Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മരണം സമ്മാനിയ്ക്കും ചുംബനം, രോഗത്തിന് മരുന്നില്ല
ചുംബനത്തിലൂടെ പകരുന്ന മാരകമായ രോഗങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.
രണ്ട് പേര് പരസ്പരം ചുംബിയ്ക്കുമ്പോള്‍ ലോകം മാറുന്നു എന്നാണ് പറയപ്പെടുന്നത്. എത്ര വലിയ ദേഷ്യമോ വെറുപ്പോ ഉണ്ടെങ്കില്‍ പോലും ഒരു ചെറിയ ചുംബനം മതി അതെല്ലാം അലിഞ്ഞില്ലാതാവാന്. എന്നാല്‍ ഇനി ചുംബിയ്ക്കുമ്പോള്‍ അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം നിരവധി തരത്തിലുള്ള രോഗങ്ങളാണ് ചുംബനത്തിലൂടെ പകരുന്നത്. മൂക്കിനും ചുണ്ടിനും അകലമോ, സൂചനകള്‍ അപകടം?
മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത രോഗം വരെ ചുംബനത്തിലൂടെ പകരുന്നു. സ്നേഹപൂര്‍ണമായ ചുംബനം നല്‍കുന്നത് പലതിനും ആശ്വാസമാണ്. എന്നാല്‍ പലപ്പോഴും ഇത് രോഗത്തിലേക്ക് വഴിമാറുന്നു എന്നതാണ് സത്യം. ചുംബനത്തിനെ വരെ പേടിപ്പിക്കുന്ന ഇത്തരം രോഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഈ അവസ്ഥയുള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്

കിസ്സിംഗ് ഡിസീസ്
വൈറസാണ് ഈ രോഗം പരത്തുന്നത്. ഉമിനീര് വഴിയാണ് മോണോ ന്യൂക്ലിയോസിസ് അഥവാ കിസ്സിംഗ് ഡിസീസ് എന്ന രോഗം പകരുന്നത്. ഇതാകട്ടെ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ലാത്ത രോഗവും.

റൂബെല്ല
റൂബെല്ല എന്ന രോഗവും ചുംബനം വഴി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ്. ഇതിന് കാരണവും വൈറസുകളാണ്. ജര്‍മ്മന്‍ മീസില്‍സ് എന്നാണ് ഇതിന്റെ മറ്റൊരു പേര്.

മെനഞ്ജൈറ്റിസ്
മെനഞ്ജൈറ്റിസ് എന്ന അസുഖവും ചുംബനം വഴി മറ്റൊരാളിലേക്ക് പകരും. ഫ്രഞ്ച് കിസ്സിലൂടെയാണ് പലപ്പോഴും ഇതിന് കാരണമാകുന്ന ബാക്ടീരിയ പകരുന്നത്. തലച്ചോറിനേയും സ്പൈനല്‍ കോഡിനെ വരേയും പ്രശിനത്തിലാക്കുന്നു.

മുണ്ടിനീര്
മുണ്ടിനീര് അത്യന്തം അപകടകരമായ മറ്റൊരു രോഗമാണ്. ഉമിനീര് ഗ്രന്ഥികളിലൂടെയാണ് ഇത് പകരുന്നതും.

പനി
പനിയും പകരാന്‍ ചുംബനം കാരണമാകുന്നു. എന്നാല്‍ മറ്റൊരാളില്‍ നിന്ന് പനി നിങ്ങളിലേക്ക് പകരാന്‍ കാരണം ശരീരസ്രവങ്ങള്‍ ആയിരിക്കും പലപ്പോഴും. അതുകൊണ്ട് തന്നെ രോഗികളെ ചുംബിയ്ക്കുമ്പോള്‍ പനി വരും എന്ന ബോധം ഉണ്ടായിരിക്കണം.

ജലദോഷം
ജലദോഷവും ഇത്തരത്തില്‍ ചുംബനത്തിലൂടെ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗികളിലാരെങ്കിലും പരസ്പരം ചുംബിയ്ക്കുമ്പോള്‍ ഉമിനീരിലൂടെ ഇതിന്റെ വൈറസുകള്‍ മറ്റുള്ളവരിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പകരാനും ചുംബനം കാരണമാകുന്നു. വൈറസിലൂടെ തന്നെയാണ് മഞ്ഞപ്പിത്തവും പകരുന്നത്. അസുഖബാധിതനുമായുള്ള ബന്ധത്തിലൂടെയാണ് മഞ്ഞപ്പിത്തം പകരു്നനത്.

അരിമ്പാറ
മുഖത്തോ ചുണ്ടിലോ അരിമ്പാറ ഉണ്ടെങ്കിലും അത് ചുംബനത്തിലൂടെ മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.



Click it and Unblock the Notifications
