For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂക്കിനും ചുണ്ടിനും അകലമോ, സൂചനകള്‍ അപകടം?

മൂക്കിലെ പാഴത്തിനു താഴെ വരരെയാണ് ഫില്‍ട്രം നീണ്ട് കിടക്കുന്നത്.

|

മൂക്കിന്‍റെയും മേല്‍ച്ചുണ്ടിന്‍റെയും ഇടയിലുള്ള കുഴിഞ്ഞ ഭാഗത്തെ വിളിക്കുന്ന പേരാണ് ഫില്‍ട്രം. മനുഷ്യന്‍റെ മുഖത്തെ മൂന്ന് പ്രധാന കാര്യങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗമാണിത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നാല് മാസം പ്രായമാകുമ്പോഴാണ് കുട്ടിയുടെ മുഖത്ത് ഈ ഭാഗം രൂപപ്പെട്ടുവരുന്നത്.

മൂക്കിലെ പാഴത്തിനു താഴെ വരരെയാണ് ഫില്‍ട്രം നീണ്ട് കിടക്കുന്നത്. ഇത് കൊണ്ട് നിരവധി തരത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട്. ആരോഗ്യപരമായി പലപ്പോഴും പല തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ഫില്‍ട്രം കാരണമാകാറുണ്ട്.

നീളം കൂടിയ ഫില്‍ട്രം

നീളം കൂടിയ ഫില്‍ട്രം

നീളം കൂടിയ ഫില്‍ട്രമാണ് ഉള്ളതെങ്കില്‍ ഇത്തരക്കാര്‍ക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെന്നതിന്റെ തെളിവാണ് ഇത്. പലപ്പോഴും ഇത്തരം നീളം കൂടിയ ഫില്‍ട്രം മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 പുരുഷന്മാരില്‍ നീളം കൂടിയ ഫില്‍ട്രം

പുരുഷന്മാരില്‍ നീളം കൂടിയ ഫില്‍ട്രം

മനുഷ്യരില്‍ മൂക്കിന്‍റെ പാലം കഴിഞ്ഞുള്ള അതിര്‍ത്തിയിലാണ് ഫില്‍ട്രം രൂപപ്പെടുന്നത്. ചില പുരുഷന്മാരില്‍ നീളം കൂടിയ ഫില്‍ട്രം കാണപ്പെടുന്നത് ഓട്ടിസം ഉണ്ടെന്നുള്ളതിന്‍റെ തെളിവായി കണക്കാക്കപ്പെടുന്നു.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ നീളം കൂടിയ ഫില്‍ട്രം ആണ് കാണപ്പെടുന്നതെങ്കില്‍ അത് അത്രത്തോളം പ്രശ്‌നമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

 വിടവായി അവശേഷിക്കുന്നു

വിടവായി അവശേഷിക്കുന്നു

എന്നാല്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഈ വിടവ് കൂടിച്ചേരാതിരിക്കുന്നതിനാല്‍ അത് മൂക്കിന്‍റെയും മേല്‍ച്ചുണ്ടിന്‍റെയും ഇടയില്‍ ഒരു വിടവായി അവശേഷിക്കുന്നു. ഇത് മിക്കവാറും ഒട്ടും കാര്യമാക്കാറില്ല എങ്കിലും സ്ത്രീകളില്‍ പലരും ഈ വിടവ് കുറയ്ക്കുവാനായി ശസ്ത്രക്രിയ ചെയ്യാറുണ്ട്.

 ചിലരില്‍ മുറിപ്പാട് അവശേഷിക്കും

ചിലരില്‍ മുറിപ്പാട് അവശേഷിക്കും

ഇതിനായി മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയിലുള്ള ചെറിയ ഭാഗം മുറിച്ചുകളയുന്നു. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അത് നീക്കം ചെയ്യാനാകാത്ത ഒരു മുറിപ്പാട് രൂപപ്പെടാനും കാരണമാകുന്നു.

ചുണ്ടുകളില്‍ നിന്ന് ഈര്‍പ്പം

ചുണ്ടുകളില്‍ നിന്ന് ഈര്‍പ്പം

ഫില്‍ട്രം ചുണ്ടുകളില്‍ നിന്ന് ഈര്‍പ്പം മൂക്കിലേക്ക് എത്തുവാനുള്ള ഒരു പാലമായി പ്രവര്‍ത്തിക്കുന്നു. ഇത് നമ്മുടെ മൂക്കിലെ ജലാംശം നിലനിര്‍ത്തുവാനും സഹായിക്കുന്നു.

 ഗുണം നിരവധി

ഗുണം നിരവധി

മൂക്കിന്റെ ഘ്രാണശക്തി വര്‍ദ്ധിപ്പിക്കാന്‍ ഈര്‍പ്പമുള്ള മൂക്കിന്റെ ഫില്‍ട്രത്തിന് കഴിയും. പഠനങ്ങള്‍ വ്യക്തമാക്കുന്നത് മനുഷ്യനും മറ്റ് ആള്‍കുരങ്ങ് വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികള്‍ക്കും വരണ്ട മൂക്കിനേക്കാള്‍ ഘ്രാണ ശക്തിയുള്ളത് ഈര്‍പ്പമുള്ള മൂക്കിനാണ് എന്നാണ്.

English summary

Do You Have a Gap Between the Nose and Upper Lip?

Do You Have a Gap Between the Nose and Upper Lip? You Will Be Amazed When You Read What That Means!
Story first published: Friday, March 31, 2017, 17:10 [IST]
X
Desktop Bottom Promotion