കറ്റാര്‍വാഴ ജ്യൂസ് തേന്‍ ചേര്‍ത്തു കുടിയ്ക്കൂ

Posted By:
Subscribe to Boldsky

പണ്ടുകാലത്ത് നാം അത്ര പ്രാധാന്യം കൊടുക്കാതിരുന്ന ഒന്നാണ് കറ്റാര്‍ വാഴ. നമ്മുടെ വീടുകളില്‍ തന്നെ വലിയ ശ്രദ്ധ കൊടുക്കാതെ തന്നെ വളര്‍ന്നു വരുന്ന ഒന്നാണിത്. ഇത് പല ആയുര്‍വേദ മരുന്നുകളുടേയും പ്രധാന ഘടകവുമാണ്.

പച്ചനിറത്തിലെ ഈ സസ്യം ആന്റിഓക്‌സിഡന്റുകളാണ് സമ്പന്നമാണ്. പലതരം പ്രധാനപ്പെട്ട വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും ഒരുപോലെ സഹായകമാണ് കറ്റാര്‍ വാഴ. ഇതിന്റെ ഉള്ളിലെ ജെല്ലാണ് ഇത്തരം ആരോഗ്യഗുണങ്ങള്‍ക്കു പുറകില്‍. വൈറ്റമിന്‍ സി, എ, ബി, ഇ, ഫോളിക് ആസിഡ്, തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. ഫോളിക് ആസിഡ് ഗര്‍ഭകാലത്ത് അത്യാവശ്യമാണ്. വൈറ്റമിന്‍ ഇ ആകട്ടെ, ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നും.

കഴിയ്ക്കാന്‍ മാത്രമല്ല, തൊലിപ്പുറത്തും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയ്ക്കും സോറിയായിസ് പോലുള്ള ചര്‍മ രോഗങ്ങള്‍ക്കുമെല്ലാം ഉത്തമമാണ് ഒരു ഔഷധമാണ് കറ്റാര്‍ വാഴ. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും മുടി വളരാനുമെല്ലാം അത്യുത്തമമെന്നു വേണം, പറയാന്‍.

കറ്റാര്‍ വാഴയുടെ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ക്കു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഒരുപോലെ ഗുണം ചെയ്യും.

ഇതുപോലെ തന്നെയാണ് തേനും. തേനിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതിലും വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. സ്വാഭാവിക മധുരമായ ഇത് തടി കുറയ്ക്കാന്‍ ഏറെ ഉത്തമവുമാണ്.

കറ്റാര്‍വാഴയുടെ ജ്യൂസും തേനും ഒരുമിച്ചാലോ. രാവിലെ വെറുംവയറ്റില്‍ കറ്റാര്‍ വാഴയുടെ ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിനും ചര്‍മത്തിനുമെല്ലാം നിങ്ങള്‍ പ്രതീക്ഷിയ്ക്കാത്ത ഗുണം നല്‍കുമെന്നതാണ് വാസ്തവം.

കറ്റാര്‍ വാഴ ജ്യൂസില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതു കൊണ്ടുളള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

കറ്റാര്‍ വാഴയുടെ ജ്യൂസും തേനും കലര്‍ന്ന മിശ്രിതം വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇത് ചര്‍മത്തിന് ഗുണകരമാണ്. അതോടൊപ്പം കോശങ്ങള്‍ക്കും. വൈറ്റമിന്‍ സി ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന എന്‍സൈമുകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. എട്ട് ഔണ്‍സ് കറ്റാര്‍വാഴ മിശ്രിതം തേനിനൊപ്പം ചേര്‍ന്നാല്‍ ദിവസവും ശരീരത്തിന് വേണ്ട വൈറ്റമിന്‍ സിയുടെ 30 ശതമാനവും ലഭ്യമാക്കാന്‍ സാധിയ്ക്കും. വൈറ്റമിന്‍ സി പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള തികച്ചും സ്വാഭാവിക വഴിയാണ് വെറുംവയറ്റില്‍ കറ്റാര്‍ വാഴ, തേന്‍ മിശ്രിതം കുടിയ്ക്കുന്നത്. കോള്‍ഡ്, അലര്‍ജി തുടങ്ങിയ പല ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്ന ഒരു വഴിയാണിത്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് തേനും കറ്റാര്‍ വാഴയും കലര്‍ന്ന മിശ്രിതം ഏറെ ഗുണകരമാണെന്നു വേണം, പറയാന്‍. കറ്റാര്‍ വാഴയയിലെ നാരുകള്‍ കുലിന്റെ ആരോഗ്യത്തിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും നല്ലതാണ്. വയറ്റിലെ ആസിഡ് ഉല്‍പാദനം കുറയ്ക്കാന്‍ തേന്‍ ഏറെ ഗുണകരമാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഗ്യാസ്, അസിഡിറ്റി, മലബന്ധ പ്രശ്‌നങ്ങള്‍ നീങ്ങും.

തടി കുറയ്ക്കാനുളള സ്വാഭാവിക വഴി

തടി കുറയ്ക്കാനുളള സ്വാഭാവിക വഴി

തടി കുറയ്ക്കാനുളള സ്വാഭാവിക വഴിയാണ് തേനും കറ്റാര്‍ വാഴയം കലര്‍ന്ന മിശ്രിതമെന്നു പറയാം. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നവയാണ് കറ്റാര്‍ വാഴയും തേനും. അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്നതു വഴിയും ദഹനം ശരിപ്പെടുത്തുന്നതു വഴിയുമെല്ലാം തടി കുറയ്ക്കാന്‍ ഏറെ സഹായകം.

ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടഞ്ഞു നിര്‍ത്താന്‍

ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടഞ്ഞു നിര്‍ത്താന്‍

ഈ മിശ്രിതത്തിന് ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സാധിയ്ക്കും. ഇതുപോലെ ഫ്രീ റാഡിക്കലുകളെ ചെറുത്തു നില്‍ക്കാനും ഇതുവഴി കോശനാശം തടയാനും സാധിയ്ക്കും. ഇതെല്ലാം ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടഞ്ഞു നിര്‍ത്താന്‍ ഏറെ സഹായകമാണ്.

 പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക്

രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍വാഴയും തേനും. ഇത് പ്രമേഹരോഗികള്‍ക്ക് പരീക്ഷിയ്ക്കാം. തേന്‍ അല്‍പം മാത്രം ഉപയോഗിയ്ക്കുക. അല്ലെങ്കില്‍ തേന്‍ ഉപേക്ഷിയ്ക്കുകയുമാകാം. എന്നാല്‍ കറ്റാര്‍ വാഴ ജ്യൂസ് ഷുഗര്‍ തോത് നല്ലപോലെ കുറയ്ക്കുന്നതു കൊണ്ടുതന്നെ പ്രമേഹത്തിന്, പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്ന രോഗികള്‍ ഇത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കുക. അല്ലെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് കൂടുതല്‍ കുറയാന്‍ ഇടയാകും.

കറ്റാര്‍ വാഴയും തേനും

കറ്റാര്‍ വാഴയും തേനും

ശരീരത്തില്‍ ജലാംശം നില നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴയും തേനും കലര്‍ത്തി കുടിയ്ക്കുന്നത്. കറ്റാര്‍ വാഴയിലെ പള്‍പ്പ് ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ശരീരത്തിന് മാത്രമല്ല, ചര്‍മം വരണ്ടുപോകാതിരിയ്ക്കാനും ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഈ മിശ്രിതം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏറെ നല്ലതാണ്. കറ്റാര്‍ വാഴയില്‍ സൈറ്റോസ്റ്റിറോള്‍ എന്നൊരു സോലുബിള്‍ ഫൈബറുണ്ട്. ഇത് കൊളസ്‌ട്രോളുമായി ചേര്‍ന്ന് ശരീരത്തില്‍ നിന്നും കൊളസ്‌ട്രോള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്.

ചര്‍മത്തിനും മുടിയ്ക്കുമെല്ലാം

ചര്‍മത്തിനും മുടിയ്ക്കുമെല്ലാം

ഈ മിശ്രിതം കുടിയ്ക്കുന്നത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ്. ചര്‍മത്തിന് ആരോഗ്യം നല്‍കാനും ഈര്‍പ്പം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും പ്രായക്കുറവു തോന്നാനുമെല്ലം ഇത് ഏറെ നല്ലതാണ്. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പല വൈറ്റമിനുകളും ഇതിലുള്ളതുകൊണ്ട് ഇത് കുടിയ്ക്കുന്നത് മുടിയ്ക്കും നല്ലതാണ്.

വായയുടെ ആരോഗ്യത്തിന്

വായയുടെ ആരോഗ്യത്തിന്

വായയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കറ്റാര്‍ വാഴയും തേനും കലര്‍ന്ന മിശ്രിതം വായിലെ ദോഷകരമായ ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഏറെ സഹായകം. പല്ലിനും മോണയ്ക്കുണ്ടാകുന്ന രോഗങ്ങള്‍ തടയാനും വായ്‌നാറ്റമകറ്റാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

രാവിലെ വെറുവയറ്റില്‍

രാവിലെ വെറുവയറ്റില്‍

ഈ മിശ്രിതം രാവിലെ വെറുവയറ്റില്‍ കുടിയ്ക്കുന്നതാണ് ഉചിതം. കറ്റാര്‍ വാഴ വാങ്ങിക്കുന്നതാണെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്തു കട്ടി കുറച്ചുപയോഗിയ്ക്കാം.

English summary

Health Benefits Of Drinking Aloe Vera Juice With Honey

Health Benefits Of Drinking Aloe Vera Juice With Honey, Read more to know about