ബ്രൗണ്‍ നിറത്തിലെ മുട്ട കഴിയ്ക്കുമ്പോള്‍.....

Posted By:
Subscribe to Boldsky

മുട്ട ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ്. സമീകൃതാഹാരമാണിത്.

വിപണിയില്‍ സാധാരണയായി രണ്ടുതരം മുട്ടകള്‍ ലഭ്യമാണ്. ബ്രൗണ്‍ മുട്ടയും വെള്ള മുട്ടയും. ഇതില്‍ ബ്രൗണ്‍ മുട്ടകള്‍ക്ക് സാധാരണ വില കൂടുതലാണെന്നു പറയാം.

പലര്‍ക്കും വെള്ളമുട്ടയും ബ്രൗണ്‍ മുട്ടയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചറിയില്ല. ഇതെക്കുറിച്ചു കൂടുതലറിയൂ,

ബ്രൗണ്‍ നിറത്തിലെ മുട്ട കഴിയ്ക്കുമ്പോള്‍.....

ബ്രൗണ്‍ നിറത്തിലെ മുട്ട കഴിയ്ക്കുമ്പോള്‍.....

ബ്രൗണ്‍ മുട്ടകളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുണ്ട്. വെളുത്ത കോഴി വെളുത്ത മുട്ടയും, ബ്രൗണ്‍ നിറമുള്ളവ ബ്രൗണ്‍ മുട്ടയിടുന്നവയുമാണ്. ബ്രൗണ്‍ മുട്ടകളേക്കാള്‍ വെള്ളനിറമുള്ള മുട്ട കൂടുതല്‍ ലഭ്യമാകാനുള്ള കാരണം വെളുത്ത തൂവലുള്ള കോഴികളെ വിരിയിക്കുന്നതിനും വളര്‍ത്തുന്നതിനും ചെലവ് കുറവാണെന്നതാണ്.

ബ്രൗണ്‍ നിറത്തിലെ മുട്ട കഴിയ്ക്കുമ്പോള്‍.....

ബ്രൗണ്‍ നിറത്തിലെ മുട്ട കഴിയ്ക്കുമ്പോള്‍.....

ബ്രൗണ്‍ നിറമുള്ള കോഴികള്‍ക്ക് ആവശ്യമായത്ര തീറ്റ വെളുത്തവയ്ക്ക് വേണ്ട. ബ്രൗണ്‍ നിറമുള്ളവയ്ക്ക് കൂടുതല്‍ വിശപ്പും, അതിനാല്‍ തന്നെ അല്പം വലുപ്പക്കൂടുതലുമുണ്ട്. ഇവ കൂടുതല്‍ തീറ്റ തിന്നുന്നതിനാല്‍ ചെലവും കൂടും. വെള്ള, ബ്രൗണ്‍ മുട്ടകള്‍ തമ്മില്‍ ഗുണമേന്മയിലോ, പോഷകമൂല്യത്തിലോ വ്യത്യാസമില്ല. ഗുണമേന്മ കോഴിയുടെ തീറ്റയെ ആശ്രയിച്ചാണിരിക്കുന്നത്.

ബ്രൗണ്‍ നിറത്തിലെ മുട്ട കഴിയ്ക്കുമ്പോള്‍.....

ബ്രൗണ്‍ നിറത്തിലെ മുട്ട കഴിയ്ക്കുമ്പോള്‍.....

ബ്രൗണ്‍ മുട്ടയുടെ മഞ്ഞക്കരുവിന്‍റെ നിറം ഇരുണ്ടതാണ്. ഇതിനുള്ള കാരണം അവ ധാന്യങ്ങള്‍ ധാരാളം തിന്നുന്നതാണ്. ചിലര്‍ കരുതുന്നത് വെള്ള, ബ്രൗണ്‍ മുട്ടകളുടെ തോടുകള്‍ക്ക് വ്യത്യാസമുണ്ടെന്നാണ്. എന്നാല്‍ അത് ശരിയല്ല. പ്രായക്കുറവുള്ള കോഴി തോടിന് കട്ടിയുള്ള മുട്ടയാണ് ഇടുക എന്നതാണ് ഇതിലെ വസ്തുത.

ബ്രൗണ്‍ നിറത്തിലെ മുട്ട കഴിയ്ക്കുമ്പോള്‍.....

ബ്രൗണ്‍ നിറത്തിലെ മുട്ട കഴിയ്ക്കുമ്പോള്‍.....

കോഴിത്തീറ്റയുടെ ഗുണമേന്മയാണ് മുട്ടയുടെ രുചിയെ സ്വാധീനിക്കുന്നത്. വെളുത്ത കോഴിയെയും, ബ്രൗണ്‍ കോഴിയെയും ഒരേ തീറ്റ നല്കി വളര്‍ത്തിയാല്‍ മുട്ടയുടെ രുചി വ്യത്യാസം അറിയാനാവില്ല.

ബ്രൗണ്‍ നിറത്തിലെ മുട്ട കഴിയ്ക്കുമ്പോള്‍.....

ബ്രൗണ്‍ നിറത്തിലെ മുട്ട കഴിയ്ക്കുമ്പോള്‍.....

വെളുത്ത മുട്ടയും ബ്രൗണ്‍മുട്ടയും തമ്മില്‍ പോഷകത്തിന്‍റെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല.

English summary

Health Benefits Of Brown As Well As White Eggs

Health Benefits Of Brown As Well As White Eggs, Read more to know about,
Story first published: Friday, July 28, 2017, 19:37 [IST]