For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി പല്ല് തേയ്ക്കാത്തവരില്‍ തലപൊക്കും അപകടം

രാത്രി പല്ല് തേച്ച് കിടക്കേണ്ടത് അത്യാവശ്യമായ ഒന്നാണ്, എന്തുകൊണ്ട് എന്ന് നോക്കാം.

|

ദിവസവും ഒരു നേരമെങ്കിലും പല്ല് തേയ്ക്കണം എന്നത് നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമായി നാം ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഇത് രണ്ട് നേരമാക്കുന്നതിന്റെ ഗുണം വളരെ വലുതാണ്. രാത്രി അത്താഴശേഷം പല്ല് തേയ്ക്കാത്ത മടിയന്‍മാര്‍ ചില്ലറയല്ല. സര്‍ജറി ഇല്ലാതെ തന്നെ വയറിനെ മെരുക്കാം

എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പല്ല് തേയ്ക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് നോക്കാം. രാത്രി പല്ല് തേയ്ക്കാതെ കിടക്കുമ്പോള്‍ അതുണ്ടാക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ആയുര്‍വ്വേദ പ്രകാരം തിപ്പലി കഴിയ്ക്കൂ

പല്ലുകളിലെ കറ

പല്ലുകളിലെ കറ

ആദ്യഘട്ടം എന്ന നിലയ്ക്ക് പല്ലിനു പുറത്ത് കട്ടിയോട് കൂടിയുള്ള കറ അടിഞ്ഞ് കൂടുന്നു. ഓരോ ദിവസവും പല്ലിനടിയില്‍ ഇത്തരത്തില്‍ അഴുക്ക് അടിഞ്ഞ് കൂടി അത് കട്ടിയുള്ള ആവരണമായി മാറുന്നു. ഇതൊരിക്കലും ടൂത്ത് ബ്രഷ് കൊണ്ട് പിന്നീട് നീക്കം ചെയ്യാന്‍ കഴിയില്ല.

 ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നു

ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നു

എന്നാല്‍ പല്ലില്‍ പ്ലേഖ് അടിഞ്ഞ് കൂടി അത് അണുബാധയിലേക്ക് നയിക്കാന്‍ അധികം സമയം വേണ്ട. ഇത് പല്ലില്‍ കൂടുതല്‍ പടരുന്നു. എന്നാല്‍ നിങ്ങളുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി ഇതിനെതിരെ പ്രതികരിയ്ക്കുന്നു.

 ഇവ വര്‍ദ്ധിക്കുമ്പോള്‍

ഇവ വര്‍ദ്ധിക്കുമ്പോള്‍

പല്ലില്‍ കറ വര്‍ദ്ധിയ്ക്കുമ്പോള്‍ അത് ഇന്‍ഫെക്ഷനും പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. മാത്രമല്ല ഇത് ശരീരത്തിലെ ഹെല്‍ത്തി ടിഷ്യൂസ് നശിപ്പിക്കാന്‍ കാരണമാകുന്നു.

ആരോഗ്യമുള്ള ടിഷ്യൂ

ആരോഗ്യമുള്ള ടിഷ്യൂ

എന്നാല്‍ ശരീരത്തിലെ ആരോഗ്യമുള്ള ടിഷ്യൂ എല്ലാം പല്ലിനെ യഥാസ്ഥാനത്ത് തന്നെ നിലനിര്‍ത്താന്‍ വേണ്ടി ശ്രമിക്കുന്നു. പക്ഷേ ഇതിന്റെ ഫലമായി പലപ്പോഴും മോണ താഴേയ്ക്ക് പോകുന്നു. പല്ല് വെളിയിലേക്ക് വരുകയും ചെയ്യുകയാണ് ചെയ്യുന്നത്.

കാവിറ്റീസ് കാരണമാകുന്നു

കാവിറ്റീസ് കാരണമാകുന്നു

രാത്രിയില്‍ സ്ഥിരമായി പല്ല് തേയ്ക്കാതെ കിടക്കുന്നത് പല്ലിന്റെ തേയ്മാനത്തിനും കാവിറ്റീസ് അടിഞ്ഞ് കൂടുന്നതിനും കാരണമാകുന്നു.

നീക്കം ചെയ്യാന്‍ പറ്റാത്ത രീതിയില്‍

നീക്കം ചെയ്യാന്‍ പറ്റാത്ത രീതിയില്‍

എന്നാല്‍ പിന്നീട് പല്ലിലെ കറ നീക്കം ചെയ്യാന്‍ പറ്റാത്ത രീതിയിലേക്ക് എത്തുന്നു. ടൂത്ത് ബ്രഷ് ഉപയോഗിച്ചും മറ്റ് പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെയൊന്നും പിന്നീട് ഇത് നീക്കം ചെയ്യാന്‍ കഴിയാതെ വരുന്നു.

 ഒരു രാത്രി കൊണ്ട് സംഭവിയ്ക്കുന്നത്

ഒരു രാത്രി കൊണ്ട് സംഭവിയ്ക്കുന്നത്

എന്നാല്‍ ഇതൊന്നും ഒരു രാത്രി കൊണ്ട് സംഭവിയ്ക്കുന്നതല്ല. പല്ലില്‍ കറ അടിഞ്ഞ് കൂടാന്‍ തുടങ്ങിയാല്‍ പലപ്പോഴും തുടക്കത്തില്‍ നമ്മള്‍ അതറിയില്ല. പിന്നീട് പല്ലില്‍ മറ്റ് ഭാഗങ്ങളിലേക്ക് മഞ്ഞ നിറം വ്യാപിക്കുകയും പല്ല് പൊട്ടുകയും മറ്റും ചെയ്യുമ്പോഴാണ് ഈ പ്രശ്‌നത്തെക്കുറിച്ച് നാം ചിന്തിയ്ക്കുന്നത് തന്നെ.

English summary

Harmful Effects Of Not Brushing Teeth At Night

Harmful Effects Of Not Brushing Teeth At Night, read on to know.
Story first published: Tuesday, February 28, 2017, 12:45 [IST]
X
Desktop Bottom Promotion