For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജലദോഷത്തിനിതാ നിമിഷ പരിഹാരം

|

ഈ മഴക്കാലത്ത് ജലദോഷം എപ്പോള്‍ വേണമെങ്കിലും നിങ്ങളെ കീഴടക്കാം. വന്നാല്‍ പിന്നെ അത്രയധികം ബുദ്ധിമുട്ടാണ് ഇത് മാറിക്കിട്ടാന്‍ എന്ന് നമുക്കെല്ലാം അറിയാം അതുകൊണ്ട് തന്നെ ജലദോഷം വരാതെ സൂക്ഷിക്കുകയാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. ജലദോഷം വന്നു കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. മൂക്കൊലിപ്പും, തലവേദനയും, മൂക്കടപ്പും, തൊണ്ട വേദനയും എന്നു വേണ്ട ആകെക്കൂടി ജഗപൊകയായിരിക്കും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഒഴിവാക്കാനും മൂക്കൊലിപ്പും ജലദോഷവും ഇല്ലാതാക്കാനും സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. നാടന്‍ ഒറ്റമൂലി ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലം ഇതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലെന്ന് പറയാം.

നമ്മുടെ നാടന്‍ ഒറ്റമൂലികള്‍ തന്നെയാണ് ജലദോഷത്തിന് ഏറ്റവും ഉത്തമം. ഇത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം കരുതല്‍ നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് എന്നും അത്യാവശ്യം പെട്ടെന്ന് പരിഹാരം കാണുന്ന ഒറ്റമൂലികളാണ്. ഇത്തരം ഒറ്റമൂലികള്‍ കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതാണ് ഇതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതും.

നിങ്ങളുടെ അടുക്കളയില്‍ കാണപ്പെടുന്ന ഒറ്റമൂലികളാണ് ഇവയെല്ലാം തന്നെ. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമന്വേഷിച്ച് അലയേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാം. ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്ക് ചെറിയ ഒരു തലവേദന പോലും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെല്ലാ പരിഹാരം ഇനി നമ്മുടെ അടുക്കളയില്‍ ലഭിക്കും. എങ്ങനെയെന്ന് നോക്കാം.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസിയാണ് ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ആദ്യത്തെ മരുന്ന്. കര്‍പ്പൂര തുളസി കൊണ്ട് ചായയിട്ട് കഴിക്കുന്നത് പല വിധത്തില്‍ നിങ്ങളെ ജലദോഷത്തില്‍ നിന്നും അകറ്റും. കര്‍പ്പൂര തുളസിയുടെ എണ്ണയും ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. കൈയ്യില്‍ അല്‍പം എണ്ണയെടുത്ത് ഇത് മൂക്കില്‍ മണത്താല്‍ മതി. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.

ആവി പിടിക്കാം

ആവി പിടിക്കാം

ആവി പിടിക്കുന്നതും ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആവി പിടിക്കുന്ന വെള്ളത്തില്‍ അല്‍പം വിക്‌സോ മറ്റോ ഇട്ട് ആവി പിടിക്കാന്‍ ശ്രമിക്കുക. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

മൂക്കടപ്���ിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മസ്സാജ് ചെയ്യുന്നത്. ഇത് സൈനസ് മൂലമുള്ള മൂക്കടപ്പാണെങ്കില്‍ ഉടന്‍ തന്നെ ആശ്വാസം നല്‍കുന്നു. വേണമെങ്കില്‍ അല്‍പം കടുകെണ്ണ കൈയ്യില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യാവുന്നതാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് ഇഞ്ചി. രണ്ട് കപ്പ് വെള്ളത്തില്‍ അല്‍പം ഇഞ്ച��യിട്ട് അത് തിളപ്പിച്ച് ആ വെള്ളത്തില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് കഴിച്ച് നോക്കാം. ഇത് ജലദോഷത്തേയും മൂക്കടപ്പിനേയും ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ജലദോഷത്തെ ഓടിക്കാം. അല്‍പം ഇളം ചൂടുള്ള വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് ദിവസവും രണ്ട് നേരം കുടിക്കുക. ഇത് ജലദോഷവും മൂക്കടപ്പും ഇല്ലാതാക്കുന്നു.

മുളക് പൊടി

മുളക് പൊടി

അത്ഭുതപ്പെടേണ്ട നല്ലൊു ഔഷധക്കൂട്ടാണ് മുളക് പൊടി. മുളക് പൊടി അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍, നാരങ്ങ നീര് എന്നിവയില്‍ മിക്‌സ് ചെയ്ത് ദിവസവും രണ്ട് സ്പൂണ്‍ കഴിക്കുക. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നു. രണ��ടോ മൂന്നോ വെളുത്തുള്ളി എടുത്ത് രണ്ട് കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് അഞ്ച് മിനിട്ടിനു ശേഷം കുടിക്കാം. ഇത് ജലദോഷം ഇല്ലാതാക്കുന്നു.

ചെറു ചൂടുവെള്ളം

ചെറു ചൂടുവെള്ളം

ചെറു ചൂടുവെള്ളമാണ് മൂക്കടപ്പും ജലദോഷവും മാറ്റാനുള്ള മറ്റൊരു പരിഹാര മാര്‍ഗ്ഗം. ചൂടുവെള്ളത്തില്‍ ഒരു തുണി മുക്കി അത് മൂക്കിനും നെറ്റിക്കും മുകളിലായി ഇടുക. ഇത് മൂക്കടപ്പ് ഇല്ലാതാക്കി ജലദോഷത്തിന് പരിഹാര��� കാണുന്നതിന് സഹായിക്കുന്നു.

ഉള്ളി

ഉള്ളി

ഉള്ളി കൊണ്ട് എല്ലാ വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഒരു ഉള്ളി എടുത്ത് ജ്യൂസ് പരുവത്തിലാക്കി ഒരു ജാറില്‍ കേട് വരാത്ത രീതിയില്‍ സൂക്ഷിച്ച് വെക്കണം. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് ദിവസവും കഴിക്കാം. ഇത് പെട്ടെന്ന് ജലദോഷം മാറാന്‍ സഹായിക്കുന്നു.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ ആണ് മറ്റൊന്ന്. ഇതും ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ബ്രോമാലിന്‍ ആണ് മൂക്കൊലിപ്പിനെ തടഞ്ഞ് നമ്മളെ ജലദോഷത്തില്‍ നിന്ന് സംരക്ഷിക്കുന്നത്.

Read more about: cold health ആരോഗ്യം
English summary

Effective home remedies for stuffy nose

Home remedies for a stuffy nose, read on to know more about it.
Story first published: Friday, December 1, 2017, 18:04 [IST]
X
Desktop Bottom Promotion