നിങ്ങളുടേത് സെന്‍സിറ്റീവ് പല്ലുകളെങ്കില്‍ ഗ്രീന്‍ ടീ സഹായിക്കും

Posted By: Sajith K S
Subscribe to Boldsky

അമിത വണ്ണവും ശരീരഭാരവും കുറക്കുന്നതുള്‍പ്പടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഗ്രീന്‍ ടീക്കുണ്ട്. ഈ അടുത്ത കാലത്ത് എ സി എസ് അപ്ലൈഡ് മെറ്റീരിയല്‍സ് ആന്റ് ഇന്റര്‍ഫേസസിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പല്ലിന്റെ സെന്‍സിറ്റീവിറ്റി കുറക്കാനുള്ള ഘടകവും ഗ്രീന്‍ ടീയില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ പല്ലുകള്‍ സെന്‍സിറ്റീവ് ആണോ അല്ലയോ എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. പല്ലില്‍ സംരക്ഷണ കവചം തീര്‍ത്തിട്ടുള്ള ബോണിടിഷ്യൂസ് ആണ് പല്ലിന്റെ സെന്‍സിറ്റീവിറ്റി മനസ്സിലാക്കാന്‍ സഹായിക്കുന്നത്. നമ്മള്‍ ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുമ്പോള്‍ പല്ലില്‍ പുളിപ്പോ വേദനയോ അനുഭവപ്പെടുന്നതിനെയാണ് പല്ല് സെന്‍സിറ്റീവ് ആണ് എന്ന് പറയുന്നത്.

Do You Have A Sensitive Tooth? Check How Green Tea Can Help

എന്നാല്‍ കൃത്യസമയത്ത് വേണ്ടത്ര പ്രാധാന്യത്തോടെ ഇതിനെ കണക്കാക്കിയില്ലെങ്കില്‍ ഇത് പല്ലില്‍ പോട് വരാന്‍ കാരണമാകും.

പഠനത്തിന്റെ ഫലമായി ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ പല്ലില്‍ നിന്നും നാനോഹൈഡ്രോക്‌സിപറ്റേറ്റ് ഇ ജി സി ജി എന്നീ ഘടകങ്ങള്‍ എടുത്തിരുന്നു. ഇവ ജനിതക വ്യതിയാനം സംഭവിച്ചതും കാവിറ്റിക്ക് കാരണമാകുന്നതുമായ ഘടകങ്ങളോട് പൊരുതാന്‍ സജ്ജമാവയായിരുന്നു.

Do You Have A Sensitive Tooth? Check How Green Tea Can Help

ഈ ചേരുവകള്‍ പിന്നീട് ഒന്നിച്ച് ചേര്‍ന്ന് പിന്നീട് പല്ലിലെ അസിഡിക് ഡെപ്പോസിറ്റ് കൂട്ടുകയും ഇത് ഇനാമലിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഗ്രീന്‍ടീ ഉപയോഗിക്കുന്നതിലൂടെ ഇതിലെ സംയുക്തങ്ങളെല്ലാം ചേര്‍ന്ന് പ്രകൃതിദത്തമായ മൗത്ത് ഫ്രഷ്‌നര്‍ പോലെ പ്രവര്‍ത്തിക്കുന്നു.

അതിനിടക്ക് ഗവേഷകര്‍ കണ്ടെത്തിയ മറ്റൊരു കാര്യം എന്ന് പറയുന്നത് ഇജിസിജി പല്ലുകളില്‍ പ്ലേക്ക് അഥവാ കറ രൂപപ്പെടുനുള്ള പഞ്ചസാര അടങ്ങിയ ഘടകങ്ങളെ തടയുകയും ചെയ്യുന്നു എന്നതാണ്. പല്ലിന്റെ ഉപരിഭാഗത്ത് പ്ലേക്ക് രൂപപ്പെടുത്തുന്ന ആസിഡ് ഇല്ലാതാക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു.

English summary

Do You Have A Sensitive Tooth? Check How Green Tea Can Help

According to a recent study a compound found in green tea can help fix tooth sensitivity problem. Know more about this here on Malayalam Boldsky