For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറ്റാര്‍വാഴ വെളുത്തുള്ളിജ്യൂസ് ചേര്‍ത്തു കുടിച്ചാല

|

കറ്റാര്‍ വാഴ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തുമെല്ലാം വളരെ എളുപ്പം വളരുന്ന ഒന്ന്.

കറ്റാര്‍ വാഴയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയാണിത്. ധാരാളം വൈറ്റമിനുകളും ഇതിലുണ്ട്.

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും ഒരുപോലെ സഹായകമാണ് കറ്റാര്‍ വാഴ. ഇതിന്റെ ഉള്ളിലെ ജെല്ലാണ് ഇത്തരം ആരോഗ്യഗുണങ്ങള്‍ക്കു പുറകില്‍. വൈറ്റമിന്‍ സി, എ, ബി, ഇ, ഫോളിക് ആസിഡ്, തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. ഫോളിക് ആസിഡ് ഗര്‍ഭകാലത്ത് അത്യാവശ്യമാണ്.

വൈറ്റമിന്‍ ഇ ആകട്ടെ, ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നും. കഴിയ്ക്കാന്‍ മാത്രമല്ല, തൊലിപ്പുറത്തും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയ്ക്കും സോറിയായിസ് പോലുള്ള ചര്‍മ രോഗങ്ങള്‍ക്കുമെല്ലാം ഉത്തമമാണ് ഒരു ഔഷധമാണ് കറ്റാര്‍ വാഴ. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും മുടി വളരാനുമെല്ലാം അത്യുത്തമമെന്നു വേണം, പറയാന്‍.

ഇതുപോലെയാണ വെളുത്തുളൡയും. ഇതിനും ഏറെ ആരോഗ്യവശങ്ങളുണ്ട്. ഇതില്‍ അലിസിന്‍ എന്ന ഘടകമുണ്ട്നിരവധി രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു. സള്‍ഫര്‍ അടങ്ങിയ വസ്തുക്കളുടെ സാന്നിധ്യമാണ് വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തിന് കാരണം.

വെളുത്തുള്ളി അരിയുകയോ നുറുക്കുകയോ ചെയ്ത ശേഷം കുറച്ചുനേരം വെറുതെ വെച്ചാല്‍ മാത്രമേ അലിസിന്‍ കൂടുതലായി ഉണ്ടാകൂ. സെലിനിയവും വെളുത്തുള്ളിയില്‍ ധാരാളം ടങ്ങിയിട്ടുണ്ട്.

അലിസിനെ കൂടാതെ അജോയീന്‍, അലീന്‍ തുടങ്ങിയവ ശരീരത്തിലെ ദഹനവ്യവസ്ഥയിലും രക്തചംക്രമണ വ്യവസ്ഥയിലും ശരീര പ്രതിരോധ വ്യവസ്ഥയിലും ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ രക്തസമ്മര്‍ദം കുറക്കുകയും ശരീരത്തിലെ വിഷാംശം നീക്കുകയും ചെയ്യും.

കറ്റാര്‍വാഴയുടെ ജ്യൂസും വെളുത്തുള്ളി ജ്യൂസും ചേര്‍ത്തു കുടിച്ചാല്‍ പലതരം ആരോഗ്യഗുണങ്ങള്‍ ലഭിയ്ക്കും. ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഈ ജ്യൂസ് കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്. കൊളസ്‌ട്രോള്‍ ഒഴിവാക്കി ഹൃദയാരോഗ്യം സംരക്ഷിയ്ക്കാനുള്ള നല്ലൊരു മാര്‍ഗം.

സൈനസൈറ്റിസ്

സൈനസൈറ്റിസ്

സൈനസൈറ്റിസ് പ്രശ്‌നങ്ങളുള്ളവര്‍ക്കു പറ്റിയൊരു പരിഹാരമാണ് കറ്റാര്‍വാഴജ്യൂസും വെളുത്തുള്ളി നീരും ചേര്‍ന്ന മിശ്രിതം. സൈനസൈറ്റിസ് വേദനയില്‍ നിന്നും ആശ്വസം നല്‍കും.

കറ്റാര്‍വാഴ ജ്യൂസും വെളുത്തുള്ളിയും

കറ്റാര്‍വാഴ ജ്യൂസും വെളുത്തുള്ളിയും

കറ്റാര്‍വാഴ ജ്യൂസും വെളുത്തുള്ളിയും തടി കുറയ്ക്കാാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ടോക്‌സിനുകള്‍ നീക്കും. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ചു കൊഴുപ്പു കത്തിച്ചു കളയാന്‍ വെളുത്തുള്ളിയും ഏറെ നല്ലതാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാകും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴി കൂടിയാണ് കറ്റാര്‍വാഴയും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം. ഇതില്‍ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് കറ്റാര്‍ വാഴ, വെളുത്തുള്ളി മിശ്രി്തം. അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കും. ഇതുവഴി കോള്‍ഡ്, അലര്‍ജി തുടങ്ങിയ പല അസുഖങ്ങളും ഒഴിവാകും.

ബിപി

ബിപി

ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഈ മിശ്രിതം. ഇതുവഴി ഹൃദയാരോഗ്യത്തിന് അത്യുത്തമം.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് കറ്റാര്‍വാഴയും വെളുത്തുളളി ജ്യൂസും കലര്‍ന്ന മിശ്രിതം ഓര്‍മശക്തിയ്ക്കും ബു്ദ്ധിശക്തിയ്ക്കുമെല്ലാം ഏറെ ഗുണകരം.

സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം

സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം

സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം ഈ കൂട്ടിലെ ഗുണങ്ങള്‍ രക്ഷ നല്‍കും. കറ്റാര്‍ വാഴ സൗന്ദര്യ, മുടിസംരക്ഷണത്തിലെ ഒരു പ്രധാന വഴിയാണ്.

English summary

Health Benefits of Drinking Aloe Vera Juice With Garlic Juice

Health Benefits of Drinking Aloe Vera Juice With Garlic Juice
X
Desktop Bottom Promotion