ദിവസവും 2 സ്പൂണ്‍ വെളുത്തുളളി ജ്യൂസ് കുടിയ്ക്കൂ

Posted By:
Subscribe to Boldsky
ദിവസവും 2 സ്പൂണ്‍ വെളുത്തുള്ളി ജ്യൂസ് ശീലമാക്കുക | Oneindia Malayalam

ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ വെളുത്തുള്ളി. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്ന്. ഇതില്‍ അലിസിന്‍ എന്ന ഘടകമുണ്ട്നിരവധി രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു.

സള്‍ഫര്‍ അടങ്ങിയ വസ്തുക്കളുടെ സാന്നിധ്യമാണ് വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തിന് കാരണം. വെളുത്തുള്ളി അരിയുകയോ നുറുക്കുകയോ ചെയ്ത ശേഷം കുറച്ചുനേരം വെറുതെ വെച്ചാല്‍ മാത്രമേ അലിസിന്‍ കൂടുതലായി ഉണ്ടാകൂ. സെലിനിയവും വെളുത്തുള്ളിയില്‍ ധാരാളം ടങ്ങിയിട്ടുണ്ട്.

അലിസിനെ കൂടാതെ അജോയീന്‍, അലീന്‍ തുടങ്ങിയവ ശരീരത്തിലെ ദഹനവ്യവസ്ഥയിലും രക്തചംക്രമണ വ്യവസ്ഥയിലും ശരീര പ്രതിരോധ വ്യവസ്ഥയിലും ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ രക്തസമ്മര്‍ദം കുറക്കുകയും ശരീരത്തിലെ വിഷാംശം നീക്കുകയും ചെയ്യും.

ദിവസവും അല്‍പം വെളുത്തുള്ളി ജ്യൂസ് കുടിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കും.

ആസ്തമ

ആസ്തമ

ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ദിവസവും വെളുത്തുള്ളി ജ്യൂസ് കുടിയ്ക്കുന്നത്. ഇത് ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കാം. ഈ വെള്ളം കവിള്‍ക്കൊള്ളുന്നതും നല്ലതാണ്.

ചുമ

ചുമ

ചുമക്കുള്ള നല്ലൊരു പ്രതിവിധിയാണ് പോംഗ്രനേറ്റ് ജ്യൂസും വെളുത്തുള്ളി ജ്യൂസും കലര്‍ന്ന മിശ്രിതം. ഏതു തരത്തിലുള്ള ചുമയ്ക്കുള്ള നല്ലൊരു പരിഹാരം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വെളുത്തുള്ളി ജ്യൂസ് ഏറെ സഹായകമാണ്. ഇത് ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതുമാണ്.

അയഞ്ഞു തൂങ്ങുന്ന മാറിടങ്ങള്‍ക്കുള്ള

അയഞ്ഞു തൂങ്ങുന്ന മാറിടങ്ങള്‍ക്കുള്ള

അയഞ്ഞു തൂങ്ങുന്ന മാറിടങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് വെളുത്തുള്ളി ജ്യൂസ് കുടിയ്ക്കുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

പ്രാണികളുടെ കടി കൊണ്ടിടത്ത്

പ്രാണികളുടെ കടി കൊണ്ടിടത്ത്

പ്രാണികളുടെ കടി കൊണ്ടിടത്ത് വെളുത്തുള്ളി ജ്യൂസ് പുരട്ടുന്നത് ഏറെ ഗുണകരമാണ്. ഇതിന് വിഷാംശത്തെ തടയാനുള്ള കഴിവുമുണ്ട്.

ഇംപൊട്ടന്‍സി

ഇംപൊട്ടന്‍സി

വെളുത്തുള്ളി ജ്യൂസും പാലും കലര്‍ത്തി രാവിലെ കുടിയ്ക്കുന്നത് പുരുഷന്മാരില്‍ ഇംപൊട്ടന്‍സി ഒഴിവാക്കാന്‍ സഹായിക്കും. സ്ത്രീകളില്‍ ഇത് പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

തലയിലെ പേനിനുള്ള പരിഹാരം

തലയിലെ പേനിനുള്ള പരിഹാരം

തലയിലെ പേനിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് വെളുത്തുള്ളി ജ്യൂസ്. ഇത് ചെറുനാരങ്ങാനീരുമായി കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് ഏറെ ഗുണം നല്‍കും.

കഷണ്ടിയില്‍

കഷണ്ടിയില്‍

കഷണ്ടിയില്‍ മുടി വളരാനുള്ള നല്ലൊരു വഴി കൂടിയാണിത്. വെളുത്തുള്ളിയുടെ നീര് മുടിയില്ലാത്തിടത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം.

തടിയും വയറും

തടിയും വയറും

ശരീരത്തിലെ കൊഴുപ്പു കുറച്ച് തടിയും വയറും കുറയ്ക്കാന്‍ വെളുത്തുള്ളി ജ്യൂസ് എറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ കൊഴുപ്പകറ്റും.

ഗ്യാസ്, അസിഡിറ്റി,

ഗ്യാസ്, അസിഡിറ്റി,

ഗ്യാസ്, അസിഡിറ്റി, ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് വെളുത്തുളളി ജ്യൂസ് കുടിയ്ക്കുന്നത്. ഇത് ദിവസവും കുടിയ്ക്കുന്നത് ഗ്യാസിനുള്ള മററു മരുന്നുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി വാങ്ങുമ്പോള്‍ ഫ്രഷ് ആയതു നോക്കി വാങ്ങുക. ചുളിവുകളുള്ളവ വാങ്ങരുത്. ഇതുപോലെ ചര്‍മത്തില്‍ ഇത് അധികനേരം പുരട്ടരുത്. നീറ്റലുണ്ടാക്കും.

മുളച്ച വെളുത്തുള്ളി

മുളച്ച വെളുത്തുള്ളി

മുളച്ച വെളുത്തുള്ളിയ്ക്ക് ആരോഗ്യഗുണങ്ങള്‍ കൂടും. ഇതുപോലെ തൊലി കളയാത്ത വെളുത്തുള്ളി സൂര്യപ്രകാശത്തില്‍ നിന്നും നീക്കി സൂക്ഷിയ്ക്കുക.

English summary

Health Benefits Of Drinking Garlic Juice Daily

Health Benefits Of Drinking Garlic Juice Daily, read more to know about
Subscribe Newsletter