For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരുപിടി മല്ലിയില മരുന്നാണ്, കാരണം

|

മല്ലിയില കേരളത്തിനു വെളിയില്‍ പൊതുവായി ഉപയോഗിച്ചു വരുന്ന ഒന്നെങ്കിലും കേരളത്തില്‍ ഇപ്പോഴാണ് ഇതിനു പ്രചാരം വരുന്നത്. സാധാരണ നാം കറിവേപ്പിലയാണ് ഭക്ഷണത്തില്‍ ചേര്‍ക്കാറ്. മല്ലി ഉപയോഗിയ്ക്കുമെങ്കിലും മല്ലിയില അത്രയധികം ഉപയോഗിയ്ക്കാറില്ല.

അല്‍പം മല്ലിയില ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. സ്വാദിനും മണത്തിനും മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളില്‍ മുന്‍പന്തിയിലാണ് മല്ലിയില.

മല്ലിയിലയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, മല്ലിയില പല രോഗാവസ്ഥകള്‍ക്കും അസ്വസ്ഥകകള്‍ക്കും എങ്ങനെയുപയോഗിയ്ക്കാമെന്നു നോക്കൂ,

ഒരുപിടി മല്ലിയില മരുന്നാണ്, കാരണം

ഒരുപിടി മല്ലിയില മരുന്നാണ്, കാരണം

മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.

മൂക്കില്‍ നിന്ന് രക്തം

മൂക്കില്‍ നിന്ന് രക്തം

മൂക്കില്‍ നിന്ന് രക്തം വരുന്നതിനും മല്ലിയില മരുന്നായി ഉപയോഗിക്കാം. 20 ഗ്രാം പുതിയ മല്ലിയില അല്പം കര്‍പ്പൂരം ചേര്‍ത്ത് അരയ്ക്കുക. ഇതിന്റെ നീര് മൂക്കിലേക്കൊഴിച്ചാല്‍ മൂക്കില്‍ നിന്ന് രക്തം വരുന്നത് നിലയ്ക്കും. ഇത് നെറ്റിയില്‍ തേച്ചാലും രക്തം വരുന്നത് തടയാം. മല്ലിയിലയുടെ ഗന്ധവും ഇതിന് സഹായകരമാണ്.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

വയറില്‍ എന്‍സൈമുകളും, ദഹനരസങ്ങളും ഉത്പാദിപ്പിച്ച് മികച്ച ദഹനം ലഭിക്കാന്‍ മല്ലിയില സഹായിക്കും. ദഹനപ്രക്രിയയെ സജീവമാക്കുന്നതിനൊപ്പം വിശപ്പില്ലായ്മക്ക് പ്രതിവിധിയായും മല്ലിയില ഉപയോഗിക്കാം.

കൊളസ്ട്രോള്‍

കൊളസ്ട്രോള്‍

ഫ്രഷായ മല്ലിയിലയില്‍ ഒലേയിക് ആസിഡ്, ലിനോലിക് ആസിഡ്, സ്റ്റെയാറിക് ആസിഡ്, പാമിറ്റിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് (വിറ്റാമിന്‍ സി)തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. കൂടാതെ ഇവ ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്ട്രോള്‍ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

ഒരുപിടി മല്ലിയില മരുന്നാണ്, കാരണം

മല്ലിയിലയില്‍ ആന്റി ഓക്സിഡന്റുകളും, ആന്റി മൈക്രോബയലുകളും, ആസിഡും, അണുബാധയെ ചെറുക്കുന്ന ഘടകങ്ങളുമുണ്ട്. അതിലെ ഇരുമ്പിന്റെ അംശവും, വിറ്റാമിന്‍ സിയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇവ സ്മോള്‍ പോക്സിന് ശമനം നല്കുകയും വേദന കുറയ്ക്കുകയും ചെയ്യും.

ചര്‍മ്മ രോഗങ്ങള്‍ക്ക്

ചര്‍മ്മ രോഗങ്ങള്‍ക്ക്

ചര്‍മ്മ രോഗങ്ങള്‍ക്ക് മല്ലിയില ഒരു പ്രതിവിധിയാണ്. ആന്റി ​ഫംഗല്‍, ആന്റി സെപ്റ്റിക്, ഡി ടോക്സിഫൈയിങ്ങ്, പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരം നല്കും. ശരീരം തിണര്‍ത്ത് പൊങ്ങുന്നതിന് മല്ലിയില കൊണ്ട് പരാഹാരം കാണാം. മല്ലിയില നീരില്‍ തേന്‍ ചേര്‍ത്ത് രോഗബാധയുള്ള ഭാഗത്ത് തേക്കുക. പതിനഞ്ച് മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

കണ്ണിനുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ക്ക്

കണ്ണിനുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ക്ക്

കണ്ണിനുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ക്ക് മല്ലിയില മരുന്നായി ഉപയോഗിക്കാം. മല്ലിയിലയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റ്സ്, ഫോസ്‍ഫറസ് പോലുള്ള മിനറലുകള്‍ ഏറെ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ റെറ്റിനക്കുണ്ടാകുന്ന രോഗങ്ങള്‍, മറ്റ് നേത്രരോഗങ്ങള്‍, ആയാസം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് മല്ലിയില പ്രതിവിധിയായി ഉപയോഗിക്കാം. അല്പം മല്ലിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു വൃത്തിയുള്ള തുണിയിലേക്ക് അത് ഒഴിക്കുക. ഇതില്‍ നിന്ന് ഏതാനും തുള്ളി കണ്ണിലിറ്റിക്കുക. കണ്ണിന്റെ അസ്വസ്ഥതകള്‍ മാറുകയും, കണ്ണീരൊലിക്കുന്നത് അവസാനിക്കുകയും ചെയ്യും.

English summary

Health Benefits Of Coriander Leaves

Health Benefits Of Coriander Leaves, Read more to know about,
X
Desktop Bottom Promotion