For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ എളുപ്പം കളയാന്‍ ഈ വഴികള്‍

|

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയറും തടിയുമെല്ലാം ആരോഗ്യത്തിനും സൗന്ദര്യത്തിനുമൊന്നും നല്ലതുമല്ല. വയര്‍ ചാടുന്നതിന് അമിതവണ്ണം മാത്രമല്ല, കാരണം. പ്രായക്കൂടുതും വയറ്റിലെ മസിലുകള്‍ അയയുന്നതും സ്ത്രീകളില്‍ പ്രസവം പോലുളളതുമല്ലാം വയര്‍ ചാടാന്‍ കാരണമാകാറുണ്ട്.

വയര്‍ ചാടുന്നതിന് സൗന്ദര്യപരമായ ദോഷങ്ങളുണ്ട്. ചാടിയ വയര്‍ ആത്മവിശ്വാസം കുറയ്ക്കും. നമുക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ സാധിയ്ക്കാതെ വരും.

ആരോഗ്യപരമായി ഏറെ ദോഷങ്ങള്‍ വയറ്റില്‍ കൊഴുപ്പടിയുന്നതിനുണ്ട്. വയറ്റില്‍ കൊഴുപ്പടിയുന്നത് അപകടകരമാണെന്നു തന്നെ വേണം, പറയാന്‍. പല അസുഖങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണിത്.

വയറിന്റെ കൊഴുപ്പു കുറയ്ക്കാന്‍ ശസ്ത്രക്രിയയടക്കമുള്ള പല വഴികളുമുണ്ട്. താരതമ്യേന പണച്ചിലവുള്ള വഴികള്‍. ഇതുകൂടാതെ വിപണിയില്‍ തടി കുറയ്ക്കും, വയര്‍ കളയുമെന്നെല്ലാമവകാശപ്പെട്ട് ചില മരുന്നുകളും ലഭ്യമാകുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം പൂര്‍ണമായും ഫലപ്രദമാണെന്നു പറയാനാകില്ലെന്നു മാത്രമല്ല, പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ വരുത്തുകയും ചെയ്യും.

തികച്ചും ഫലപ്രദമായ, പാര്‍ശ്വഫലങ്ങളില്ലാത്ത ചില വഴികള്‍ വയര്‍ കുറയ്ക്കാന്‍ വേണ്ടി നമുക്കു പ്രയോഗിയ്ക്കാവുന്നതേയുള്ളു. ഇതില്‍ ഭക്ഷണവും വ്യായാമമുറകളുമെല്ലാം ഉള്‍പ്പെടും.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന 10 സ്വാഭാവിക വഴികളെക്കുറിച്ചറിയൂ,, ഇത് പരീക്ഷിച്ചു നോക്കൂ, ഇത്തരം വഴികള്‍ എപ്പോഴും ആരോഗ്യത്തിന് ഗുണകരവുമാണ്, ചെയ്യാന്‍ ഏറെ എളുപ്പവുമാണ്.

മാജിക് അവറില്‍

മാജിക് അവറില്‍

മാജിക് അവറില്‍, അതായത് മാജിക് സമയത്തില്‍ കഴിയ്ക്കുകയെന്ന ഒന്നാണ് ഏറെ ഗുണകരമായത്. ഉച്ചയ്ക്കു 3-4 വരെയുള്ള സയമാണ് മാജിക് സമയമെന്ന ഗണത്തില്‍ പെടുന്നത്. പ്രോട്ടീനുകള്‍ കഴിയ്ക്കാന്‍ പറ്റിയ സമയമെന്നു വേണം, പറയാന്‍. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഈ സമയത്തു കഴിയ്ക്കുന്നത് വയര്‍ കുറയാന്‍ ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചീസ്, മുട്ട, ബദാം തുടങ്ങിയ ഏതു പ്രോട്ടീനുകളും ഈ സമയത്തു കഴിയ്ക്കാം. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഷുഗര്‍ തോത് ക്രമപ്പെടുത്താന്‍ സഹായിക്കും. ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ക്രമീകരിയ്ക്കുന്നതു കൊണ്ടുതന്നെ വയറ്റിലെ കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോതു കത്തിച്ചു കളയാന്‍ മൂന്നു നാല് മണിക്കൂര്‍ ഇടവേളയില്‍ ആഹാരം കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണം

ഭക്ഷണം

വയറ്റിലെ കൊഴുപ്പിന്റെ ഒരു പ്രധാന കാരണം ഭക്ഷണം നിയന്ത്രിയ്ക്കാത്തതു ത്‌ന്നെയാണ്. തവിടു കളയാത്ത ധാന്യങ്ങളും മോണോസാച്വറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും കഴിയ്ക്കുക. ഇത് ഏറെ പ്രധാനമാണ്. തവിടു കളയാത്ത ധാന്യങ്ങള്‍ വയറ്റിലെ കൊഴുപ്പകറ്റാന്‍ ഏറെ ആരോഗ്യകരമാണ്. ബ്രൗണ്‍ റൈസ്, ബാര്‍ലി, ഓട്‌സ്, ക്വയോന, ബ്രെഡില്‍ തന്നെ ബ്രൗണ്‍ ബ്രെഡ് എ്ന്നിവ വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണവസ്തുക്കളുമാണ്. നിലക്കടല അഥവാ കപ്പലണ്ടി, ഒലീവ് ഓയില്‍, അവോക്കാഡോ തുടങ്ങിയവ മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയവയാണ്. ഇതു വയര്‍ കുറയാന്‍ സഹായിക്കും. വയറ്റിലെ കൊഴുപ്പു നീക്കാന്‍ സഹായകമാകും.

കാര്‍ഡിയോ വ്യായാമങ്ങള്‍

കാര്‍ഡിയോ വ്യായാമങ്ങള്‍

ആഴ്ചയില്‍ നാലഞ്ചു ദിവസമെങ്കിലും കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നത് വയര്‍ കുറയാന്‍ ഏറെ സഹായകമാണ്. കാര്‍ഡിയോ വ്യായാമങ്ങള്‍ക്കൊപ്പം ബോക്‌സിംഗ് കൂടി ചെയ്യുന്നത് വയര്‍ പെട്ടെന്നു കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. പഞ്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ കയ്യില്‍ ഒന്നു രണ്ടു പൗണ്ട് വെയ്റ്റു കൂടി എടുത്തു ചെയ്യുന്നത് ഏറെ ഗുണം ചെയ്യുക തന്നെ ചെയ്യും. നാലഞ്ചു ദിവസം മുക്കാല്‍ മണിക്കൂറെങ്കിലും ഇത്തരം കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്താല്‍ വയറ്റില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പു നീങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാം കൊഴുപ്പു കളയാനും വയര്‍ കുറയ്ക്കാനും എറെ സഹായകമാണ്.

മധുരം

മധുരം

മധുരം വയറ്റില്‍ കൊഴുപ്പടിയുന്നതില്‍ പ്രധാന വില്ലനാണ്. വയര്‍ ചാടിയ്ക്കുന്നതില്‍ ഏറെ പ്രധാനി. മധുരം കുറയ്ക്കുന്നത് ശരീരത്തിലെ ഗ്ലൂക്കോജന്‍ എന്ന ഹോര്‍മോണിനെ സഹായിക്കും. ഇത് വയര്‍ കുറയുന്നതില്‍ ഏറെ പ്രധാനമാണ്. പ്രത്യേകിച്ചു കൃത്രിമ മധുരം ഒഴിവാക്കുക ത്‌ന്നെ വേണം. അത്യാവശ്യമെങ്കില്‍ സ്വാഭാവിക മധുരങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക.

ചവച്ചരച്ചു കഴിയ്ക്കുന്നത്

ചവച്ചരച്ചു കഴിയ്ക്കുന്നത്

ഭക്ഷണം വിഴുന്നതും നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കാത്തതുമെല്ലാം വയര്‍ കൂടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. നല്ലപോലെ ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നത് ദഹനം എളുപ്പമാക്കും. ദഹനപ്രശ്‌നങ്ങള്‍ വയര്‍ ചാടാന്‍ ഇടയാക്കുന്ന ഒന്നാണ്. നല്ലപോലെ ചവച്ചരച്ചു ഭക്ഷണം കഴിയ്ക്കുമ്പോള്‍ ദഹനം എളുപ്പമാകുന്നു.ഇത് വയര്‍ കുറയാനും സഹായിക്കും. ദഹനപ്രക്രിയ തടസപ്പെടുന്നത് മലബന്ധമുണ്ടാക്കും, വയര്‍ ചാടാന്‍ കാരണമാകും, വയറ്റില്‍ അസ്വസ്ഥതയുണ്ടാകുകയും ചെയ്യും. ഇതുപോലെ വലിച്ചുവാരി കഴിയ്ക്കുകയുമരുത്. കുറേശെ വീതം കഴിയ്ക്കുക., സാവധാനം കഴിയ്ക്കുക. ഇതെല്ലാം നല്ല ദഹനത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. ഇതുകൊണ്ടുതന്നെ വയര്‍ ചാടുന്നതു തടയാനും സഹായകമാണ്.

വീറ്റ് ബ്രെഡ്

വീറ്റ് ബ്രെഡ്

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമെന്നത് ഏറെ പ്രധാനമാണ്. താഴെപ്പറയുന്ന രീതിയിലെ ഭക്ഷണരീതി കുറച്ചുകാലം ശീലിച്ചാല്‍ വയര്‍ കുറയാന്‍ സഹായകമാകും. രാവിലെ പ്രാതലിന് വീറ്റ് ബ്രെഡ്, പീനട്ട് ബട്ടര്‍, ഏതെങ്കിലും ബെറികളുടെ ജ്യൂസ, ഉച്ചഭക്ഷണത്തിന് ചെറി തക്കാളി ഒലീവ് ഓയിലും ചെറുനാരങ്ങാനീരും ചേര്‍ത്തത്. ഗ്രില്‍ ചെയ്ത ടോഫു, ചീര സാലഡ് തുടങ്ങിയവയാകാം. സ്‌നാക്‌സായി സണ്‍ഫഌവര്‍ സീഡും ഒരു കപ്പു യോഗര്‍ട്ടുമാകാം. രാത്രി ഡിന്നറിന് റോസ്റ്റ് ചെയ്ത മധുരക്കിഴങ്ങ്, ഗ്രില്‍ ചെയ്ത മത്സ്യം, ഒലീവ് ഓയില്‍, വെളുത്തുള്ളി ചേര്‍ത്ത ആസ്പരാഗസ് എന്നിവയാകാം. ഇവയല്ലെങ്കില്‍ ഇവയ്ക്കനുസരിച്ച ഭക്ഷണങ്ങള്‍ പരീക്ഷിയ്ക്കാം.

ലാഫര്‍ യോഗ

ലാഫര്‍ യോഗ

ലാഫര്‍ യോഗ വയര്‍ കുറയ്ക്കാന്‍സഹായകമായ ഒന്നാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് പലരും ഇപ്പോഴത്തെ കാലത്ത് സ്‌ട്രെസും ടെന്‍ഷനും കുറയ്ക്കാനായി യോഗയുടെ ഭാഗമായി ചെയ്തു വരുന്ന ഒന്നാണ്. ലാഫര്‍ യോഗ വയറ്റിലെ മസിലുകള്‍ക്കു മുറുക്കം നല്‍കാന്‍ സഹായിക്കും ഇത് പതിവായി പരീക്ഷിയ്ക്കുന്നതു വയര്‍ കുറയ്ക്കും.വയറ്റിലെ മസിലുകള്‍ക്കു ബലം നല്‍കും. സ്‌ട്രെസും ടെന്‍ഷനുമെല്ലാം കുറയ്ക്കാനും ഇത് നല്ലതാണ്. സ്‌ട്രെസും ടെന്‍ഷനുമെല്ലാം സ്‌ട്രെസ് ഹോര്‍മോണ്‍ അധികമാക്കും, സ്‌ട്രെസ് ഹോര്‍മോണ്‍ അധികമാകുന്നത് വയര്‍ ചാടാന്‍ ഇടയാക്കുകയും ചെയ്യും.

വസ്ത്രധാരണം

വസ്ത്രധാരണം

വല്ലാതെ ചാടിയ വയറെങ്കില്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു ശ്രദ്ധ തിരിയ്ക്കും വിധത്തിലുള്ള വസ്ത്രധാരണം, വയര്‍ അധികം എടുത്തു കാണാത്ത വിധത്തിലെ വസ്ത്രധാരണം ശീലമാക്കുക. ഇതു വയര്‍ കുറച്ചു കാണാന്‍ സഹായിക്കും.

ഡിസിബിഎ

ഡിസിബിഎ

ഡിസിബിഎ അപ്രോച്ച് അതായത് ഡയറ്റ്, കാര്‍ഡിയോ, ബില്‍ഡിംഗ് മസില്‍സ്, അബ്‌ഡൊമിനല്‍ എക്‌സര്‍സൈസ് എന്നിവ ശീലമാക്കുന്നതും വയര്‍ കുറയാന്‍ സഹായിക്കുന്ന ഒരു രീതിയാണ്. ഏറ്റവും ഫലപ്രദമായ ഡയറ്റ് സ്വീകരിയ്ക്കുകയെന്നത് ഏറെ പ്രധാനം. കൊഴുപ്പു കൂട്ടാത്ത, പ്രോട്ടീന്‍ അടങ്ങിയ നല്ല ഡയറ്റ് ഏറെ പ്രധാനം. ആഴ്ചയില്‍ നാലഞ്ചു ദിവസമെങ്കിലും കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നത് വയര്‍ കുറയാന്‍ ഏറെ സഹായകമാണ്. കാര്‍ഡിയോ വ്യായാമങ്ങള്‍ക്കൊപ്പം ബോക്‌സിംഗ് കൂടി ചെയ്യുന്നത് വയര്‍ പെട്ടെന്നു കുറയാന്‍ സഹായിക്കുന്ന ഒന്നാണ്.

പാനീയങ്ങള്‍

പാനീയങ്ങള്‍

വയര്‍ കുറയ്ക്കാനുള്ള മറ്റൊരു പ്രധാന വഴിയാണ്. രാവിലെ വെറുംവയറ്റില്‍ ചില പാനീയങ്ങള്‍ കുടിയ്ക്കുകയെന്നത്. തേനും ചെറുനാരങ്ങാനീരും ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുക, ചെറുനാരങ്ങ കഷ്ണങ്ങളാക്കി അരിഞ്ഞു രാത്രി വെള്ളത്തിലിട്ടു വച്ചിട്ട് രാവിലെ ഈ വെള്ളം കുടിയ്ക്കുക തുടങ്ങിയവയെല്ലാം നല്ല വഴികളാണ്. വെളുത്തുള്ളി തിളപ്പിച്ച വെള്ളം, തേനിലിട്ട വെളുത്തുള്ളി തതുടങ്ങിയ പല വഴികളുണ്ട് വയര്‍ കുറയാന്‍. മറ്റൊരു പ്രധാനപ്പെട്ട വഴി വെള്ളം കുടിയ്ക്കുകയെന്നതാണ്. ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വയര്‍ കുറയാനും നല്ലൊരു വഴിയാണിത്.

Read more about: belly fat health body
English summary

Effective Natural Ways To Burn Belly Fat

Effective Natural Ways To Burn Belly Fat,read more to know about,
X
Desktop Bottom Promotion