നെ കിഡ്‌നിയുടെ ആരോഗ്യത്തിന് അത്യുത്തമം.

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

ശ്വാസകോശത്തിലെ മസിലുകളെ ഈ മിശ്രിതം സുഖപ്പെടുത്തുന്നു. ഇതുകൊണ്ടുതന്നെ ചുമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

മഞ്ഞള്‍പ്പൊടിയും തേനും അപചയപ്രക്രിയ വര്‍ദ്ധിപ്പിച്ചു തടി കുറയ്ക്കും. ശരീരത്തിലെ കൊഴുപ്പു നീക്കും. പാല്‍ വിശപ്പു കുറയ്ക്കും. ഇവ മൂന്നും ചേരുന്നത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

കാല്‍സ്യത്തിന്റെ നല്ലൊരു ഉറവിടമാണ് ഈ ചേരുവ. ഇതുകൊണ്ടതുന്നെ എല്ലുകളുടെ ബലത്തിന് അത്യുത്തമം.

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

മഞ്ഞളിലെ കുര്‍കുമിന്‍ ലിവറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. മഞ്ഞപ്പിത്തമുള്ളവരോട് മഞ്ഞള്‍പ്പാല്‍ കുടിയ്ക്കാന്‍ നിര്‍ദേശിയ്ക്കാറുണ്ട്. പാല്‍ കൂടി ചേര്‍ന്ന ഈ മിശ്രിതം ലിവര്‍ ആരോഗ്യത്തിന് അത്യുത്തമം.

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

മഞ്ഞളും തേനുമെല്ലാം ദഹനേന്ദ്രിയത്തിന്റെ ലൈനിംഗിനെ നാശത്തില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ നല്ല ദഹനത്തിനും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്.

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

ഈ മിശ്രിതം കുടിയ്ക്കുന്നത് അല്‍ഷീമേഴ്‌സില്‍ നിന്നും സംരക്ഷണം നല്‍കും. അല്‍ഷീമേഴ്‌സ് തടയാന്‍ ഏറെ ഗുണകരം

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാന്‍ മഞ്ഞളിലെ കുര്‍കുമിനു കഴിയും. ഇതും പാലും തേനുമെല്ലാം ചേരുമ്പോള്‍ ക്യാന്‍സര്‍ തടയാനുള്ള ശേഷി ഇരട്ടിക്കും.

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

തേനിനും മഞ്ഞളിനും വയറ്റിലെ പാത്തോജനിക് ബാക്ടീരിയകളെ നശിപ്പിയ്ക്കാനാകും. പാലിന് വയറ്റിലെ ആസിഡ് ഉല്‍പാദനം കുറയ്ക്കാനാകും. ഇതുകൊണ്ടുതന്നെ ഇവയടങ്ങിയ മിശ്രിതം അള്‍സര്‍ തടയാന്‍ ഏറെ ന്ല്ലതാണ്.

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

ആസ്തമയ്ക്കുള്ള നല്ലൊരു പ്രകൃതിദത്ത പരിഹാരമാണ് തേന്‍, പാല്‍, മഞ്ഞള്‍ മിശ്രിതം.

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

കിടക്കും മുന്‍പിതു കുടിയ്ക്കുന്നത് നല്ല ഉറക്കത്തിനു സഹായിക്കും. പാലില്‍ ട്രിപ്‌റ്റോഫാന്‍ എന്ന ഉറക്കത്തിനു സഹായിക്കുന്ന ഒന്നുണ്ട്. തേനും മഞ്ഞളുമെല്ലാം ഉറക്കപ്രശ്‌നങ്ങളകറ്റാന്‍ നല്ലതാണ്.

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

പാലില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍

ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേന്‍, പാല്‍, മഞ്ഞള്‍മിശ്രിതം.

English summary

Health Benefits Of Drinking Honey, Milk And Turmeric Mixture