മോരില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിച്ചാല്‍

Posted By:
Subscribe to Boldsky

മോരും തൈരുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. തൈരിനേക്കാള്‍ മോരാണ് കൂടുതല്‍ നല്ലതെന്നു വേണം, പറയാന്‍. കാരണം തൈരില്‍ അല്‍പമെങ്കിലും കൊഴുപ്പുണ്ടാകും. തൈരു നീക്കം ചെയ്യുന്നതാണ് മോരായി ഉപയോഗിയ്ക്കുന്നത്.

പണ്ടുകാലത്ത് ദാഹമകറ്റാനും ഉന്മേഷമുണ്ടാകാനും ക്ഷീണമകറ്റാനുമെല്ലാം ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു മോര്, എല്ലാ വീടുകളിലും സ്ഥിരമുണ്ടായിരുന്ന ഒരു പാനീയം.

മോരില്‍ അല്‍പം വെള്ളം ചേര്‍ത്ത് പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയുമെല്ലാം ചേര്‍ത്ത പാനീയത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്.

ദിവസവും ഒരു ഗ്ലാസ് മോര് ശീലമാക്കിയാലുള്ള ആരോഗ്യഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

പ്രോബയോട്ടിക്കുകള്‍

പ്രോബയോട്ടിക്കുകള്‍

ഇതില്‍ പ്രോബയോട്ടിക്കുകള്‍ ധാരണമുണ്ട്. വയറിന്റെ ആരോഗ്യത്തിന് നല്ലത്. ദഹനം നല്ലപോലെ നടക്കാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ചു ചൂടുകാലത്ത്.

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക്

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക്

ഇതില്‍ കാത്സ്യം കൂടുതലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്.

ദഹനശക്തി

ദഹനശക്തി

ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ മോരിന് കഴിയും. ഇതുമൂലം മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റാം.

കരള്‍രോഗങ്ങള്‍

കരള്‍രോഗങ്ങള്‍

കരള്‍രോഗങ്ങള്‍ ഇല്ലാതാക്കാനും മൂത്രം പോകുന്നതിന് വിഷമം, രുചിയില്ലായ്മ എന്നിവയെ മാറ്റി ശരീരത്തിന് സുഖം നല്‍കുകയും ചെയ്യുന്നു.

പ്രോട്ടീന്‍, വൈറ്റമിന്‍ ബി, പൊട്ടാസ്യം

പ്രോട്ടീന്‍, വൈറ്റമിന്‍ ബി, പൊട്ടാസ്യം

പ്രോട്ടീന്‍, വൈറ്റമിന്‍ ബി, പൊട്ടാസ്യം എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് വേനല്‍ക്കാലത്തു പ്രത്യേകിച്ചും ക്ഷീണമകറ്റാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍, ബിപി, ക്യാന്‍സര്‍

കൊളസ്‌ട്രോള്‍, ബിപി, ക്യാന്‍സര്‍

സംഭാരം കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍, ബിപി, ക്യാന്‍സര്‍ എന്നിവ തടയാന്‍ നല്ലതാണ്. ഇതിലെ ബയോആക്ടീവ് പ്രോട്ടീനാണ് ഇതിനു സഹായിക്കുന്നത്.

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ്

വയറ്റിലെ അസിഡിറ്റി, ഗ്യാസ് തുടങ്ങിയവ ശമിപ്പിയ്ക്കാന്‍ ഇത് നല്ലതാണ്. പ്രത്യേകിച്ചു എരിവും മസാലകളുമെല്ലാമുള്ള ഭക്ഷണം കഴിയ്ക്കുമ്പോള്‍.

ചര്‍മപ്രശ്‌നങ്ങള്‍

ചര്‍മപ്രശ്‌നങ്ങള്‍

ചര്‍മപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. സണ്‍ടാന്‍, കരുവാളിപ്പ് തുടങ്ങിയവ. ഇതിലെ ലാക്ടിക്, ആല്‍ഫഹൈഡ്രോക്‌സി ആസിഡ് എന്നിവയാണ് കാരണം.

മോരില്‍ അല്‍പം മഞ്ഞള്‍

മോരില്‍ അല്‍പം മഞ്ഞള്‍

മോരില്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നത് വയറിന് ഏറെ നല്ലതാണ്. ദഹനപ്രശ്‌നങ്ങള്‍ അകറ്റാം. ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുകയും ചെയ്യും.

Read more about: health body
English summary

Health Benefits Of Drinking Buttermilk With Turmeric

Health Benefits Of Drinking Buttermilk With Turmeric, read more to know about the health benefits,
Story first published: Thursday, December 21, 2017, 19:49 [IST]