For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങും മുന്‍പ് ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം

ആരോഗ്യത്തിന് സഹായിക്കുന്ന കിടക്കാന്‍ പോവുന്നതിനു മുന്‍പ് കഴിക്കേണ്ട പാനീയങ്ങള്‍

|

ശരീരത്തില്‍ ധാരാളം വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും പല വിധത്തില്‍ രോഗങ്ങളെ കൂടെക്കൂട്ടുകയാണ്. നമ്മള്‍ ഉറങ്ങുമ്പോഴാണ് ശരീരത്തില്‍ ഡിറ്റോക്‌സിഫിക്കേഷന്‍ നടക്കുന്നത്. കരളാണ് ശരീരത്തിലെ ഏറ്റവും ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഭാഗം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കരള്‍ എന്ന് പറയുന്നത്. ശരിയായ ശരീരത്തിലെ ക്ലീനിംഗ് നടക്കുന്നത് രാത്രി 1 മണിക്കും പുലര്‍ച്ചെ 3 മണിക്കും ആണ് എന്നതാണ് സത്യം. ശരീരം ക്ലീന്‍ ചെയ്യുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ചില പാനീയങ്ങള്‍ ഉണ്ട്. എന്തൊക്കെ പാനീയങ്ങളാണ് ഇത്തരത്തില്‍ ശരീരത്തിനെ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

വയര്‍ വീര്‍ക്കുന്നത് ഗുരുതര രോഗലക്ഷണമാണ്വയര്‍ വീര്‍ക്കുന്നത് ഗുരുതര രോഗലക്ഷണമാണ്

എന്നാല്‍ നല്ലതു പോലെ ഉറങ്ങുന്നതാണ് ശരീരം ആരോഗ്യമാണ് എന്ന് കാണിക്കുന്നതിനുള്ള ഏക ലക്ഷണം. നല്ല ഉറക്കം ലഭിക്കുന്നുവെങ്കില്‍ അത് ശരീരം ക്ലീനാണ് ശരീരത്തില്‍ ടോക്‌സിന്‍ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ മെറ്റബോളിസം വര്‍ദ്ധിക്കുകയുള്ളൂ. എന്നാല്‍ ശരീരത്തിലെ ടോക്‌സിന്‍ ഇല്ലാതാക്കി ഇത് ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. മാത്രമല്ല രാത്രി കിടക്കാന്‍ പോവുന്ന സമയത്ത് ചില പാനീയങ്ങള്‍ കഴിക്കുന്നത് ടോക്‌സിനെ ഇല്ലാതാക്കുകയും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ജമന്തിച്ചായ

ജമന്തിച്ചായ

രാത്രി കിടക്കാന്‍ പോവുന്നതിനും മുന്‍പ് അല്‍പം ജമന്തിച്ചായ കുടിക്കുക. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുകയും പെട്ടെന്ന് ഉറക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിക്കാന്‍ ഇത് സഹായിക്കുന്നു.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

രാവിലെ എഴുന്നേല്‍ക്കുമ്പോളും രാത്രി കിടക്കുമ്പോഴും നാരങ്ങ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിനുള്‍ഭാഗം മുഴുവന്‍ ക്ലീന്‍ ചെയ്യുന്നു. മാത്രമല്ല ശരീരത്തിന് ഹാനീകരമെന്ന് തോന്നുന്ന ടോക്‌സിനുകളെയെല്ലാം പുറന്തള്ളുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം.

ചെറിയ ആപ്പിള്‍

ചെറിയ ആപ്പിള്‍

മറ്റൊരു പാനീയമാണ് ചെറിയ ആപ്പിള്‍ കൊണ്ടുണ്ടാക്കുന്ന ജ്യൂസ്. ഇതിന് മധുരം കുറവായിരിക്കും എന്നാലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. കരളിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറിയ ആപ്പിള്‍. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും അമിതകൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

താമര വിത്ത്

താമര വിത്ത്

താമര വിത്ത് കൊണ്ട് ചായയുണ്ടാക്കി കുടിക്കുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. രാത്രി കിടക്കാന്‍ പോവുന്നതിനു മുന്‍പ് എന്തുകൊണ്ടും കുടിക്കാന്‍ പറ്റിയ പാനീയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് താമര വിത്ത് ടീ. ലാവെന്‍ഡര്‍ ഈ ചായയില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും ചായയുടെ ഗുണവും മണവും വര്‍ദ്ധിപ്പിക്കുന്നു.

റോസ് ടീ

റോസ് ടീ

റോസ് ടീ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. റോസ് ടീ ഉപയോഗിച്ച് ഏത് ആരോഗ്യ പ്രശ്‌നത്തിനും നമുക്ക് പരിഹാരം കാണാം. നല്ലൊരു ആയുര്‍വ്വേദ ഹെര്‍ബ് ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഡിപ്രഷനും സ്‌ട്രെസ്സ്ും അകറ്റി ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

കര്‍പ്പൂര തുളസി ചായ

കര്‍പ്പൂര തുളസി ചായ

കര്‍പ്പൂര തുളസി ചായയാണ് മറ്റൊന്ന്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ എരിച്ചു കളയുന്നു. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളേയും സ്വാധീനിക്കുന്ന രീതിയില്‍ ഇത് സഹായിക്കുന്നു. ഇതിലുള്ള ഓയില്‍ കണ്ടന്റ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇതാണ് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ദിവസേന കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ഓട്‌സ് ടീ

ഓട്‌സ് ടീ

ഓട്‌സ് ടീ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ ഓട്‌സ് ടീ കഴിക്കുന്നത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മാത്രമല്ല കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യമുള്ള ശരീരം നല്‍കുന്നതിനും വളരെയധികം സഹായിക്കുന്നു.

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ്

കിടക്കാന്‍ പോവുന്നതിനു മുന്‍പ് അല്‍പം പൈനാപ്പിള്‍ ജ്യൂസ് കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരളിലെ വിഷാംശത്തെ ഡിറ്റോക്‌സിഫൈ ചെയ്ത് കരളിന്റെ ആരോഗ്യവും ചെറുപ്പവും വളരെയധികം വര്‍ദ്ധിപ്പിക്കുന്നു.

 തണ്ണിമത്തന്‍

തണ്ണിമത്തന്‍

ജലാംശത്തിന്റെ അളവ് വളരെയധികം കൂടുതലാണ് തണ്ണിമത്തനില്‍. ഇത് പല തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. മൂത്രശങ്ക വര്‍ദ്ധിപ്പിക്കുന്നത് കൊണ്ട് തന്നെ ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് വഴി ശരീരത്തിലെവിഷാംശങ്ങള്‍ പുറത്ത് പോവുന്നു.

തുളസിച്ചായ

തുളസിച്ചായ

കിടക്കാന്‍ പോവുന്നതിനു മുന്‍പ് അല്‍പം തുളസിച്ചായ കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉന്മേഷവും ആരോഗ്യവും നല്‍കുന്നു. മാത്രമല്ല ശരീരത്തിലെ അവിടവിടങ്ങളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

Drinks to make before bed to detox your liver and burn fat

Drinks to make before bed to detox your liver and burn fat.
Story first published: Saturday, December 9, 2017, 17:17 [IST]
X
Desktop Bottom Promotion