Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
മൂത്രഗതി മാറുന്നുവെങ്കില്‍ ആണുങ്ങള് ശ്രദ്ധിയ്ക്കൂ
ക്യാന്‍സറിനെ മഹാമാരിയെന്നോ മഹാവ്യാധിയെന്നോ എല്ലാം പറയാം. പലപ്പോഴും തുടക്കത്തില്‍ തിരിച്ചറയാനാകാത്തതാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും.
ക്യാന്സറില്ത്തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വരുന്ന ക്യാന്‍സറുകള്‍ വ്യത്യസ്തങ്ങളാണ്. സ്ത്രീകളിലിത് ബ്രെസ്റ്റ്, യൂട്രസ് ക്യാന്‍സറുകളുടെ ഗണത്തില്‍ വരും. പുരുഷന്മാരില് പ്രോസ്റ്റേറ്റ് ക്യാന്‍സറും.
പുരുഷന്മാര്ക്കു വരുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

പുരുഷനറിയണം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണം
ഇടയ്ക്കിടെയുള്ള മൂത്രശങ്ക പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണമാണെന്നു പറയാം. ഇത് സ്ഥിരം അനുഭവപ്പെടുന്നുവെങ്കില്‍ പ്രത്യേകിച്ചും.

പുരുഷനറിയണം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണം
മൂത്രശങ്ക വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ രാത്രിയില്‍ പല തവണ മൂത്രമൊഴിയ്ക്കാന്‍ എഴുന്നേല്‍ക്കേണ്ടിയും വരും.

പുരുഷനറിയണം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണം
മൂത്രമൊഴിയ്ക്കാന്‍ ഏറെ സമയമെടുക്കും. പതുക്കെയോ തുള്ളികളായോ ആണ് മൂത്രം പോവുക. ഇത്തരം ഘട്ടത്തില്‍ ഇത് പ്രോസ്റ്റേറ്റ് ഗ്ലാന്റിന്റെ പ്രശ്നങ്ങളേയാണ് കാണിയ്ക്കുന്നത്.

പുരുഷനറിയണം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണം
മൂത്രമൊഴിയ്ക്കുമ്പോള്‍ മൂത്രത്തിന്റെ ഗതി മാറുന്നത്, ഒരു വശത്തു നിന്നും മറുവശത്തേയ്ക്കു പോകുന്നത്, പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്.

പുരുഷനറിയണം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണം
മൂത്രത്തില്‍ രക്തം പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ മറ്റൊരു പ്രധാന ലക്ഷണമാണെന്നു പറയാം.

പുരുഷനറിയണം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണം
ഉദ്ധാരണത്തിലും സ്ഖലനത്തിലുമുണ്ടാകുന്ന വ്യത്യാസങ്ങള്‍, ലിംഗത്തില്‍ നിന്നും പുറപ്പെടുവിയ്ക്കുന്ന സ്രവത്തിലുണ്ടാകുന്ന വ്യത്യാസം എന്നിവ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാണ്.

പുരുഷനറിയണം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണം
ഈ ഭാഗത്തോടു ചേര്‍ന്ന എല്ലുകളിലുണ്ടാകുന്ന വേദന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പടരുന്നതിന്റെ ലക്ഷണമാണ്.



Click it and Unblock the Notifications
