For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ല് തേയ്ക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍

പല്ലിന്റെ ആരോഗ്യസംരക്ഷണം എങ്ങനെ സാധ്യമാക്കാം എന്ന് നോക്കാം.

|

പല്ലുകളുടെ ആരോഗ്യവും സൗന്ദര്യവും തന്നെയാണ് പലരേയും ആധിയിലേക്ക് തള്ളിവിടുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നത് കൊണ്ടാണ് പലപ്പോഴും ഇത് ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നത്. എന്നാല്‍ ഇനി പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഈ ലോകാരോഗ്യ ദിനത്തില്‍ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. മരണം സമ്മാനിയ്ക്കും ചുംബനം, രോഗത്തിന് മരുന്നില്ല

പല്ലിന്റെ ആരോഗ്യം എന്ന് പറഞ്ഞാല്‍ അതില്‍ മോണസംരക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പെടുന്നു. നമ്മള്‍ അലക്ഷ്യമായി വിടുന്ന ചെറിയ ചില കാര്യങ്ങള്‍ മതി പലപ്പോഴും പല തരത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാന്‍. എന്തൊക്കെയാണ് ഇത്തരത്തില്‍ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. മൂക്കിനും ചുണ്ടിനും അകലമോ, സൂചനകള്‍ അപകടം?

 പല്ലുകളില്‍ ദ്വാരം ഉണ്ടാവുന്നത്

പല്ലുകളില്‍ ദ്വാരം ഉണ്ടാവുന്നത്

പല്ലുകളില്‍ ദ്വാരം ഉണ്ടാവുക ,പല്ലുകള്‍ പൊഴിയുക ,കഠിനമായ പല്ലു വേദന ,മോണവേദന ,മോണവീക്കം എന്നീ രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക എന്നത് മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. ക്രൗണിങ് ,റൂട്ക്കനാല്‍ തുടങ്ങിയ രോഗങ്ങള്‍ വരാതെ സൂക്ഷിക്കാന്‍ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതേയുള്ളു.

 ടൂത്ത് ബ്രഷുകള്‍ മാറ്റുക

ടൂത്ത് ബ്രഷുകള്‍ മാറ്റുക

സാധാരണയായി ഉപയോഗിക്കുന്ന ടൂത്ബ്രഷുകള്‍ ഇടയ്ക്കിടെ മാറ്റണം. പല്ലിന്റെ വിടവുകളില്‍ അടിഞ്ഞുകൂടുന്ന ഭക്ഷ്യവസ്ത്തുക്കളെ ഒരു നേരിയന്യ ലിന്റെ സഹായത്താല്‍ വൃത്തിയാക്കുക. പ്രധാനപ്പെട്ട ഭക്ഷണം കഴിച്ച ശേഷം പേസ്റ്റ് ഉപയോഗിച്ച് പല്ലു തേക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുകയും ചെയ്യുക.

 ഭക്ഷണത്തില്‍ മാറ്റം

ഭക്ഷണത്തില്‍ മാറ്റം

മോണരോഗങ്ങളെ ചെറുക്കാന്‍ ഭക്ഷണശീലത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട് .സമീകൃതാഹാരം ,ധാരാളം കാല്‍സ്യം അടങ്ങിയ ഭക്ഷണം എന്നിവ കഴിക്കുക .കഴിയുന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്ത്തുക്കള്‍ ഒഴിവാക്കുക

 സാലഡുകള്‍ ഉള്‍പ്പെടുത്താം

സാലഡുകള്‍ ഉള്‍പ്പെടുത്താം

സലാഡുകള്‍ ഭക്ഷണത്തോടൊപ്പം ഉള്‍പ്പെടുത്തുന്നത് നല്ലതാണ് . ഇതോടൊപ്പം കോള പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുന്നതാവും നല്ലത്. ഏറ്റവുംഉത്തമമായ പാനീയം.

 മധുരം കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കാം

മധുരം കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കാം

ബിസ്‌ക്കറ്റ് ,പേസ്ട്രി ,മധുരപലഹാരങ്ങള്‍ എന്നിവ കഴിയുന്നത്ര ഒഴിവാക്കി പകരം പച്ചയായ പച്ചക്കറികള്‍ കഴിക്കാം. മധുരം തീര്‍ത്തും ഉപേക്ഷിക്കണമെന്നല്ല. അല്‍പം കഴിക്കുന്നതില്‍ തെറ്റില്ല.

പല്ലിന്റെ മഞ്ഞ നിറം

പല്ലിന്റെ മഞ്ഞ നിറം

പല്ലിന്റെ മഞ്ഞ നിറവും കറകളും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് സാധാരണമാണ്. ഇതൊഴിവാക്കാന്‍ ബേക്കിംഗ് പൌഡര്‍ ഉപയോഗിച്ചോ പേസ്റ്റിനു പകരം ഉപ്പു ഉപയോഗിച്ചോ പല്ലുകള്‍ വെണ്മയുള്ളതാക്കാം.

 ദന്തഡോക്ടറെ സമീപിക്കുക

ദന്തഡോക്ടറെ സമീപിക്കുക

ഇതൊക്കെ പാലിച്ചാലും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ദന്തഡോക്ടറെ കാണേണ്ടത് ആവശ്യമാണ്.പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകള്‍ കളയാനും ,വെണ്മയെ കാത്തുസൂക്ഷിക്കാനും ഇതാവശ്യമാണ്. മനോഹരമായി ചിരിക്കാന്‍ കഴിയുന്നത് ഒരനുഗ്രഹം ആണ്. വെണ്മയേറിയ പല്ലുകളാണെങ്കില്‍ അതിന്റെ ചൈതന്യം ഒന്ന് വേറെത്തന്നെയാണ്. ശരീരത്തില്‍ വിഷമുണ്ടെങ്കില്‍ ഇതാണ് മുന്നറിയിപ്പ്

English summary

Great Dental Hygiene Tips For Healthy White Teeth

Having bad dental hygiene can make it difficult for anyone to say something as simple as cheese or to smile.
X
Desktop Bottom Promotion