For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണയ്ക്ക് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. സയന്‍സ് തെളിയിച്ച ആരോഗ്യസത്യങ്ങള്‍.

|

വെളിച്ചെണ്ണ കേരളീയര്‍ക്ക് പ്രധാനപ്പെട്ട ഒന്നാണ്. പല വിഭവങ്ങളിലും വെളിച്ചെണ്ണയാണ തനതു രുചി നല്‍കുന്നത്. ഇതൊഴിവാക്കി കേരളീയഭക്ഷണം ചിന്തിയ്ക്കാനുമാകില്ല.

പാചകത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം വെളിച്ചെണ്ണ ഏറെ നല്ലതാണ്. തികച്ചും പ്രകൃതിദത്തമായ സൗന്ദര്യ, മുടിസംരക്ഷണമാര്‍ഗമെന്നു പറയാം.

എന്നാല്‍ വെളിച്ചെണ്ണയെക്കുറിച്ചു പല അപവാദങ്ങളും പറയപ്പെട്ടിരുന്നു. ഇത് ആരോഗ്യത്തിനു ദോഷം, കൊളസ്‌ട്രോള്‍ വരുത്തും, എന്നിങ്ങനെ. എന്നാല്‍ ഇതില്‍ മിക്കവാറും കേട്ടുകേള്‍വികളും അപവാദങ്ങളും മറ്റെണ്ണകള്‍ക്കു പ്രചാരം വര്‍ദ്ധിപ്പിയ്ക്കാനുമുള്ള മാര്‍ക്കറ്റ് തന്ത്രങ്ങളാണെന്നും പറയാം.

വെളിച്ചെണ്ണയ്ക്ക് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. സയന്‍സ് തെളിയിച്ച ആരോഗ്യസത്യങ്ങള്‍. ഇവയെക്കുറിച്ചറിയൂ,

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നത് സത്യമല്ല. കാരണം ഇതിലെ സാച്വറേറ്റഡ് കൊഴുപ്പ് ആരോഗ്യകരമാണ്. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ദോഷകരമായ കൊളസ്‌ട്രോള്‍ മറ്റു രൂപങ്ങളിലേയ്ക്കു മാറ്റി ദോഷം കുറയ്ക്കുകയും ചെയ്യും.

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

ഇതിലെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ അല്‍ഷീമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയുമാണ്.

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന കാര്യത്തില്‍ വെളിച്ചെണ്ണ മുന്‍പന്തിയിലാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാനും ഹൃദയപ്രശ്‌നങ്ങളെ തടുത്തു നിര്‍ത്താനും ഇതിനു സാധിയ്ക്കും.

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണ ഏറ്റവും ഫലപ്രദമാണ്. ഇതിന് ബാക്ടീരിയ, ഫംഗസ് എ്ന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാനാകും. ഇതുകൊണ്ടുതന്നെ ഇറിറ്റബില്‍ ബൗള്‍ സിന്‍ഡ്രോം പോലുള്ളവയ്ക്ക് ഏറെ നല്ലതാണ്.

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

ശരീരത്തിലെ കൊഴുപ്പും തടിയും, പ്രത്യേകിച്ചു വയറിന്റെ ഭാഗത്തു രൂപപ്പെടുന്ന ദോഷകരമായ കൊഴുപ്പു നീക്കാനുള്ള നല്ലൊരു വഴിയാണ്. വെളിച്ചെണ്ണ. 40 സ്ത്രീകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ദിവസവും കഴിയ്ക്കുന്നത് 12 ആഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്.

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

നമ്മുടെ കാരണവന്മാര്‍ പണ്ടുപയോഗിച്ചിരുന്നത് പ്രധാനമായും വെളിച്ചെണ്ണ തന്നെയായിരുന്നു. എന്നാല്‍ ആ തലമുറ ഏറെക്കുറെ രോഗങ്ങളില്‍ നിന്നും വിമുക്തവുമായിരുന്നു. വെളിച്ചെണ്ണ ദോഷകരമല്ലെന്നു തെളിയിക്കാന്‍ ഇതിലും വലിയ തെളിവും ആവശ്യമില്ല.

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതുകൊണ്ടുതന്നെ പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ് വെളിച്ചെണ്ണ. പല്ലിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണയുപയോഗിച്ചുള്ള ഓയില്‍ പുള്ളിംഗ് ഏറെ ഗുണകരമാണ്.

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

ഫംഗസ്, യീസ്റ്റ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ ചര്‍മപ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നതു കൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍, പ്രമേഹം നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

ഇതില്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍, ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, കാപ്രിലിക് ആസിഡ്, പോളിഫിനോളുകള്‍, വൈറ്റമിന്‍, ഇ, കെ, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശാരീരികവ്യവസ്ഥകള്‍ക്ക് ആരോഗ്യകരവുമാണ്.

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

ഓയിലുകള്‍ തിളപ്പിയ്ക്കുമ്പോള്‍, അല്ലെങ്കില്‍ സാധനങ്ങള്‍ വറക്കുമ്പോള്‍ സ്‌മോക്കിംഗ് പോയന്റ് എ്‌ന്നൊരു പോയന്റെത്തും. തിളയ്ക്കുന്ന അവസ്ഥ. സ്‌മോക്കിംഗ് പോയന്റ് എത്തിയ എണ്ണകള്‍ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇതാണ് ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിയ്ക്കരുതെന്നു പറയുന്നത്. വെളിച്ചെണ്ണയുടെ സ്‌മോക്കിംഗ് പോയന്റ് ഏറെ കൂടുതലാണ്. അതുകൊണ്ടുതന്നെ അപടകവും കുറവാണ്. പാചകത്തിന് ഉത്തമമെന്നര്‍ത്ഥം.

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. മുടിയ്ക്ക് മൃദുത്വം നല്‍കും, താരന്‍ കളയും, പ്രോട്ടീന്‍ നഷ്ടം തടയുന്നതുകൊണ്ടുതന്നെ മുടിവളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും ലഭിയ്ക്കും.

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

വെളിച്ചെണ്ണ അപകടമല്ല, ഇതാണ് വാസ്തവം

നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിയ്ക്കണം. ഇതിന് മുകളില്‍ പറഞ്ഞ ആരോഗ്യഗുണങ്ങള്‍ 100 ശതമാനവും നല്‍കാന്‍ സാധിയ്ക്കും.

English summary

Health Benefits Of Coconut Oil

Health Benefits Of Coconut Oil, Read more to know about,
X
Desktop Bottom Promotion