മുട്ട പുഴുങ്ങിക്കഴിച്ചാല്‍ സംഭവിയ്ക്കുന്നത്....

Posted By:
Subscribe to Boldsky

മുട്ട ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒത്തിണങ്ങിയ ഒരു സമീകൃതാഹാരം.

മുട്ട പല രീതിയിലും കഴിയ്ക്കാം. കറി വച്ചും ഓംലറ്റായും പുഴുങ്ങിയുമെല്ലാം. ഇതില്‍ത്തന്നെ പുഴുങ്ങിയ മുട്ടയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. മറ്റേതിനേക്കാളും.

പുഴുങ്ങിയ മുട്ടയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ

മുട്ട പുഴുങ്ങിക്കഴിച്ചാല്‍ സംഭവിയ്ക്കുന്നത്....

മുട്ട പുഴുങ്ങിക്കഴിച്ചാല്‍ സംഭവിയ്ക്കുന്നത്....

പുഴുങ്ങിയ മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്

തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്

പുഴുങ്ങിയ മുട്ടയില്‍ ധാരാളം കൊളീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.

മസിലുണ്ടാക്കാന്‍

മസിലുണ്ടാക്കാന്‍

മസിലുണ്ടാക്കാന്‍ ഏറ്റവും നല്ല വഴിയാണ് പുഴുങ്ങിയ മുട്ട. ജിമ്മില്‍ പോകുന്നവര്‍ക്ക് ഏറ്റവും ഗുണകരം.

മാക്യുലാര്‍ ഡീജനറേഷന്‍

മാക്യുലാര്‍ ഡീജനറേഷന്‍

പുഴുങ്ങിയ മുട്ടയില്‍ ധാരാളം കരാറ്റനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയുവാന്‍ സഹായിക്കും. ഇത് മുതിര്‍ന്നവരില്‍ പലപ്പോഴും അന്ധതയ്ക്കു വഴിയൊരുക്കുന്ന ഒന്നാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതിലടങ്ങിയിരിയ്ക്കുന്നത് കേവലം 80 കലോറി മാത്രമാണ്.

ഹൃദയാരോഗ്യത്തെയും

ഹൃദയാരോഗ്യത്തെയും

ധമനികളില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതു നല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തെയും സഹായിക്കുന്നു.

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ടയ്ക്കു കഴിയും. ആഴ്ചയില്‍ മൂന്നോ നാലോ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നവര്‍ക്ക് സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതനമാം കുറവാണെന്നു പറയാം.

ബാക്ടീരിയകള്‍

ബാക്ടീരിയകള്‍

മുട്ട നല്ലപോലെ പുഴുങ്ങിക്കഴിയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ സാല്‍മൊണെല്ല പോലുളള ബാക്ടീരിയകള്‍ ശരീരത്തിലെത്താന്‍ സാധ്യതയേറെയാണ്.

English summary

Health Benefits Of Boiled Egg

Health Benefits Of Boiled Egg, read more to know about,
Subscribe Newsletter