ക്യാന്‍സറു വാല്‍നട്ടും തമ്മില്‍....

Posted By: Jibi Deen
Subscribe to Boldsky

പ്രതിദിനം അര കപ്പ് വാൽനട്ട് കഴിക്കുന്നത് നിങ്ങളുടെ ദഹനപ്രക്രീയയെ മെച്ചപ്പെടുത്തുകയും പ്രോബയോട്ടിക് ബാക്റ്റീരിയയുടെ അളവ് കൂട്ടുകയും ഹൃദയം ,തലച്ചോറ് ,ക്യാൻസർ എന്നീ രോഗങ്ങൾ തടയുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ പറയുന്നത് വാൽനട്ട് അടങ്ങിയ ഭക്ഷണം സൂക്ഷ്മജീവികളെ മാറ്റിമറിക്കും .

നമുക്ക് പ്രയോജനമുള്ള ബാക്റ്റീരിയകളായ ലാക്റ്റോബാസില്ലസ് ,റോസ്ബറിയ, റുമിനോകോക്കസെയെ എന്നിവയുടെ അളവ് കൂട്ടും.വാൽനട്ട് ഇവയുടെ വളർച്ച കൂട്ടുകയും നമ്മുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.

ദഹനവ്യവസ്ഥയുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറായ ലൗറി ബൈർലി പറയുന്നത് വാൽനട്ട് ദഹനവ്യവസ്ഥയെ സഹായിക്കുന്നതുപോലെ ഹൃദയത്തെയും തലച്ചോറിനെയും ആരോഗ്യമുള്ളതാക്കുന്നു.

walnut

ഹൃദ്രോഗം, ക്യാൻസർ എന്നീ അസുഖങ്ങൾ കുറയുമെന്നതിനാൽ വാൽനട്ട് ആരോഗ്യത്തിന് ഗുണകരമാണെന്ന് ബെർളി പറയുന്നു.

ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പേപ്പറിൽ ഗവേഷകർ വിശദീകരിക്കുന്നത് വാൽനട്ടിലെ ബയോആക്റ്റിവ് ഘടകങ്ങളാകാം അതിനു ഈ ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്നത് എന്നാണ്.ബാക്റ്റീരിയകളുടെ മെച്ചപ്പെട്ട ആവാസവ്യവസ്ഥ മികച്ച ആരോഗ്യഫലങ്ങൾ നൽകുന്നു.അവയുടെ കുറവ് അമിത വണ്ണം ,വീക്കം പൊണ്ണത്തടി, ദഹനപ്രശ്നങ്ങൾ എന്നീ രോഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്ന് ബീർലി ചൂണ്ടിക്കാട്ടുന്നു.

വാൽനട്ടിൽ മാത്രമാണ് ആൽഫാ ലിനൊലേനിക് ആസിഡ് (എഎൽഎ), പ്ലാൻറ് അടിസ്ഥാനമാക്കിയ ഒമേഗ 3 ഫാറ്റി ആസിഡ് (ഒരു ഔൺസിൽ 2.5 ഗ്രാം), പ്രോട്ടീൻ (ഒരു ഔൺസിൽ 4 ഗ്രാം), നാര് ( ഒരു ഔൺസിൽ 2 ഗ്രാം) എന്നിവ അടങ്ങിയിരിക്കുന്നത്.

പഠനത്തിനായി എലികൾക്ക് രണ്ട് ഔൺസ്‌ അഥവാ മനുഷ്യർക്ക് 1 / 2 കപ്പിനു തുല്യമായ വാൽനട്ടും മറ്റുള്ളവയ്ക്ക് 10 ആഴ്ച വരെ ഭക്ഷണത്തിൽ വാൽനട്ട് ഇല്ലാതെയും നൽകി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Eating Walnuts May Boost Gut Health And Cancer Risk

    Eating Walnuts May Boost Gut Health And Cancer Risk, read more to know about
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more