വെളുത്തുള്ളി-നാരങ്ങ, കൊളസ്‌ട്രോളും തടിയും പോകും

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന വില്ലനാണെന്നു വേണം പറയാന്‍. ഹൃദയാഘാതമടക്കമുള്ള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുന്ന ഒന്ന്.

ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് കൊളസ്‌ട്രോള്‍ വരാനുള്ള പ്രധാന കാരണം. ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തും. ഇതുവഴി ഹൃദയത്തിന് ആവശ്യത്തിനുള്ള രക്തം ലഭിയ്ക്കാതിരിയ്ക്കും. ഇത് ഹൃദയപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.

അമിതവണ്ണം, സ്‌ട്രോക്ക് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കുകയും ചെയ്യും.

നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോളും എല്‍ഡിഎള്‍ കൊളസ്‌ട്രോളുമുണ്ട്. കൊളസ്‌ട്രോളിന് കാരണമാകുന്നത് കൊഴുപ്പുള്ള ഭക്ഷണവും വ്യായാമക്കുറവും സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങളും തന്നെയാണ്. ഇതിനു പുറമെ പാരമ്പര്യം ഇതിന് പ്രധാന കാരണവുമാണ്.

കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ വളരേയേറെ വീട്ടുപായങ്ങളുണ്ട്. ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നത് പാര്‍ശ്വഫലങ്ങളുണ്ടാക്കുകയില്ല. മാത്രമല്ല, ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുവാനും ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് വെളുത്തുള്ളിയും ചെറുനാരങ്ങയും. ഇവ രണ്ടും ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് കൊളസ്‌ട്രോ്ള്‍ കുറയ്ക്കും, ഹൃദയധമനികളിലെ തടസം ഒഴിവാക്കും.

വെളുത്തുള്ളി പല കറികളിലും പ്രധാന ചേരുവയാണ്. ഇതുപോലെ ചില മരുന്നുകളിലും.

ചെറുനാരങ്ങയും ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ആന്റിഓക്ിഡന്റുകളും വൈറ്റമിന്‍ സിയുമെല്ലാം അടങ്ങിയ ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ അത്യുത്തമവുമാണ്. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പമെല്ലാം പുറന്തള്ളി അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒന്നാണിത്.

വെളുത്തുള്ളി പല രൂപത്തിലും കഴിയ്ക്കാം. പച്ചയ്ക്കും വെള്ളം തിളപ്പി്ച്ചും ചുട്ടും തേന്‍ കലര്‍ത്തിയുമെല്ലാം. ഇതുപോലെയാണ് നാരങ്ങയും. ഇവ രണ്ടും ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാകുകയാണ് ചെയ്യുക. പല രോഗങ്ങളും സ്വാഭാവികമായി തടയാനുളള പ്രധാനപ്പെട്ട ഒരു വഴി കൂടിയാണിത്.

ഒരു പ്രത്യേക രീതിയിലാണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത്. ഇതെങ്ങനെ തയ്യാറാക്കാമെ്ന്നും ഇതുപയോഗിയ്ക്കുന്നതു കൊണ്ടുള്ള മറ്റ് ആേേരാഗ്യഗുണങ്ങളും അറിയൂ,

4 ചെറുനാരങ്ങ, 4 അല്ലി വെളുത്തുള്ളി, 3 ലിറ്റര്‍ തിളപ്പിച്ച വെള്ളം

4 ചെറുനാരങ്ങ, 4 അല്ലി വെളുത്തുള്ളി, 3 ലിറ്റര്‍ തിളപ്പിച്ച വെള്ളം

4 ചെറുനാരങ്ങ, 4 അല്ലി വെളുത്തുള്ളി, 3 ലിറ്റര്‍ തിളപ്പിച്ച വെള്ളം എന്നിവയാണ് ഇതിന് വേണ്ടത്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ചെറുനാരങ്ങയും ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കണം. തിളപ്പിച്ചു വച്ചിരിയ്ക്കുന്ന വെള്ളത്തില്‍ ഇത് ഇട്ടു വയ്ക്കുക.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം ഗ്ലാസ് ജാറിലാക്കി 3 ദിവസം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുക. പിന്നീട് പുറത്തെടുത്ത് ഊറ്റിയെടുത്ത് വീണ്ടും ഈ പാനീയം ഫ്രിഡ്ജില്‍ വയ്ക്കാം.

ആദ്യ കുറച്ചു ദിവസം

ആദ്യ കുറച്ചു ദിവസം

ആദ്യ കുറച്ചു ദിവസം ഒരു സൂപ്പ് സ്പൂണില്‍ ഇതെടുത്തു കുടിയ്ക്കാം. ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി വേണം, കുടിയ്ക്കാന്‍. പിന്നീട് ഓരോ തവണ ഭക്ഷണത്തിനു മുന്‍പായി 2 സ്പൂണ്‍ വീതം കുടിയ്ക്കാം. പിന്നീട് അളവു കൂട്ടി ദിവസവും 150 മില്ലി വരെ കുടിയ്ക്കാം.

40 ദിവസം

40 ദിവസം

40 ദിവസം തുടര്‍ച്ചയായി ഇതു ചെയ്യുക. വര്‍ഷത്തിലൊരിയ്ക്കാന്‍ ഈ രീതിയില്‍ ഇതു തയ്യാറാക്കി കുടിയ്ക്കാം. ആദ്യ കുറച്ചു ദിവസങ്ങള്‍ ഇതു കുടിയ്ക്കുമ്പോള്‍ ചെറിയ അസ്വസ്ഥതകള്‍, അതായത് കഫക്കെട്ട്, തലവേദന തുടങ്ങിയവ അനുഭവപ്പെട്ടേക്കും. ഇത് സാധാരണയാണ്. പിന്നീട് ശരിയാകും.

LDL കൊളസ്‌ട്രോള്‍

LDL കൊളസ്‌ട്രോള്‍

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളായ LDL കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ല വഴിയാണിത്. ട്രൈ ഗ്ലിസറൈഡുകള്‍ കുറയ്ക്കാനും ഏറെ നല്ലതാണ്.

ട്യൂമറുകള്‍

ട്യൂമറുകള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിലെ ടോക്‌സനുകള്‍ ഒഴിവാക്കുന്നതിലൂടെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണിത്. ട്യൂമറുകള്‍ രൂപപ്പെടുന്നത് തടയാനാകും.

തടിയും കൊഴുപ്പും

തടിയും കൊഴുപ്പും

വെളുത്തുള്ളിയും ചെറുനാരങ്ങയും തടിയും കൊഴുപ്പും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഈ പാനീയം ഈ ഗുണവും നല്‍കുന്നു. ശരീരത്തില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പിനെ ഇത് അലിയിച്ചു കളയുന്നു.

രക്തധമനികളിലെ തടസം

രക്തധമനികളിലെ തടസം

രക്തധമനികളിലെ തടസം നീക്കുന്നതു മാത്രമല്ല, രക്തപ്രവാഹം ശക്തിപ്പെടുത്താനും ഇത് ഏറെ ഉത്തമമാണ്.

വെളുത്തുള്ളിയിലും ചെറുനാരങ്ങയിലും

വെളുത്തുള്ളിയിലും ചെറുനാരങ്ങയിലും

വെളുത്തുള്ളിയിലും ചെറുനാരങ്ങയിലും ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ചര്‍മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

ബിപി

ബിപി

ബിപി കുറയ്ക്കാനുള്ള നല്ലൊരു മിശ്രിതമാണിത്. ഇതുവഴിയും ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരം.

ചര്‍മാരോഗ്യത്തിനും

ചര്‍മാരോഗ്യത്തിനും

ആന്റിഓക്‌സിഡന്റ് ഗുണങ്ങളടങ്ങിയ ഇത് ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതു കൊണ്ടുതന്നെ ചര്‍മാരോഗ്യത്തിനും ഏറെ നല്ലതാണ്.

ലിവറിലെ ടോക്‌സിനുകള്‍

ലിവറിലെ ടോക്‌സിനുകള്‍

ലിവറിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതു വഴി ലിവറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

കിഡ്‌നി

കിഡ്‌നി

കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറെ നല്ലൊരു ചേരുവയാണിത്. വെള്ളം കെട്ടിക്കിടക്കുന്നതു തടയാന്‍ സഹായി്ച്ചാണ് ഇതിനു സഹായിക്കുന്നത്.

സ്വാഭാവിക രോഗപ്രതിരോധശേഷി

സ്വാഭാവിക രോഗപ്രതിരോധശേഷി

ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് ഈ മിശ്രിതം. ഇതുകൊണ്ടുതന്നെ അലര്‍ജി, കോള്‍ഡ് തുടങ്ങിയ പല രോഗങ്ങളും തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും.

അനീമിയ

അനീമിയ

അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളി, നാരങ്ങാമിശ്രിതം. രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, രക്തക്കുറവു പരിഹരിയ്ക്കാനും ഏറെ നല്ലതാണ്.

വെള്ളുള്ളി, നാരങ്ങ, കൊളസ്‌ട്രോളും തടിയും ബൈ

വെള്ളുള്ളി, നാരങ്ങ, കൊളസ്‌ട്രോളും തടിയും ബൈ

അമിതവണ്ണം, സൈനസൈറ്റിസ്, എസ്‌കീമ, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, തലവേദന, സെറിബ്രല്‍ ത്രോംബോസിസ്, വാതം, ആര്‍ത്രോസിസ്, റ്യുമാറ്റിസം, ഗ്യാസ്, ഹെമറോയ്ഡ്, കണ്ണിന്റെ പ്രശ്‌നങ്ങള്‍, ചെവിയുടെ പ്രശ്‌നങ്ങള്‍, ആര്‍ട്ടീരിയോക്ലീറോസിസ് അഥവാ ഹൃദയധമനികള്‍ കൊഴുപ്പടിഞ്ഞു കൂടുന്നത്, അനീമിയ തുടങ്ങി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഔഷധം കൂടിയാണിത്.

English summary

Garlic Lemon Home Remedy To Reduce Cholesterol And Weight

Garlic Lemon Home Remedy To Reduce Cholesterol And Weight, read more to know about